ആശ്വാസ പ്രഖ്യാപനവുമായി ശൈഖ് ഹംദാന്‍; സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് വര്‍ധന മരവിപ്പിച്ച നടപടി 2023 വരെ നീട്ടി പുതിയ പ്രഖ്യാപനം, കൊവിഡ് പ്രതിസന്ധിയില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികള്‍ക്കും സംരംഭകര്‍ക്കും ആശ്വാസകരമായ തീരുമാനം

പ്രവാസികൾക്ക് ഏറെ ആശ്വാസം നക്കുന്ന പ്രഖ്യാപനവുമായി ദുബായ്. കൊറോണ വ്യാപനം സൃഷ്‌ടിച്ച പ്രതിസന്ധിയെ തുടർന്ന് ദുബൈയില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് വര്‍ധന മരവിപ്പിച്ച നടപടി 2023 വരെ നീട്ടി പുതിയ പ്രഖ്യാപനം പുറപ്പെടുവിക്കുകയുണ്ടായി. 2023 വരെ സര്‍ക്കാര്‍ ഫീസുകളൊന്നും വര്‍ധിപ്പിക്കില്ലെന്നും പുതിയ ഫീസുകള്‍ ഏര്‍പ്പെടുത്തില്ലെന്നും അധികൃതര്‍ അറിയിച്ചു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദ്ദേശപ്രകാരം ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇതുസംബന്ധിച്ച പുതിയ ഉത്തരവ് ചൊവ്വാഴ്ച പുറത്തിറക്കിയത്. മൂന്നു വര്‍ഷത്തേക്ക് സര്‍ക്കാര്‍ ഫീസുകളുടെ വര്‍ധന നിര്‍ത്തിവെച്ച് 2018ല്‍ ഉത്തരവിറങ്ങിയിരുന്നു. ഇതാണ് ഇപ്പോള്‍ 2023 വരെ നീട്ടി നല്‍കിയിരിക്കുന്നത്.
കൊവിഡ് പ്രതിസന്ധിയില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികള്‍ക്കും സംരംഭകര്‍ക്കും ആശ്വാസകരമായ തീരുമാനമാകുകയാണ് ഇത്. കൊവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്ത 2020 മാര്‍ച്ച് മുതല്‍ ദുബൈ സര്‍ക്കാര്‍ നിരവധി ക്ഷേമപ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. അഞ്ച് സാമ്പത്തിക പാക്കേജുകളാണ് ഈ കാലയളവില്‍ സർക്കാർ പ്രഖ്യാപിച്ചത്. ഇതിനായി 700 കോടി ദിര്‍ഹം മാറ്റിവെച്ചിരുന്നു.
അതേസമയം യുഎഇയിൽ ഇതുവരെ 63 ലക്ഷം ഡോസ് കോവിഡ് വാക്സീൻ വിതരണം ചെയ്തതായി ആരോഗ്യവിഭാഗം വ്യക്തമാക്കി. ഒരാൾക്കു 28 ദിവസത്തിനിടെ 2 ഡോസ് വാക്സീൻ വീതമാണ് നൽകുന്നത്. വൈറസിനെതിരെ മതിയായ അളവിൽ ആന്റിബോഡി ഉൽപാദിപ്പിക്കാത്ത അപൂർവം ചില സന്ദർഭങ്ങളിൽ മൂന്നാമത്തെ ഡോസ് വാക്സീൻ നൽകുമെന്നു ആരോഗ്യവകുപ്പ് വക്താവ് ഡോ. ഫരീദ അൽ ഹൊസാനി അറിയിക്കുകയുണ്ടായി.
അബുദാബിയിൽ ബിസിനസ്, സമ്മേളനം ഉൾപ്പെടെ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ എത്തുന്നവർക്കു 48 മണിക്കൂറിനകമുള്ള പിസിആർ നെഗറ്റീവ് ഫലം നിർബന്ധമാക്കിയിരിക്കുകയാണ്. സംഘാടകരും ജീവനക്കാരും ആഴ്ചതോറും കോവിഡ് പരിശോധിക്കണം. പ്രദർശനങ്ങൾ, സമ്മേളനങ്ങൾ, ശിൽപശാലകൾ, സെമിനാറുകൾ, തത്സമയ സംഗീത പരിപാടികൾ, സ്റ്റേജ് ഷോകൾ, ഉത്സവങ്ങൾ, ഉത്സവം തുടങ്ങി ജനങ്ങൾ ഒത്തുചേരുന്ന പരിപാടികളിൽ പങ്കെടുക്കുന്നവരെല്ലാം പിസിആർ ടെസ്റ്റ് ചെയ്തിരിക്കണം.
https://www.facebook.com/Malayalivartha