ഞെട്ടൽ മാറാതെ സൗദി അറേബ്യ; യമനിലെ ഹൂതികള്‍ സൗദി കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി തൊടുത്തുവിട്ട 350 മിസൈലുകള്‍, 550 സായുധ ഡ്രോണുകള്‍, 62 സ്‌ഫോടക വസ്തുക്കള്‍ നിറച്ച ബോട്ടുകള്‍ എന്നിവ തകര്‍ത്തെറിഞ്ഞു; സൗദിയെ തടുക്കാനാകില്ലെന്ന് മുന്നറിയിപ്പുമായി സേന

കൊറോണ വ്യാപനം നൽകിയ പ്രതിസന്ധികൾക്ക് പിന്നിലും ഞെട്ടൽ മാറാതെ സൗദി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അത്ര നല്ല വർത്തയൊന്നുമല്ല സൗദിയിൽ നിന്നും പുറത്തേക്ക് വരുന്നത്. ഹൂതികളിൽ നിന്നും സൗദിയെ രക്ഷിക്കാൻ കഠിന പരിശ്രമത്തിലാണ് അധികൃതർ. രാജ്യത്തെ ജനങ്ങള്‍ക്കും സാമ്പത്തിക കേന്ദ്രങ്ങള്‍ക്കുമെതിരായ ഹൂതി വ്യോമാക്രമണങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി സൗദി അറേബ്യന്‍ സൈന്യത്തിനുണ്ടെന്ന് അറബ് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലിക്കിവ്യക്തമാക്കുകയുണ്ടായി.
ഇതിനകം യമനിലെ ഹൂതികള്‍ സൗദി കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി തൊടുത്തുവിട്ട 350 മിസൈലുകള്‍, 550 സായുധ ഡ്രോണുകള്‍, 62 സ്‌ഫോടക വസ്തുക്കള്‍ നിറച്ച ബോട്ടുകള്‍ എന്നിവ തകര്‍ത്തതായും അദ്ദേഹം അവകാശപ്പെട്ടു. സൗദി അറേബ്യന്‍ സൈന്യം ഡ്രോണുകളെ പ്രതിരോധിച്ച പോലെ ലോകത്തൊരു രാജ്യത്തിനും ഇത്ര ശക്തമായ പ്രതിരോധം തീര്‍ത്തിട്ടുണ്ടാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. മണിക്കൂറുകൾക്കുള്ളിൽ സൗദിയെ ലക്ഷ്യമാക്കി നിരവധി ഡ്രോണുകളാണ് എത്തിക്കുന്നത്. ഏതെല്ലാം തന്നെ ആർക്കും ഒന്നും പറ്റാത്ത വിധത്തിൽ തകർക്കുകയാണ് ചെയ്തത്.
ഹൂതികള്‍ സൗദിക്കെതിരെ ഉപയോഗിച്ച ബാലിസ്റ്റിക് മിസൈലുകളും സായുധ ഡ്രോണുകളും ഇറാനില്‍ നിര്‍മിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ ഉറവിടം എവിടെയായിരുന്നാലും രാജ്യത്തിനെതിരെ വരുന്ന ഏത് ഭീഷണികളെയും തടഞ്ഞുനിര്‍ത്താനുള്ള ശേഷി സൗദിക്കുണ്ട് എന്ന മുന്നറിയിപ്പാണ് അദ്ദേഹം നൽകിയത്. ചെങ്കടലിലെ കപ്പല്‍ ഗതാഗതത്തിന് ഭീഷണി ഉയര്‍ത്താനാണ് ഹൂതികളുടെ ശ്രമം നടക്കുന്നതെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അല്‍ ഖാഇദയ്ക്കു സമാനമായ രീതിയാണ് ഹൂതിവിമതര്‍ അനുവര്‍ത്തിക്കുന്നത്. യമനിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള യുഎന്‍ ശ്രമങ്ങള്‍ക്ക് ഹൂതികള്‍ തടസ്സം നില്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതോടൊപ്പം തന്നെ സൗദിയിലെ എണ്ണ കേന്ദ്രങ്ങള്‍ക്ക് നേരെ ഹൂതികള്‍ നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കിയതായും അദ്ദേഹം അറിയിച്ചു. സിവിലിയന്‍ കേന്ദ്രങ്ങളെ ഒഴിവാക്കി, അന്താരാഷ്ട്ര മര്യാദകള്‍ പാലിച്ചുകൊണ്ടാണ് സഖ്യസേന സൈനിക ഓപ്പറേഷനുകള്‍ നടത്തുന്നത്. ഹൂതി സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ ശക്തമായ ആക്രമണമാണ് സൗദി സൈന്യം നടത്തിയതെന്നും അദ്ദേഹം അവകാശപ്പെടുകയുണ്ടായി.
അതോടൊപ്പം തന്നെ ഇറാന്റെ പിന്തുണയോടെ ഹൂതികള്‍ നടത്തുന്നത് ആഗോള സാമ്പത്തിക താല്‍പര്യങ്ങള്‍ക്കെതിരായ യുദ്ധമാണെന്നും ഈ ഭാകരവാദത്തെ തടയാന്‍ ലോകശക്തികള്‍ മുന്നോട്ടുവരണമെന്നും സൗദി മന്ത്രി സഭ ആഹ്വാനം ചെയ്തിരിക്കുകയാണ്. സൗദിയിലെ സിവിലിയന്‍ കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ ഹൂതികള്‍ തുടർന്നുവരുകയാണ്. റാസ് തനൂറ തുറമുഖത്തിനും ദഹ്‌റാന്‍ നഗരത്തിലെ സിവിലിയന്‍ കേന്ദ്രത്തിനുമെതിരായ ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും യോഗം കുറ്റപ്പെടുത്തിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha