കുവൈത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ നടപ്പാക്കാൻ അധികൃതർ; വാരാന്ത്യ അവധി ദിനങ്ങളിൽ മുഴുവൻ സമയ കർഫ്യൂ ഏർപ്പെടുത്തുന്നമെന്നു ആരോഗ്യമന്ത്രാലയം, കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ആരോഗ്യ മന്ത്രാലയം ഇത്തരത്തിൽ പത്തിന നിർദേശങ്ങൾ ഏവർകും മുന്നിൽ സമർപ്പിച്ചു

കൊറോണ വ്യാപനത്തെ തുടർന്ന് പോസിറ്റീവ് കേസുകൾ അനുദിനം വർധിച്ചു വരുന്ന സാഹചര്യത്തിൽ കുവൈത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ നടപ്പാക്കാൻ അധികൃതർ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. വാരാന്ത്യ അവധി ദിനങ്ങളിൽ മുഴുവൻ സമയ കർഫ്യൂ ഏർപ്പെടുത്തുന്നമെന്നു ആരോഗ്യമന്ത്രാലയം ശിപാർശ ചെയ്യുകയുണ്ടായി.
കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ആരോഗ്യ മന്ത്രാലയം ഇത്തരത്തിൽ പത്തിന നിർദേശങ്ങൾ ഏവർകും മുന്നിൽ സമർപ്പിച്ചത് . നിലവിൽ പന്ത്രണ്ടു മണിക്കൂർ ഉള്ള കർഫ്യൂ വാരാന്ത്യ അവധി ദിനങ്ങളിൽ 24 മണിക്കൂർ ആക്കി വര്ധിപ്പിക്കണമെന്നതാണ് ശിപാർശകളിൽ പ്രധാനപ്പെട്ട ഒന്ന് . മത്സ്യ ലേലം ഉൾപ്പെടെ മുഴുവൻ ലേല നടപടികളും നിർത്തിവെക്കണമെന്നും ആരോഗ്യമന്ത്രാലയം നിർദേശിക്കുകയുണ്ടായി . പ്രതിദിന കോവിഡ് കേസുകളിൽ വൻ വർദ്ധനയാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത് . പ്രതിദിനം രണ്ടായിരം കേസുകൾ വരെ ആകാനിടയുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ .
അതേസമയം നിയന്ത്രണങ്ങൾ കടുപ്പിക്കാതെ വ്യാപനം പിടിച്ചു നിർത്താൻ കഴിയില്ലെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിലപാട്. ആയതിനാൽ തന്നെ മുഴുവൻ സമയ കർഫ്യൂ ഏർപ്പെടുത്താൻ സാധ്യത ഏറെയാണ്. അതിനിടെ ഭാഗിക കർഫ്യൂ കാലയളവിൽ വൈകുന്നേരം 5 മുതൽ രാത്രി 10 വരെ പൊതുജനങ്ങൾക്ക് ജംഇയകളിൽ ആവശ്യസാധനങ്ങൾ വാങ്ങാൻ ക്യു ആർ അപ്പോയ്ന്റ്മെന്റ് സംവിധാനം ഏർപ്പെടുത്താൻ വാണിജ്യ വ്യവസായ മന്ത്രാലയത്തിന് നിർദേശം ലഭിച്ചതായിപ്രദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുകയാണ് .
ആയതിനാൽ തന്നെ കർഫ്യൂ സമയത്തു ഡെലിവറി നടത്താൻ ജംഇയകൾക്ക് മന്ത്രിസഭ അനുമതി നൽകിയിരുന്നെങ്കിലും ജനങ്ങളുടെ ആവശ്യം നിറവേറ്റുന്നതിന് ആവശ്യമായ ഡലിവറി സൗകര്യങ്ങൾ ഇല്ലാത്തത് ജംഇയകളെ പ്രയാസത്തിലാക്കുന്നണ്ട് . ഇതേത്തുടർന്നാണ് നേരത്തെ മുഴുവൻ സമയ കർഫ്യൂ സമയത്ത് ഏർപ്പെടുത്തിയത് പോലെ ക്യു ആർ അപ്പോയ്ന്റ്മെന്റ് സംവിധാനം ഏർപ്പെടുത്താൻ അധികൃതർ ഒരുങ്ങുന്നത് .
https://www.facebook.com/Malayalivartha