പ്രവാസികൾക്കായി അത് സജ്ജമാക്കി സൗദി; നിയമം പ്രാബല്യത്തിൽ വന്നാൽ തന്നെ പ്രവാസികൾക്ക് തങ്ങളുടെ അവകാശങ്ങൾ ഉടനടി നേടിയെടുക്കാം, ഇനി പ്രാബല്യത്തിൽ വരാൻ പോകുന്നത് വിവിധ ഘട്ടങ്ങളിലായി നടപ്പാക്കിയ തൊഴില്‍ നിയമത്തിന്‍റെ അവസാന ഘട്ടമാണ്

സൗദിയില്‍ വേതന സംരക്ഷണ നിയമത്തിന്‍റെ അവസാന ഘട്ടം ഡിസംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തിലാകുമെന്ന് മാനവ വിഭവശേഷി വകുപ്പ് മന്ത്രി എഞ്ചിനയര്‍ അഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍ റാജി പ്രഖ്യാപിക്കുകയുണ്ടായി. ഇതിനായുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലെത്തിയെന്ന് മന്ത്രാലയ അധികൃതര്‍ ബുധനാഴ്ച് അറിയിച്ചു. രാജ്യത്തെ മുഴുവന്‍ ജീവനക്കാര്‍ക്കും ബാങ്ക അക്കൌണ്ടുകള്‍ വഴി ശമ്പളം നല്‍കണം എന്നതാണ് പ്രധാന നിബന്ധന. ശമ്പളം മുടങ്ങിയാല്‍ തൊഴിലാളിക്ക് സ്ഥാപനം വിടുന്നതിനും അനുവാദമുണ്ടാകും.സ്വദേശികളുടെ സ്വകാര്യ മേഖലയിലെ മിനിമം വേതന വര്‍ധനവ് എല്ലാവര്‍ക്കും ബാധകമായിരിക്കും. മാത്രമല്ല നിലവില്‍ ജോലി ചെയ്ത് വരുന്നവര്‍ക്കും പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്കും ഒരുപോലെ ഇതിന്റെ പ്രയോജനം ലഭിക്കുന്നതാണ്.
വിവിധ ഘട്ടങ്ങളിലായി നടപ്പാക്കിയ തൊഴില്‍ നിയമത്തിന്‍റെ അവസാന ഘട്ടമാണ് ഇനി പ്രാബല്യത്തിൽ വരൻ പോകുന്നത്. സ്ഥാപനത്തില്‍ ഒന്നു മുതല്‍ നാല് ജീവനക്കാര്‍ വരെയുള്ള സ്ഥാപനങ്ങള്‍ക്കും ഈ ഘട്ടത്തില്‍ നിയമം ബാധകമാകുന്നതാണ്. ഡിസംബര്‍ ഒന്ന് മുതലാണ് പ്രാബല്യത്തില്‍ വരിക. തൊഴിലാളികളുടെ ശമ്പളം ബാങ്ക് അക്കൌണ്ട് വഴി ട്രാന്‍സ്ഫര്‍ ചെയ്യുക, കൃത്യ സമയത്ത് ശമ്പളം നല്‍കുക എന്നിവയാണ് നിയമത്തിന്‍റെ പ്രധാന ലക്ഷ്യങ്ങള്‍. പുതുക്കിയ മിനിമം വേതനത്തിന് അനുസൃതമായിട്ടാണ് ഇനി മുതല്‍ നിതാഖാത്ത് വ്യവസ്ഥയിലെ സ്വദേശി അനുപാതവും നിശ്ചയിച്ചിരിക്കുന്നത്. നിതാഖാത്ത് സംവിധാനത്തില്‍ ഒരു പൂര്‍ണ്ണ സ്വദേശി ജീവനക്കാരന്‍ 4,000 മുതല്‍ മേല്‍പ്പോട്ട് ശമ്പളം വാങ്ങുന്നവര്‍ മാത്രമായിരിക്കും. മൂവായിരത്തിനും നാലായിരത്തിനും ഇടയിലാണ് ശമ്പളമെങ്കില്‍ അര്‍ദ്ധ ജീവനക്കാരനായിട്ടാണ് ഇതിൽ പരിഗണിക്കുക. മൂവായിരത്തിന് താഴെ വേതനം വാങ്ങുന്നവരെ നിതാഖാത്ത് സംവിധാനത്തില്‍ പരിഗണിക്കുന്നതല്ല എന്നും മന്ത്രാലയം വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























