ഇന്ത്യന്‍ നാവിക സേനയുടെ പടക്കപ്പല്‍ ഐഎന്‍എസ് പ്രളയ അബുദാബി തീരത്തെത്തി...

ഇന്ത്യന്‍ നാവിക സേനയുടെ പടക്കപ്പല്‍ ഐഎന്‍എസ് പ്രളയ അബുദാബി തീരത്തെത്തി. യുഎഇ അന്താരാഷ്ട്ര പ്രതിരോധ പ്രദര്‍ശനത്തിന്റെ ഭാഗമായാണ് ഗോവയില്‍ നിര്‍മിച്ച അത്യാധുനിക യുദ്ധ സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന കപ്പല്‍ അബുദാബിയിലെത്തിയത്.
56 മീറ്റര്‍ നീളമുള്ള കപ്പലില്‍ 76.2 എംഎം മീഡിയം റേഞ്ച് തോക്ക്, 30 എംഎം ക്ലോസ് റേഞ്ച് തോക്ക്, ഷാഫ് ലോഞ്ചറുകള്‍, മിസൈലുകള്‍ എന്നിവ ഉള്‍ക്കൊള്ളും.
ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ആശയത്തില്‍ നിര്‍മിച്ച കപ്പലാണ് ഐഎന്‍എസ് പ്രളയ. ഇന്ത്യയുടെ രണ്ടാമത്തെ കപ്പലായ ഐഎന്‍എസ് പ്രളയ, 2002 ഡിസംബര്‍ 18 നാണ് ഇന്ത്യന്‍ നേവി കമ്മീഷന്‍ ചെയ്തത്.
"
https://www.facebook.com/Malayalivartha