എണ്ണ ഉല്പാദന രാജ്യങ്ങൾക്ക് ആശ്വാസം ; കോവിഡ് പ്രതിസന്ധിക്കിടയിൽ സാമ്പത്തികമായി വലിയ നേട്ടം ; എണ്ണ വില കുതിച്ചുയരുന്നു

എണ്ണ ഉല്പാദന രാജ്യങ്ങൾക്ക് ഏറെ ആശ്വാസകരവും സന്തോഷകരവുമായ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.എണ്ണ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ എണ്ണ ഉത്പാദന രാജ്യങ്ങൾക്ക് ആശ്വാസം. കുവൈത്ത് ഉൾപ്പെടെ ഗൾഫ് രാജ്യങ്ങൾക്ക് കോവിഡ് പ്രതിസന്ധിക്കിടയിൽ സാമ്പത്തികമായി വലിയ നേട്ടം കൈ വരിക്കാനായി എന്നത് ശ്രദ്ധേയമായ കാര്യമാണ്.
കഴിഞ്ഞ വർഷം ലഭിച്ച ഏറ്റവും ഉയർന്ന വിലയും കടന്നു ബാരലിനു 68.98 ഡോളറിലെത്തി. 2020 ജനുവരിയിൽ ലഭിച്ച ഏറ്റവും ഉയർന്ന എണ്ണ വില ബാരലിനു 63.27 ഡോളർ ആയിരുന്നു.
കോവിഡ് പ്രതിസന്ധിയിൽ അയവ് വന്ന് വിവിധ രാജ്യങ്ങളിലെ വിപണി സജീവമായിത്തുടങ്ങിയതാണ് വില വർധനക്ക് കാരണമെന്നാണ് സാമ്പത്തിക വിദഗ്ദരുടെ വിലയിരുത്തൽ. എണ്ണ വില ബാരലിനു 100 ഡോളർ വരെ ഉയരുമെന്നാണ് ഈ രംഗത്തെ വിദഗ്ദരുടെ പ്രവചനം.
കോവിഡ് സൃഷ്ടിച്ച ആഘാതത്തിൽനിന്ന് സാമ്പത്തിക വ്യവസ്ഥ കരകയറാൻ വിവിധ രാജ്യങ്ങൾ ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുന്നത് എണ്ണവിലയിലും പ്രതിഫലിക്കുന്നു എന്നും സാമ്പത്തിക വിദഗ്ദർ അഭിപ്രായപെട്ടു. അതേ സമയം യുഎസിൽ എണ്ണവില ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ച നേരിട്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. മേയ്മാസത്തേയ്ക്കുള്ള കരാർ പ്രകാരമുള്ള വില നെഗറ്റീവ് നിലവാരത്തിലെത്തി.
അതായത് കഴിഞ്ഞ വർഷം വെസ്റ്റ് ടെക്സാസ് ഇന്റർ മീഡിയറ്റ് ബെഞ്ച്മാർക്ക് ക്രൂഡ് വില മൈനസ് 37.63 ഡോളറിലെത്തി. 2020മെയ് മാസത്തെ കരാർ ഏപ്രിൽ 21ന് അവസാനിക്കുന്നതിനാലാണ് വില കുത്തനെ ഇടിഞ്ഞത്.
അസാധാരണ സംഭവമാണ് നടന്നത്. കരാർ നേടിയവർ വൻതോതിൽ വിറ്റഴിക്കാൻ ശ്രമിച്ചപ്പോൾ വാങ്ങാൻ ആളുണ്ടായില്ല. ആവശ്യത്തേക്കാൾ കൂടുതൽ എണ്ണ ലഭ്യമായപ്പോൾ എണ്ണശേഖരിക്കാൻ ഇടമില്ലാതായി.
ബെഞ്ച്മാർക്ക്സൂചികയിൽ മെയിലെ കരാർ സ്വന്തമാക്കിയവർ എണ്ണ എടുക്കാൻ തയ്യാറാകുകയോ സംഭരണ ചെലവ് വഹിക്കാൻ തയ്യാറാകുകയോ ചെയ്തില്ലെന്നതാണ്. അതുകൊണ്ടാണ് വില മൈനസ് നിലവാരത്തിലേയ്ക്ക് കൂപ്പുകുത്തിയത്.
കരാർ സ്വന്തമാക്കിയവരിൽനിന്ന് എണ്ണ കൊണ്ടുപോകാൻ 37 ഡോളറോളം അങ്ങോട്ട് നൽകേണ്ടിവന്നു. രാജ്യത്ത് പെട്രോളിന്റെ വില മൈനസ് ആകുമോ എന്ന ആശങ്കയും ഉണ്ടായിരുന്നു.
ലോക്ഡൗൺ കാരണം എണ്ണ ഉപഭോഗത്തിൽ വൻതോതിലാണ് കുറവുണ്ടായിട്ടുള്ളത്. അതുകൊണ്ടുതന്നെ നികുതി വിഹിതത്തിലുണ്ടാകുന്ന കുറവ് പരിഹരിക്കാൻ വിലകുറയ്ക്കാൻ തയ്യാറാവുകയുമില്ല.
എന്നാൽ, എണ്ണശുദ്ധീകരണ ശാലകൾക്ക് പരമാവധി നേട്ടമുണ്ടാക്കാൻ പറ്റിയസമയമായിരുന്നു അത്. കുറഞ്ഞവിലയിൽ പരമാവധി സംഭരിക്കാൻ രാജ്യത്തെ കമ്പനികൾക്ക് കഴിയും.
https://www.facebook.com/Malayalivartha