യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് 19 ബാധിതരായ 16 പേർ മരിച്ചു; പുതുതായി 2087 പേർക്ക് രോഗം ബാധിച്ചതായി ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം, കർദാൻ നിബന്ധനയുമായി അധികൃതർ

യുഎഇയിൽ 24 മണിക്കൂറിനിടെ കോവിഡ് 19 ബാധിതരായ 16 പേർ കഴിഞ്ഞ മരിച്ചു;\. പുതുതായി 2087 പേർക്ക് രോഗം ബാധിച്ചതായി ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 1677 പേർ രോഗമുക്തി നേടി. രാജ്യത്തെ ആകെ രോഗികൾ 4,19,996 ആണ്. രോഗമുക്തി നേടിയവർ: 3,99,803. ആകെ മരണം: 1369. ആശുപത്രിയിൽ ചികിത്സയിലുള്ളവർ: 18,824.
പുതുതായി 225,489 പേർക്ക് കോവിഡ് പരിശോധന നടത്തിയതോടെ രാജ്യത്തെ ആകെ പരിശോധന 32.8 ദശലക്ഷമായിരിക്കുകയാണ്. അതേസമയം, രാജ്യത്ത് കർശന കോവിഡ് മാനദണ്ഡങ്ങൾ തുടർന്നുകൊണ്ട് രോഗപ്രതിരോധ നടപടികളും ഉൗർജിതമായി നടന്നുവരുകയാണ്. നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധന വിവിധ എമിറേറ്റുകളിൽ ശക്തമായി തുടരുന്നതായി അധികൃതർ വ്യക്തമാക്കി. നിയമലംഘകർക്ക് പിഴ ചുമത്തുകയും സ്ഥാപനങ്ങൾ അടപ്പിക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തുവരുന്നു.
അതോടൊപ്പം തന്നെ സാമൂഹിക അകലം പാലിക്കുകയും കൂട്ടായ്മകളും സംഗമങ്ങളും ഒഴിവാക്കുകയും വേണമെന്നും അധികൃതർ നിർദേശിച്ചു. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് കൺസ്യൂമർ ആപ്പ് വഴിയോ 600545555 എന്ന നമ്പരിലോ, Consumerrights.ae വെബ്സൈറ്റ് സന്ദർശിച്ചോ വിവരം അധികൃതരെ അറിയിക്കേണ്ടതാണ്.
അതേസമയം സൗദി അറേബ്യ, ഖസാക്കിസ്ഥാൻ, മൊറോക്കോ എന്നീ രാജ്യങ്ങളെക്കൂടി ഉൾപ്പെടുത്തി യാത്രാ ഇളവുള്ള 13 രാജ്യങ്ങളുടെ പുതിയ ഗ്രീൻ പട്ടിക അബുദാബി പുറത്തിറക്കിയിരിക്കുകയാണ്. ഓസ്ട്രേലിയ, ഭൂട്ടാൻ, ബ്രൂണെ, ചൈന, ഗ്രീൻലാൻഡ്, ഹോങ്കോങ്, ഐസ് ലാൻഡ്, ഖാസാക്കിസ്താൻ, മൊറീഷ്യസ്, ന്യൂസിലാൻഡ്, സിംഗപ്പൂർ എന്നീ രാജ്യങ്ങൾക്ക് നേരത്തേ ഇളവുണ്ടായിരുന്നു. അബുദാബി സാംസ്കാരിക, വിനോദസഞ്ചാര വിഭാഗത്തിന്റെ നേതൃത്വത്തിൽ ഓരോ രാജ്യത്തെയും കോവിഡ് വ്യാപ്തി നിരീക്ഷിച്ച ശേഷം രണ്ടാഴ്ചയിൽ ഒരിക്കലാണ് പട്ടിക പരിഷ്കരിച്ചു വരുന്നത്.
അതായത് ഗ്രീൻ പട്ടികയിൽപ്പെടുന്ന രാജ്യങ്ങൾക്ക് മുൻകൂട്ടി പിസിആർ പരിശോധന വേണ്ട. അതേസമയം, അബുദാബി വിമാനത്താവളത്തിൽ പിസിആർ പരിശോധനയ്ക്കു വിധേയരാകണം. ഫലം അറിയുന്നതുവരെ സ്വയം നിരീക്ഷണത്തിൽ കഴിയണം എന്ന് അധികൃതർ അറിയിച്ചു. നെഗറ്റീവാണെങ്കിൽ ക്വാറന്റീൻ ഇല്ല. പോസിറ്റിവ് ആയാൽ പത്തുദിവസം ക്വാറന്റീൻ നിര്ബന്ധമാണ്.
https://www.facebook.com/Malayalivartha