സൗദിയിലേക്ക് തിരിച്ചു വരാനുള്ള വിമാന സർവീസുകളുടെ തിയതി നാളെ പ്രഖ്യാപിക്കും; കോവിഡ് വ്യാപനം കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ തന്നെ യാത്രാവിലക്ക് പട്ടികയിലുള്ള ഇന്ത്യയിലേക്കും സർവീസുകൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിൽ പ്രവാസികൾ

സൗദിയിലേക്ക് യാത്ര തിരിക്കാൻ കാത്തിരിക്കുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത. വിവിധ രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് തിരിച്ചു വരാനുള്ള വിമാന സർവീസുകളുടെ തിയതി നാളെ പ്രഖ്യാപിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. ജനുവരി മുതലാണ് വിമാന സർവീസുകൾ തുടങ്ങുക എന്ന് സെപ്തംബറിൽ ത്യന്നെ സൗദി അറേബ്യ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. നാളത്തെ പ്രഖ്യാപനത്തിൽ പ്രവാസികൾക്ക് മടങ്ങാനാകുന്ന തിയതിയും പ്രഖ്യാപിച്ചേക്കും. കോവിഡ് വ്യാപനം കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ തന്നെ യാത്രാവിലക്ക് പട്ടികയിലുള്ള ഇന്ത്യയിലേക്കും സർവീസുകൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.
അതേസമയം സെപ്തംബർ മാസത്തിലാണ് സൗദി അറേബ്യ വിമാന യാത്രാ വിലക്ക് ഭാഗികമായി നീക്കിത്തുടങ്ങിയത്. അന്ന് വിമാന സർവീസുകൾ ഭാഗികമായി നീക്കിയതോടെ ഇന്ത്യയടക്കം ചില രാജ്യങ്ങളൊഴികെയുള്ളിടങ്ങളിലേക്ക് സർവീസ് തുടങ്ങിയിരുന്നു. എന്നാൽ വിമാന സർവീസ് പൂർണമായും പുനരാരംഭിക്കുക ജനുവരിയിലാണെന്നും ഇതിൻ്റെ തിയതി ഡിസംബറിൽ പ്രഖ്യാപിക്കുമെന്നും സൗദി വ്യക്തമാക്കുകയുണ്ടായി. ഇതു പ്രകാരം നാളെയാണ് ആഭ്യന്തര മന്ത്രാലയം വിമാന സർവീസുകൾ കൃത്യമായി തുടങ്ങുന്ന തിയതി അറിയിക്കുക എന്ന് സൗദിയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കൊറോണ വ്യാപനത്തെ തുടർന്നുള്ള നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ യാത്രക്കാർക്കുള്ള ചട്ടങ്ങളും നിബന്ധനകളുമെല്ലാം ഇതോടൊപ്പം പ്രഖ്യാപിച്ചേക്കുമെന്നും മാധ്യമങ്ങൾ പറയുന്നു. കോവിഡ് കേസുകൾ കൂടുതലുള്ള ഇന്ത്യയടക്കമുള്ള ചില രാജ്യങ്ങൾ നിലവിൽ സൗദിയുടെ യാത്രാ വിലക്ക് പട്ടികയിൽ ഉണ്ട്. ഇന്ത്യക്കുള്ള വിലക്ക് നീക്കി സർവീസ് തുടങ്ങുമോ എന്നതും നാളെയറിയാനാകുമെന്നാണ് ലഭ്യമാകുന്ന വിവരം. മറ്റു രാജ്യങ്ങളിലേക്ക് സർവീസ് പ്രഖ്യാപിക്കുകയും ഇന്ത്യയിലേക്ക് സർവീസ് പ്രഖ്യാപിച്ചിക്കുകയും ചെയ്തില്ലെങ്കിൽ പിന്നെ പ്രവാസികൾക്കുള്ള പ്രതീക്ഷ എയർ ബബ്ൾ കരാർ മാത്രമാണ്. ഇതിന്റെ ചർച്ച എംബസി പൂർത്തിയാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ സന്തോഷമുള്ള തീരുമാനമുണ്ടാകുമെന്ന് ഇന്ത്യൻ അംബാസിഡർ നേരത്തെ തന്നെ പറഞ്ഞിരുന്നു. നിലവിൽ യുഎഇ,ഖത്തർ,ബഹ്‌റൈൻ എന്നിവിടങ്ങളിലേക്കാണ് എയർ ബബിൾ കരാർ പ്രകാരമുള്ള സർവീസുകൾ നടന്നുവരുന്നത്. കുവൈറ്റിലേക്കും സൗദിയിലേക്കും എയർ ബബിൾ കരാർ പ്രാബല്യത്തിൽ വരാൻ കാത്തിരിക്കുകയാണ് പ്രവാസികൾ.
https://www.facebook.com/Malayalivartha

























