കഴിഞ്ഞ 24 മണിക്കൂറിൽ ഖത്തറില്‍ 185 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 33 പേര് വിദേശത്തുനിന്ന് തിരിച്ചെത്തിയവർ, ആകെ രോഗികള്‍ 2506

ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 185 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഇതില്‍ 33 പേര് വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. 228 പേര് രോഗമുക്തി നേടി. നിലവിലുള്ള ആകെ രോഗികള്‍ 2506 ആണ് എന്നാണ് ആരോഗ്യമന്ത്രലയം വ്യക്തമാക്കിയത്. തിങ്കളാഴ്ച ആകെ 10,911പേര്‍ക്കാണ് പരിശോധന നടത്തിയത്.
അതേസമയം 11,12,430 പേരെ പരിശോധിച്ചപ്പോള്‍ 1,38,833 പേര്‍ക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പടെയുള്ള കണക്കാണിത്. ഇതുവരെ ആകെ 237 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. തിങ്കളാഴ്ച മരണം ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. ആകെ 1,36,090 പേര്‍ക്കാണ് രോഗമുക്തിയുണ്ടായത്. 280 പേരാണ് നിലവിൽ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 32 പേര് തീവ്രപരിചരണവിഭാഗത്തിലാണ്.
https://www.facebook.com/Malayalivartha

























