സൗദിയില്‍ പാകിസ്ഥാന്‍ സ്വദേശിയുടെ കുത്തേറ്റ് മലയാളി മരിച്ചു; മലപ്പുറം കൂടിലങ്ങാടി സ്വദേശി അബ്ദുല്‍ അസീസാണ് തൊഴിൽ സ്ഥലത്ത് മരിച്ചത്

കൊറോണ വ്യാപനത്തിന്റെ വേദനകൾ മായും മുൻപ് തന്നെ പ്രവാസികളെ തേടി അതിദാരുണമായ വാർത്തയാണ് പുറത്ത് വരുന്നത്. സൗദിയില്‍ തൊഴില്‍ സ്ഥലത്ത് സഹപ്രവര്‍ത്തകന്റെ കുത്തേറ്റു മലപ്പുറം സ്വദേശി കൊല്ലപ്പെട്ടു. മലപ്പുറം കൂടിലങ്ങാടി സ്വദേശി അബ്ദുല്‍ അസീസ് (58) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ജിദ്ദ ഇന്‍ഡ്രസ്ട്രിയല്‍ സിറ്റിയില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. കൂടെ ജോലിചെയ്യുന്ന പാക്കിസ്ഥാന്‍ സ്വദേശികളാണ് കൊല നടത്തിയതെന്നാണ് ലഭ്യമാകുന്ന വിവരം. നേരത്തെ ചെറിയ തോതില്‍ ആസ്വാരസ്യം നില നിന്നതായി പറയപ്പെടുന്നു.
ഇന്നലെ ഷിഫ്റ്റ് ജോലിക്കായി എത്തിയ പാകിസ്ഥാന്‍ സ്വദേശി കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് കുത്തികൊലപ്പെടുത്തുകയായിരുന്നു. തടയാനെത്തിയ ബംഗ്ലാദേശ് സ്വദേശിക്കും സാരമായി പരിക്കെറ്റിട്ടുണ്ട്. കഴുത്തിനും നെഞ്ചിനും കുത്തേറ്റ അസീസ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടതായാണ് വിവരം. സംഭവം അറിഞ്ഞ പോലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തി തെളിവെടുപ്പ് ആരംഭിക്കുകയുണ്ടായി.
36 വര്‍ഷമായി സൗദിയിലുള്ള അബ്ദുല്‍ അസീസ് 30 വര്‍ഷമായി സനാഇയ്യയിലെ കമ്ബനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു. അബ്ദുക്കാക്ക എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇദ്ദേഹം ചെലൂര്‍ മഹല്ല് കൂട്ടായ്മ പ്രസിഡന്റായിരുന്നു. നാല് പെണ്‍മക്കളടക്കം അഞ്ച് മക്കളുണ്ട്.
https://www.facebook.com/Malayalivartha

























