പ്രവാസി യുവതിയുടെ മൃതദേഹം പെട്ടിയിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി; മക്കയിലെ ഫോർത്ത് റിങ് റോഡിന് സമീപത്താണ് സംഭവം

മക്കയിൽ പ്രവാസി യുവതിയുടെ മൃതദേഹം പെട്ടിയിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. മക്കയിലെ ഫോർത്ത് റിങ് റോഡിന് സമീപത്താണ് സ്യൂട്ട്കേസിനുള്ളിൽ മൃതദേഹം കണ്ടെത്തിയതെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു. പ്രാഥമിക അന്വേഷണത്തിൽ മരിച്ചത് ഇരുപത്തിനാലുകാരിയായ ഇന്തോനേഷ്യൻ സ്വദേശിയാണെന്ന് തെളിഞ്ഞു.
ഇവര്‍ ജോലിക്ക് എത്തിയില്ലെന്നും ജോലിയിൽ നിന്ന് ഒഴിവായിരുന്നതായും സ്പോൺസർ അറിയിച്ചെന്നും പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. മരണകാരണം കണ്ടെത്തുന്നതിനും തുടർ അന്വേഷണങ്ങൾ പൂർത്തിയാക്കുന്നതിനുമായി പബ്ലിക് പ്രോസിക്യൂഷന് കേസ് കൈമാറുകയും ചെയ്തു.
വെള്ളിയാഴ്ച വൈകീട്ടാണ് മക്കയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയെന്ന വിവരം മക്ക പോലീസിന് ലഭിക്കുന്നത്. ഒരു വലിയ സ്യൂട്ട്കേസ് നിലത്ത് കിടക്കുന്നതായി സ്വദേശിയാണ് ആദ്യം കണ്ടത്. അതിനുള്ളിൽ എന്താണെന്ന് അറിയാനായി പരിശോധിച്ചപ്പോൾ മരിച്ച നിലിയിൽ സ്ത്രീയെ കണ്ടെത്തുകയായിരുന്നു. ഇതേത്തുടർന്നാണ് വിവരം പോലീസിനെ അറിയിച്ചതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha

























