കുടുങ്ങിയ മലയാളികളുടെ മടകത്തിനായി കേന്ദ്രം; കുവൈത്തിലേക്കും സൗദിയിലേക്കും ഉള്ള യാത്ര വൈകുമെന്ന വാർത്ത, നാട്ടിലേക്ക് മടങ്ങി വരാൻ ആഗ്രഹിക്കുന്നവർ ഇന്ത്യൻ എംബസിയെ ബന്ധപ്പെടണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ, യാത്രാസൌകര്യം ഉള്‍പ്പടെയുള്ളവ ഏര്‍പ്പെടുത്തുന്നതാണ്

കൊവിഡ് വ്യാപനത്തെ തുടർന്ന് നടപടികൾ കടുപ്പിക്കുകയാണ് സൗദിയും കുവൈറ്റും. യു.എ.ഇയിൽ കുടുങ്ങിയ മലയാളികളുടെ കുവൈത്തിലേക്കും സൗദിയിലേക്കും ഉള്ള യാത്ര വൈകുമെന്ന വാർത്തകൾ പ്രവാസികളെ ആശങ്കയിലാഴ്ത്തുന്നു. ചർച്ചയിൽ പുരോഗതിയില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. അതിനാല്‍ തന്നെ നാട്ടിലേക്ക് മടങ്ങി വരാൻ ആഗ്രഹിക്കുന്നവർ ഇന്ത്യൻ എംബസിയെ ബന്ധപ്പെടണമെന്നും മന്ത്രി അറിയിച്ചു. അങ്ങനെയുള്ളവര്‍ക്ക് യാത്രാസൌകര്യം ഉള്‍പ്പടെയുള്ളവ ഏര്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കുകയുണ്ടായി.
കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ യാത്രാ വിലക്കിനെ തുടര്‍ന്നാണ് സൗദിയിലേക്കും കുവൈത്തിലേക്കുമുള്ള യാത്രക്കാര്‍ യു.എ.ഇയില്‍ കുടുങ്ങിയിരിക്കുന്നത്. എന്നാൽ യാത്രക്കാരെല്ലാം ഉടന്‍ യാത്രവിലക്ക് പിന്‍വലിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടിലേക്ക് തിരിച്ചുപോകാതെ യു.എ.ഇയില്‍ തന്നെ കഴിയുന്നത്. നേരത്തെ ഇന്ത്യയില്‍ നിന്ന് നേരിട്ട് സൗദിയിലേക്കും കുവൈത്തിലേക്കും യാത്ര ചെയ്യുന്നതിന് വിലക്കുണ്ടായിരുന്നു. അതിനാലാണ് യാത്രക്കാര്‍ യു.എ.ഇ വഴി യാത്ര ചെയ്യാനെത്തിയത്. 14 ദിവസം യുഎഇയില്‍ ക്വാറന്‍റൈനില്‍ കഴിഞ്ഞ ശേഷമായിരുന്നു ഇവിടെ നിന്ന് സൌദിയിലേക്കും കുവൈത്തിലേക്കും യാത്രക്കാര്‍ യാത്ര ചെയ്തിരുന്നത്. എന്നാല്‍ യു.എ.ഇ കൂടി യാത്രാനിരോധമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടതോടെ ഇവിടെ എത്തിയ യാത്രക്കാര്‍ അക്ഷരാർത്ഥത്തിൽ കുടുങ്ങുകയായിരുന്നു.
അതേസമയം അധികൃതർ പ്രഖ്യാപിച്ച യാത്രാ വിലക്കിന്റെ പശ്ചാത്തലത്തില്‍ യുഎഇയില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള സൗദി-കുവൈത്ത് യാത്രക്കാര്‍ക്ക് തങ്ങളുടെ നാട്ടിലേക്ക് മടങ്ങാന്‍ സൗജന്യ ടിക്കറ്റ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ വാഗ്ദാനം ചെയ്ത് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് കഴിഞ്ഞ ദിവസം രംഗത്ത് എത്തുകയുണ്ടായി. ടിക്കറ്റ് എടുക്കാന്‍ സാമ്പത്തിക ശേഷിയില്ലാത്തവര്‍ക്കാണ് സൗജന്യ ടിക്കറ്റ് നല്‍കുകയെന്ന് കോണ്‍സുലേറ്റ് വൃത്തങ്ങള്‍ അറിയിച്ചു. ഇനി ഉടൻ ഒന്നും യാത്രാ വിലക്ക് നീക്കില്ലെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് ഇത്തരത്തിൽ സഹായം വാഗ്ദാനം ചെയ്തുകൊണ്ട് അധികൃതർ എത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha