കോവിഡ് വ്യാപനo വളരെയധികം രൂക്ഷമാകുന്ന സാഹചര്യത്തിൽ കടിഞ്ഞാണിടാൻ ഒരുങ്ങി കുവൈത്ത്

കോവിഡ് വ്യാപനo വളരെയധികം രൂക്ഷമാകുന്ന സാഹചര്യത്തിൽ തീരുമാനങ്ങളിൽ മാറ്റംവരുത്താൻ ഒരുങ്ങുകയാണ് കുവൈത്ത്. വീണ്ടും കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്ന് കുവൈത്ത് ആരോഗ്യമന്ത്രിഇപ്പോൾ അറിയിച്ചിരിക്കുകയാണ്. കുവൈത്തിൽ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്ന് ആരോഗ്യ മന്ത്രി ഡോ. ബാസിൽ അൽ സബാഹ്. ജനങ്ങൾ ജാഗ്രത പാലിക്കണം. കോവിഡ് വ്യാപനം വർധിക്കുകയാണെങ്കിൽ രാജ്യം വീണ്ടും ലോക്ക്ഡൗൺ, കർഫ്യു തുടങ്ങിയ കടുത്ത നടപടികളിലേക്ക് പോകേണ്ടി വരുമെന്ന് ആരോഗ്യ മന്ത്രി ദേശീയ അസംബ്ലിയുടെ പ്രത്യേക സെഷനിൽ വ്യക്തമാക്കി
കോവിഡ് വ്യാപനം തടയുന്നതിന് ആരോഗ്യ മന്ത്രാലയ നിർദേശങ്ങൾ പാലിക്കുന്നതിന് ജനങ്ങളും എല്ലാ വകുപ്പുകളും സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കുവൈത്തിൽ വിദേശികൾക്കുള്ള കോവിഡ് വാക്സിൻ ആറാഴ്ചയ്ക്കുള്ളിൽ ആരംഭിക്കും. വിദേശികളിൽ ആദ്യം പരിഗണിക്കുക ഗാർഹിക തൊഴിലാളികളെയാണ്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള വാക്സിനേഷൻ കാമ്പയിൻ രാജ്യത്തു വിജയകരമായി തുടരുകയാണെന്നും നിലവിലെ രീതിയിൽ നടപടിക്രമങ്ങൾ മുന്നോട്ടുപോയാൽ ഏകദേശം ആറാഴ്ചകൾക്കുള്ളിൽ വിദേശികൾക്കുള്ള വാക്സിനേഷൻ ആരംഭിക്കാനാകുമെന്നാണ് ആരോഗ്യ മന്ത്രാലയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ഗാർഹിക തൊഴിലാളികൾക്കാണ് ആദ്യ പരിഗണന നൽകുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
https://www.facebook.com/Malayalivartha


























