Widgets Magazine
24
Oct / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഷാഫി പറമ്പിൽ എംപിയെ താൻ മർദിച്ചിട്ടില്ലെന്ന് സിഐ അഭിലാഷ് ഡേവിഡ്...യുഡിഎഫ് പ്രവർത്തകരുള്ള സ്ഥലത്തായിരുന്നില്ല തനിക്ക് ഡ്യൂട്ടിയെന്നും അഭിലാഷ് ഡേവിഡ്..


സിപിഎം പ്രവർത്തകർ നിന്നിരുന്ന സ്ഥലത്തായിരുന്നു ഡ്യൂട്ടി; എംപിയെ താൻ മർദിച്ചിട്ടില്ലെന്ന് സിഐ അഭിലാഷ് ഡേവിഡ്: മർദിച്ചയാളെ തിരിച്ചറിയാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ എഐ ടൂളിന്റെ ആവശ്യമില്ലെന്ന് തുറന്നടിച്ച് ഷാഫി പറമ്പിൽ എംപി...


കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത.. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു... കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്...


കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത.. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു... കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്...


വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ പരിഹസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി..നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ എന്നായിരുന്നു പരിഹാസം.. ഇടുക്കി വട്ടവടയിലെ കലുങ്ക് സംവാദത്തിലായിരുന്നു പരിഹാസ പരാമ‌ർശം..

അതിർത്തികൾ അടച്ചിട്ടും രക്ഷയില്ലാതെ കുവൈറ്റ്; 1341 കൊവിഡ് പോസിറ്റീവ് കേസുകളാണ് ചൊവ്വാഴ്ച കുവൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്തത്, കൊവിഡ് വൈറസ് വ്യാപനം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും കൂടിയ രോഗബാധ, കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണെങ്കില്‍ കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്ന വിലയിരുത്തലിൽ ഭരണകൂടം

03 MARCH 2021 01:16 PM IST
മലയാളി വാര്‍ത്ത

ഇന്ത്യ 60ൽ പരം രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി. ഇത്തരത്തിൽ എല്ലാതരത്തിലും നിയന്ത്രണങ്ങള്‍ തുടരുമ്പോഴും കുവൈറ്റില്‍ കൊവിഡ് വ്യാപനം ദിനംപ്രതി ഉയരുകയാണ്. കൊവിഡ് വൈറസ് വ്യാപനം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും കൂടിയ രോഗബാധയാണ് ഇപ്പോള്‍ കുവൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. 1341 കൊവിഡ് പോസിറ്റീവ് കേസുകളാണ് ചൊവ്വാഴ്ച മാത്രം കുവൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ആരോഗ്യമന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് അറിയിച്ചു. കൊവിഡ് തുടങ്ങിയതിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടുകൂടി രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 193,372 ആയി ഉയരുകയുണ്ടായി.

അതോടൊപ്പം തന്നെ ഏഴ് മരണവും ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി വക്താവ് അറിയിച്ചു. ഇതിനകം 1092 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. പുതിയ കൊവിഡ് രോഗികളില്‍ 160 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇതോടെ രാജ്യത്ത് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന കൊവിഡ് രോഗികളുടെ എണ്ണം 11,161 ആയി ഉയരുകയുണ്ടായോ. ടെസ്റ്റുകളുമായി തട്ടിച്ചുനോക്കുമ്പോള്‍ രോഗബാധയുടെ നിരക്ക് 15.6 ശതമാനമാണ്.

തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 1179 കേസുകളായിരുന്നു ഇതിനു മുമ്പത്തെ ഏറ്റവും വലിയ കണക്ക് എന്നത്. ആഗോള തലത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമായ മെയ് മാസത്തിലേതിനേക്കാള്‍ വലിയ വര്‍ധനവാണ് കൊവിഡ് കേസുകളില്‍ ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മെയ് 19ന് 1073 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായിരുന്നു ഇതിനു മുമ്പുള്ള ഏറ്റവും കൂടിയ നിരക്ക്.

