പത്ത് രാജ്യങ്ങൾക്ക് വീണ്ടും വിലക്ക് ഏർപ്പെടുത്തി ഒമാൻ; ലെബനൻ, ദക്ഷിണാഫ്രിക്ക എന്നിവയുൾപ്പെടെ 10 രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാർ രാജ്യത്തേക്ക് പ്രവേശിക്കുന്നത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ നിരോധിച്ചു

കൊറോണ വ്യാപനം ഗൾഫ് മേഖലയിൽ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വിലക്കുകൾ പ്രഖ്യാപിക്കുകയും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. സൗദിക്കും കുവൈറ്റിനും പിന്നാലെ ഇതാ ഒമാനും കടുത്ത നിരദേശങ്ങൾ നൽകി രംഗത്ത് എത്തിയിരിക്കുകയാണ്.
ലെബനൻ, ദക്ഷിണാഫ്രിക്ക എന്നിവയുൾപ്പെടെ 10 രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാർ രാജ്യത്തേക്ക് പ്രവേശിക്കുന്നത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ നിരോധിച്ചു കൊണ്ട് ഒമാൻ സുപ്രീം കമ്മിറ്റി ഉത്തരവ് പുറപ്പെടുവിച്ചു. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പത്ത് രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്ക് കഴിഞ്ഞ ഫെബ്രുവരി 25 മുതല്‍ 15 ദിവസത്തേക്ക് താത്കാലിക പ്രവേശന നിരോധനം ഒമാൻ സുപ്രിം കമ്മറ്റി ഏര്‍പ്പെടുത്തിയിരുന്നു. ഈ താത്കാലിക നിരോധനമാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നീട്ടിയത്.
ടാൻസാനിയ, സിയറ ലിയോൺ, ലെബനൻ, എത്യോപ്യ, ഘാന, നൈജീരിയ, ദക്ഷിണാഫ്രിക്ക, ബ്രസീൽ, സുഡാൻ, ഗ്വിനിയ എന്നി രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്കാണ് വിലക്ക്. ഈ 10 രാജ്യങ്ങളിലൂടെ യാത്ര ചെയ്തുവരുന്ന മറ്റ് രാജ്യങ്ങളിലെ പൗരന്മാരെയും വിലക്കിയിട്ടുണ്ട്. എന്നാൽ നയാത്രജ്ഞർ, ഒമാൻ സ്വദേശികൾ, ആരോഗ്യ പ്രവർത്തകർ എന്നിവരെയും അവരുടെ കുടുംബങ്ങളെയും വിലക്കിൽ നിന്ന് ഒഴിവാക്കിയതായി അധികൃതർ വ്യക്തമാക്കുകയുണ്ടായി.
അതേസമയം നിക്ഷേപവും വ്യവസായവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം വെച്ച് വിദേശ നിക്ഷേപകര്‍ക്ക് ദീര്‍ഘകാല വിസ അനുവദിക്കാന്‍ ഒമാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരീകിന്‍റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം കൈകൊണ്ടത്.
കൊവിഡ് മഹാമാരിയും, എണ്ണവില കുറഞ്ഞതും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഒമാനില്‍ ഇപ്പോൾ സൃഷ്ടിച്ചിരിക്കുന്നത്. വ്യവസായം, വിനോദസഞ്ചാരം, കൃഷി, മത്സ്യബന്ധനം, ഖനനം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് വലിയ ഇളവുകള്‍ ആണ് നല്‍കിയിട്ടുള്ളത്. കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നികുതിയും ഫീസും കുറച്ചു. കൂടാതെ മറ്റു പല പദ്ധതികളും സര്‍ക്കാര്‍ തയാറാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha