പ്രവാസികൾക്ക് അനുകൂല്യങ്ങളുമായി ഗൾഫ് രാഷ്ട്രങ്ങൾ; വാക്‌സിനേഷന്‍ പ്രോല്‍സാഹിപ്പിക്കുകയാണ് ലക്ഷ്യം, ഗള്‍ഫ് നാടുകളിലെ ഭരണകൂടവും മറ്റ് സ്ഥാപനങ്ങളും വിവിധ ഇളവുകളും ആനുകൂല്യങ്ങളുമായി രംഗത്തെത്തി, ലോണ്‍ ഫീസുകള്‍ ഒഴിവാക്കി നല്‍കി ബഹ്‌റൈന്‍ ബാങ്ക്

കൊറോണ വ്യാപനം തടുക്കാൻ കഠിന പരിശ്രമത്തിലാണ് പ്രവാസലോകം. ഇതിനായി ജനങ്ങള്‍ക്കിടയില്‍ വാക്‌സിനേഷന്‍ പ്രോല്‍സാഹിപ്പിക്കുകയാണ് ലക്ഷ്യം. ആയതിനാൽ തന്നെ ഗള്‍ഫ് നാടുകളിലെ ഭരണകൂടവും മറ്റ് സ്ഥാപനങ്ങളും വിവിധ ഇളവുകളും ആനുകൂല്യങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. കൊവിഡ് വാക്‌സിനെടുത്തവര്‍ക്ക് ലോണ്‍ ഫീസുകള്‍ ഒഴിവാക്കി നല്‍കിയിരിക്കുകയാണ് ബഹ്‌റൈന്‍ ബാങ്ക്.
വ്യക്തിഗത വായ്പകള്‍, ഹോം ലോണുകള്‍ തുടങ്ങി വിവിധ ബാങ്ക് ഇടപാടുകളിലെ അഡ്മിനിസ്‌ട്രേഷന്‍ ഫീസുള്‍ ഒഴിവാക്കി നല്‍കാനാണ് അല്‍ സലാം ബാങ്കിന്റെ തീരുമാനം എന്നത്. വാക്‌സിന്‍ എടുത്തുവെന്ന് കാണിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റോ ബഹ്‌റൈനിലെ ആരോഗ്യ വകുപ്പിന് കീഴിലുള്ള ബിഎവയെര്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷനിലെ വാക്‌സിന്‍ എടുത്തുവെന്ന വ്യക്തമാക്കുന്ന ഡിജിറ്റല്‍ പാസ്‌പോര്‍ട്ടോ ബാങ്കില്‍ കാണിച്ചാല്‍ മാത്രം മതി ഈ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതായിരിക്കും.
അതോടൊപ്പം ബഹ്‌റൈനിലെ വാക്‌സിനെടുക്കാന്‍ അര്‍ഹരായ എല്ലാവരെയും അത് സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്ന ദൗത്യത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അല്‍ സലാം ബാങ്ക് റീട്ടെയില്‍ വിഭാഗം അധ്യക്ഷന്‍ മുഹമ്മദ് ബുഹിജി അറിയിക്കുകയുണ്ടായി. പൊതുജനാരോഗ്യത്തില്‍ ബാങ്ക് പ്രകടിപ്പിക്കുന്ന താല്‍പര്യമാണ് ലോണ്‍ ഫീസ് ഒഴിവാക്കി നല്‍കിയ നടപടിയിലൂടെ തെളിയിക്കപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. ബഹ്‌റൈനില്‍ നടക്കുന്ന ഫോര്‍മുല വണ്‍ ഗ്രാന്റ് പ്രീ ഉദ്ഘാടന മല്‍സരത്തില്‍ കൊവിഡ് വാക്‌സിനെടുത്തവര്‍ക്കും രോഗമുക്തി നേടിയവര്‍ക്കും മാത്രമേ ടിക്കറ്റ് നല്‍കിയിരുന്നുള്ളൂ.
അതേസമയം വിവിധ ആനുകൂല്യങ്ങൾ നൽകി സൗദിയും രംഗത്ത് എത്തിയിരിക്കുകയാണ്. വാക്‌സിന്‍ എടുത്ത ഉപഭോക്താക്കള്‍ക്ക് വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാക്കാന്‍ സൗദി വാണിജ്യ മന്ത്രാലയം അനുമതി നല്‍കുകയുണ്ടായി. ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, മാളുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്കാണ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഡിസ്‌കൗണ്ട് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കാന്‍ അനുവാദം നല്‍കിയിരിക്കുന്നത്. ഇതിന് പ്രത്യേക ലൈസന്‍സ് എടുക്കേണ്ട ആവശ്യമില്ല. എന്നു മാത്രമല്ല സ്ഥാപനത്തിന്റെ വാര്‍ഷിക ഡിസ്‌കൗണ്ട് പരിധിയെ ഇത് ബാധിക്കില്ലെന്നും ഇതനായി പ്രത്യേക ഫീസ് നല്‍കേണ്ടതില്ലെന്നും മന്ത്രാലയം അറിയിക്കുകയും ചെയ്തു.
ഇതുകൂടാതെ വാക്‌സിനെടുക്കാന്‍ കൂടുതല്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായി അവര്‍ക്ക് ക്വാറന്റൈന്‍ ഇളവ് പ്രഖ്യാപിച്ച് ഖത്തറും നേരത്തേ രംഗത്തെത്തിയിരുന്നു. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തതിന് ശേഷം രാജ്യത്തിന് പുറത്തുപോയി തിരികെയെത്തുന്നവര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ ഒഴിവാക്കി നല്‍കാനായിരുന്നു ഖത്തറിന്റെ തീരുമാനം എന്നത്. വാക്‌സിന്റെ രണ്ടാം ഡോസ് കഴിഞ്ഞ് 14 ദിവസം പിന്നിട്ടശേഷം തിരികെയെത്തുന്നവര്‍ക്കാണ് ഈ ഇളവ് ലഭ്യമാകുക.
https://www.facebook.com/Malayalivartha