ആർഭാട ജീവിതം സത്യം അറിഞ്ഞപ്പോൾ ഞെട്ടി പോയി; വിവിധ ഇടങ്ങളിൽ നിന്നും ഒരു ലക്ഷത്തി നാല്പതിനായിരം പോലീസ്കണ്ടെത്തി

മലപ്പുറം കോട്ടയ്ക്കലിൽ മോഷ്ടിച്ച് പണം കൊണ്ട് ആർഭാട ജീവിതം നയിക്കുന്ന പ്രതിയെ പോലീസ് പിടികൂടി. നിരവധി മോഷണക്കേസിൽ പ്രതിയായായ വേണുഗാനനെ ആണ് പോലീസ് അറസ്റ് ചെയ്തത്. കോട്ടയ്ക്കൽ നിച്ഛിക്കുന്നത് സ്വാദേശിയാണ് ഇദ്ദേഹം.
കോട്ടയ്ക്കലിലെ കടകൾ കുത്തിത്തുറന്ന് രാത്രി മോഷണം നടത്തുന്നയാളാണ് ഇദ്ദേഹം. സ്ഥിര മോഷ്ടാവായിരുന്ന പ്രതി 2002 ല്‍ നടന്ന ഒരു കൊലപാതകത്തില്‍ ഒമ്പത് വര്‍ഷത്തെ ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതാണെന്ന് പൊലീസ് പറയുന്നു.
രാത്രി കാലങ്ങളിൽ കടകൾ കുത്തിതുറന്ന് മോഷണം നടത്തിയതിനുശേഷം, മോഷ്ടിച്ചിരുന്ന പണം കൊണ്ട് ആർഭാട ജീവിതം നയിക്കുകയായിരുന്നു ഇയാൾ. പണം മോഷ്ടിക്കുന്നത് മാത്രമല്ല ഇദ്ദേഹത്തിന്റെ രീതി മോഷണം നടത്തുന്ന കടയുടെ സി സി ടി വി ഹാർഡ് ഡിസ്ക് കൂടി മോഷ്ട്ടിക്കുമായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇത് വലിയൊരു തിരിച്ചടി ആയിരുന്നു.
ഒടുവിൽ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തിലായിരുന്നു മഫ്തിയിലെത്തിയ പോലീസ് സംഘം കോട്ടയ്ക്കലിലെ ബാർ ഹോട്ടലിൽ നിന്നും ഇദ്ദേഹത്തെ അറസ്റ്റിലാക്കിയത്. കൂടാതെ പ്രതി വിവിധ ഇടങ്ങളിൽ നിന്നും മോഷ്ട്ടിച്ച ഒരുലക്ഷത്തി അൻപതിനായിരം രൂപയും പോലീസ് കണ്ടെടുത്തു.
കൂട്ടുപ്രതികൾക്കായി പോലീസ് അന്വേഷണം നടത്തിവരുകയാണ്. ഇപ്പോൾ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡിൽ വച്ചിരിക്കുകയാണ്. പരാതി ലഭിച്ച കോട്ടയ്ക്കലിലെ മൂന്ന് മോഷണങ്ങളിലെ പ്രതി ഇയാളാണെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ്. ഇദ്ദേഹത്തിനെതിരെ കൂടുതല്‍ കേസുകള്‍ ഉണ്ടോ എന്ന് അന്വേഷണത്തിന് ശേഷം പറയാന്‍ കഴിയുകയുള്ളെന്ന് കോട്ടയ്ക്കല്‍ സി.ഐ സുജിത്ത് വ്യക്തമാക്കി.
https://www.facebook.com/Malayalivartha