അതേസമയം കൊവിഡ് വാപനം തടയുന്നതിന്റെ ഭാഗമായി പ്രവാസികൾക്കുൾപ്പടെ യാത്രാ വിലക്ക് ഏർപ്പെടുത്തി നിയന്ത്രണങ്ങള്‍ തുടരുന്നതിനിടയിലാണ് കുവൈറ്റില്‍ കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്നത്. പുറത്തുനിന്നെത്തുന്ന സ്വദേശികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കുമാവട്ടെ, ഏഴ് ദിവസം ഹോട്ടലില്‍ ഉള്‍പ്പെടെ 14 ദിവസത്തെ ക്വാറന്റൈനാണ് നടപ്പിലാക്കിയിട്ടുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണമായും അടഞ്ഞു തന്നെ കിടപ്പാണ്. ജിമ്മുകള്‍, സലൂണുകള്‍ എന്നിവയും ഫെബ്രുവരി ഏഴു മുതല്‍ അടച്ചിട്ടിരിക്കുകയാണ്.

ഇതോടൊപ്പം റസ്റ്ററന്റുകളിലും കഫേകളിലും ആളുകള്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ പാര്‍സലിനും ഹോം ഡെലിവറിക്കും മാത്രമാണ് അനുമതി നൽകിയിട്ടുള്ളത്. സമ്പര്‍ക്കത്തിലൂടെയാണ് കൂടുതല്‍ പേര്‍ രോഗബാധിതരാവുന്നതെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിക്കാന്‍ ആലോചനയുണ്ടായിരുന്നെങ്കിലും അവസാന നിമിഷം അത് മാറ്റിവയ്ക്കുകയാണ് ചെയ്തത്. ആയത്തിനാൽ തന്നെ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണെങ്കില്‍ കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്ന വിലയിരുത്തലിലാണ് ഭരണകൂടം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹത്തിന് തൊട്ടടുത്ത ദിവസം നവവരനെ തേടി പീഡന പരാതിയുമായി കാമുകി എത്തി  (1 hour ago)

മലപ്പുറത്ത് 2.58 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍  (1 hour ago)

തിരുനെല്ലി സ്‌കൂളിലെ അനാസ്ഥയില്‍ പ്രതികരിച്ച് പ്രിയങ്ക ഗാന്ധി  (1 hour ago)

ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഡിജിപിക്ക് ലൈംഗിക പീഡന പരാതിയുമായി യുവതി  (2 hours ago)

റാപ്പര്‍ വേടനെതിരായ ലൈംഗികാരോപണത്തില്‍ ഗൂഢാലോചന കണ്ടെത്താനായില്ലെന്ന് പൊലീസ്  (2 hours ago)

ഒക്ടോബറിലെ ക്ഷേമ പെന്‍ഷന്‍ 27 മുതല്‍ വിതരണം ചെയ്യും  (2 hours ago)

ഞങ്ങളെ വെറുതെ വിടൂ; കുറിപ്പുമായി സായ്കുമാറിന്റെ മകള്‍  (2 hours ago)

ദീപാവലി ആഘോഷങ്ങള്‍ക്കിടെ ദുബായില്‍ 18കാരന്‍ കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം: റിയ ചക്രവര്‍ത്തിക്ക് ക്ലീന്‍ ചിറ്റ് നല്‍കി സിബിഐ ക്ലോഷര്‍ റിപ്പോര്‍ട്ട്  (2 hours ago)

പാമ്പ് കടിയേറ്റ വിവരം പറഞ്ഞിട്ടും ഗൗരവത്തിലെടുക്കാതെ പിതാവ്: പതിനൊന്നുകാരന് ദാരുണാന്ത്യം  (2 hours ago)

ഭാര്യയെ കൊന്ന് കട്ടിലിനടിയില്‍ കുഴിച്ചിട്ട് ഭര്‍ത്താവ്  (2 hours ago)

തന്നെ മര്‍ദിച്ച പൊലീസുകാരന്റെ വിവരങ്ങള്‍ പങ്കുവച്ച് ഷാഫി പറമ്പില്‍  (3 hours ago)

നവജാത ശിശുവിന് നല്‍കിയ കുത്തിവെപ്പില്‍ പിഴവ് : കുഞ്ഞിന്റെ കൈ അഴുകി തുടങ്ങിയതിനാല്‍ കൈ മുറിച്ചുമാറ്റാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്  (3 hours ago)

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് നിര്‍മിച്ച 'ഐഎന്‍എസ് മാഹി' നാവികസേനയ്ക്ക് കൈമാറി  (4 hours ago)

റീല്‍സ് ചിത്രീകരിക്കുന്നതിനിടെ പതിനഞ്ചുകാരന് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends