വരും ദിവസങ്ങളിൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്, നാലുജില്ലകളിൽ യെല്ലോ അലര്‍ട്ട്

കേരളത്തിൽ വരും ദിസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. നാലു ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നാലു ജില്ലകളിൽ ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5എം എം മുതല്‍ 115.5 എം എംവരെയുള്ള ശക്തമായ മഴയുണ്ടാകാണാന് സാധ്യത. അടുത്ത 24 മണിക്കൂറില്‍ കേരള-കര്‍ണാടക തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് പ്രവചനം.
മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശം നൽകിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ തലസ്ഥാനമുള്‍പ്പടെ സംസ്ഥാനത്ത് പലയിടങ്ങളിലും മഴ ലഭിച്ചിരുന്നതാണ്. വേനല്‍മഴ കുറഞ്ഞതോടെ സംസ്ഥാനം കടുത്ത ചൂടിന്റെ പിടിയിലായിരുന്നു. വേനല്‍മഴ കുറഞ്ഞത് സംസ്ഥാനത്ത് കടുത്ത കുടിവെള്ള ക്ഷാമത്തിനും സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha


























