Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..


റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന് വോട്ട് ചെയ്യാനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം നിരസിച്ച് കോടതി...

പ്രവാസികളെ വെട്ടിലാക്കാന്‍ ഇരട്ടി യാത്രാച്ചെലവും നിബന്ധനകളും; കുവൈറ്റിലേക്ക് പോകാന്‍ ഒരുങ്ങുന്ന പ്രവാസികളെ കാത്തിരിക്കുന്നത് മറ്റൊന്ന്, കുവൈറ്റിലേക്ക് വരുന്നവര്‍ 7 ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനും 7 ദിവസത്തെ ഹോം ക്വാറന്റൈനും നിര്‍ബന്ധമാണെന്ന് പുതിയ നിബന്ധന

19 FEBRUARY 2021 03:27 PM IST
മലയാളി വാര്‍ത്ത

അതിർത്തികൾ തുറക്കുന്നതായ കുവൈറ്റിന്റെ അറിയിപ്പിൽ ഏറെ സന്തോഷത്തിലാണ് പ്രവാസികൾ. ഇന്ത്യയിൽ നിന്ന് നേരിട്ട് യാത്രാവിലക്ക് ഉള്ളതിനാൽ തന്നെ യുഎഇ വഴി ട്രാൻസിറ്റ് യാത്ര ചെയ്യാവുന്നതാണ്. എന്നാൽ കുവൈറ്റിലേക്ക് പോകാന്‍ ഒരുങ്ങുന്ന പ്രവാസികളെ കാത്തിരിക്കുന്നത് ഇരട്ടി യാത്രാച്ചെലവാണ്. ഫെബ്രുവരി 21 ന് അതിര്‍ത്തി തുറക്കുന്നതോട് അനുബന്ധിച്ച് കുവൈറ്റ് മുന്നോട്ടുവെച്ച നിബന്ധനകളില്‍ പ്രവാസികള്‍ ഏറെ ബുദ്ധിമുട്ടുമെന്നാണ് പറയപ്പെടുന്നത്. കുവൈറ്റിലേക്കുള്ള ടിക്കറ്റ്, ഹോട്ടല്‍ ക്വാറന്റൈന്‍, 2 പിസിആര്‍ ടെസ്റ്റ് എന്നിവ ഉള്‍പ്പെടെ 5000 മുതല്‍ 6000 ദിര്‍ഹം (ലക്ഷത്തിലേറെ രൂപ) വേണ്ടി വരുന്നതാണ്. സാധാരണഗതിയിൽ ഇതിൽ പകുതിപോലും ടിക്കറ്റ് ചെലവ് ഉണ്ടാകില്ല എന്നതാണ്.

ഏതുവിധേനയും എത്തിച്ചേരാൻ കാത്തിരിക്കുന്ന പ്രവാസികൾ ലക്ഷങ്ങള്‍ ചെലവാക്കിയാണ് കുവൈറ്റിലേക്ക് പോകാന്‍ ഒരുങ്ങുന്നത്. നേരിട്ട് വിമാന സര്‍വീസ് ഇല്ലാത്തതിനാലാണ് ഇത്രയധികം രൂപ മുടക്കി പോകാന്‍ യാത്രക്കാര്‍ നിര്‍ബന്ധിതരാകുന്നത്. ഇവിടെ 14 ദിവസത്തെ ക്വാറന്റൈന്‍ കഴിഞ്ഞ് കുവൈറ്റിലേക്ക് പോകാനിരിക്കെയാണ് അതിര്‍ത്തി അടച്ചതായുള്ള വാർത്തകൾ അപ്രതീക്ഷിതമായി എത്തിച്ചേർന്നത്. എന്നാൽ നേരത്തെ യുഎഇ വഴി പോകുന്നവര്‍ക്ക് ക്വാറന്റൈന്‍ ഉണ്ടായിരുന്നില്ല.

ഇതിനുപിന്നാലെ കുവൈറ്റ് അതിര്‍ത്തികള്‍ അടച്ചതോടെ പ്രവാസികള്‍ കൂടുതല്‍ ദുരിതത്തിലായി. താമസത്തിനും ഭക്ഷണത്തിനും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നതിനിടയില്‍ വന്ന കുവൈറ്റിന്റെ പുതിയ നിബന്ധന ഇവരെ കടുത്ത പ്രയാസത്തിലാക്കിയിരുന്നു. മാത്രമല്ല കുവൈറ്റിലേക്ക് വരുന്നവര്‍ 7 ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനും 7 ദിവസത്തെ ഹോം ക്വാറന്റൈനും നിര്‍ബന്ധമാണെന്നാണ് പുതിയ നിബന്ധന.

അതോടൊപ്പം തന്നെ സ്വന്തം ചെലവിലാണ് 2 പിസിആര്‍ ടെസ്റ്റുകള്‍ എടുക്കേണ്ടത്. കുവൈറ്റ് മൊസാഫെര്‍ ആപ്പിലൂടെ ഹോട്ടല്‍ ക്വാറന്റൈന്‍ ബുക്ക് ചെയ്തവര്‍ക്കേ ടിക്കറ്റ് ലഭിക്കുകയുള്ളു. വന്‍തുക മുടക്കാന്‍ സാധിക്കുന്നവര്‍കക്കും കമ്പനികള്‍ ചെലവ് എടുക്കുന്നവര്‍ക്കും മാത്രമേ ഉടന്‍ കുവൈറ്റിലേക്ക് തിരിച്ചുപോകാൻ സാധിക്കുകയുള്ളു. അല്ലാത്തവര്‍ക്ക് നിയമത്തിലെ ഇളവ് വരെ കാത്തിരിക്കുകയോ തിരിച്ചുപോകുകയോ ചെയ്യേണ്ടി വരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ആയതിനാൽ തന്നെ സാധാരണക്കാരായ പ്രവാസികൾക്ക് ഇത് കടുത്ത തിരിച്ചടിയാണ് നൽകുന്നത്.

കുവൈറ്റിലേക്ക് എത്തുന്ന വിമാനത്തില്‍ 35 യാത്രക്കാര്‍ മാത്രമേ യാത്ര ചെയ്യാന്‍ പാടുള്ളൂ. 100 പേര്‍ക്ക് മാത്രമാണ് ഒരു ദിവസം പ്രവേശിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്. രാജ്യത്തിന് പുറത്തേക്കുള്ള വിമാനത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ നിയന്ത്രണമില്ല. എന്നാല്‍ ഇന്ത്യയില്‍ നിന്ന് നിലവില്‍ കുവൈറ്റിലേക്ക് നേരിട്ട വിമാന സര്‍വീസുകളില്ല. മറ്റൊരു രാജ്യത്ത് 14 ദിവസം ക്വാറന്റൈന്‍ കഴിഞ്ഞ ശേഷം കുവൈറ്റിലേക്ക് ഇന്ത്യക്കാര്‍ക്ക് പ്രവേശിക്കാം. യാത്രക്കാർക്ക് നിയന്ത്രണം ഉള്ളതിനാൽ തന്നെ ടിക്കറ്റ് നിരക്ക് ഉയരാനും സാധ്യത കല്പിക്കുന്നുണ്ട്. അകെ ചെലവ് ലക്ഷങ്ങളാണ്. ഇത്തരത്തിൽ വാൻ തുക നൽകണ്ടതിനാൽ തന്നെ ഏറെ പ്രവാസികളും ഇളവുകൾക്കായി കാത്തിരിക്കുകയാണ്. പ്രവാസി സംഘടനകളുടെ സഹായത്തോടെ അന്നന്നുള്ള ആഹാരം കഴിച്ചു കഴിയുന്ന പ്രവാസികളും ഇവർക്കിടയിൽ ഉണ്ട്. പ്രാരാബ്ധങ്ങൾ മൂലം നാട്ടിലേക്ക് മടങ്ങാൻ മടിക്കുന്നവർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

GIRL MISSING കർണ്ണാടക വനത്തിൽ വ്യാപക തിരച്ചിൽ;  (15 minutes ago)

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന  (1 hour ago)

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു  (1 hour ago)

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...  (1 hour ago)

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...  (1 hour ago)

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്....  (2 hours ago)

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (2 hours ago)

വെടിനിർത്തൽ കത്തിച്ച് കടലിൽ തള്ളി ഇസ്രായേൽ...!` ഗ്യാപ്പ് കിട്ടിയാൽ ഉടൻ സ്ഫോടനം..!കാഞ്ചി വലിക്കാൻ റെഡി IRGC വെണ്ണീറാവും.ചുടലക്കാട് നിറഞ്ഞു  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.  (2 hours ago)

മട്ടന്നൂരിൽ കല്ലേറ് .  (2 hours ago)

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....  (2 hours ago)

വെറും10 മിനിറ്റ് ലെബനൻ 'ഭും '  (2 hours ago)

അർത്തുങ്കൽ ബൈപാസിന് സമീപമുണ്ടായ വാഹനാപകടത്തിൽ മണ്ണഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..  (3 hours ago)

ഇറാൻ ആക്രമണത്തെത്തുടർന്ന് അടച്ചിട്ടിരുന്ന ബഹ്‌റൈൻ വ്യോമാതിർത്തി വീണ്ടും തുറക്കുന്നതായി ഗതാഗത, വാർത്താവിനിമയ മന്ത്രാലയം  (3 hours ago)

Malayali Vartha Recommends