ഷാർജയിൽ നിന്നും 43 ടണ്‍ നിരോധിച്ച പുകയില ഉല്പന്നം കണ്ടെത്തി; ഇതുണ്ടാക്കാന്‍ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളും പിടിച്ചെടുത്തതായി മുനിസിപ്പാലിറ്റി ഡയറക്ടര്‍

ദൈദിലെ സായ് അല്‍ മുഹാബ് പ്രദേശത്തെ ഫാമിനുള്ളില്‍ പ്രവര്‍ത്തിച്ചിരുന്ന അനധികൃത ഫാക്ടറിയില്‍ നിന്ന് 143 നിരോധിച്ച പുകയില ഉല്പന്നം കണ്ടെടുത്തു. ടണ്‍ നസ്വാറും ഇതുണ്ടാക്കാന്‍ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളും പിടിച്ചെടുത്തതായി മുനിസിപ്പാലിറ്റി ഡയറക്ടര്‍ അലി മുസബ അല്‍ തുനൈജി പറഞ്ഞു. ഉപേക്ഷിക്കപ്പെട്ട ഫാമുകളിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട് നടന്ന പരിശോധനയിലാണ് ഫാമിനുള്ളിലെ അനധികൃത നിര്‍മാണം അധികൃതർ കെണ്ടത്തിയത്. നസ്വാര് നിര്‍മിക്കുന്ന സമയത്താണ് നഗരസഭ സംഘം പ്രതികളെ കൈയോടെ പിടികൂടിയത്.
അതേസമയം നിര്‍മാണം, സംഭരണം, വ്യാപനം എന്നിവക്കെല്ലാം പ്രത്യേക ഇടങ്ങള്‍ ഉണ്ടായിരുന്നു. പാകിസ്താന്, അഫ്ഗാനിസ്താന്, മധ്യേഷ്യ, ഇറാെന്റ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു തരം ച്യൂയിങ് പുകയിലയാണ് നസ്വാര് എന്ന് പറയപ്പെടുന്നത്. പച്ച പുകയിലയുടെയും നാരങ്ങപ്പൊടിയുടെയും മിശ്രിതമായ ഇത് യു.എ.ഇയില്‍ മയക്കുമരുന്നിെന്റ ഗണത്തില്‍ ഉള്‍പ്പെടുത്തി നിരോധിച്ചിട്ടുമുണ്ട്. കാന്‍സറിന് കാരണമായേക്കാവുന്ന ദോഷകരമായ വസ്തുക്കള്‍ ചേര്‍ത്താണ് ഇത് തയാറാക്കിയിരിക്കുന്നത്.
അതോടൊപ്പം തന്നെ ചോക്ലേറ്റ് രൂപത്തില്‍ പൊതിഞ്ഞ് തപാല്‍ മെയില്‍ വഴി കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമം നടന്നതായി റിപ്പോർട്ട്. രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് ജനറല്‍ അഡ്മിനിസ്ട്രേഷന് ഫോര്‍ ഡ്രഗ് കണ്ട്രോള് അധികൃതര്‍ പിടികൂടിയിരിക്കുകയാണ്.
യൂറോപ്യന്‍ രാജ്യത്ത് നിന്നാണ് എയര്‍ കാര്‍ഗോയില്‍ ഒന്നേകാല്‍ കിലോയോളം വരുന്ന മയക്കുമരുന്ന് ചോക്ലേറ്റുകളുടെ രൂപത്തില്‍ പൊതിഞ്ഞ് എത്തിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം. മയക്കുമരുന്ന് ഏറ്റുവാങ്ങാനെത്തിയ ഒരാളെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. പ്രതിയെ തുടര്‍ നിയമനടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി.
https://www.facebook.com/Malayalivartha