സൗദി അറേബ്യയില്‍ തൊഴില്‍ നിമയ പരിഷ്‌ക്കാരങ്ങള്‍ മാര്‍ച്ച് 14 മുതല്‍; 70 വർഷത്തെ സ്‌പോണ്‍സര്‍ഷിപ്പ് സമ്പ്രദായത്തിന് അറുതി, തൊഴില്‍ ദാതാവും തൊഴിലാളിയും തമ്മിലുണ്ടാക്കുന്ന തൊഴില്‍ കരാര്‍ നിലവില്‍ വരും, കഫാല സമ്പ്രദായം ഇല്ലാതാവുന്നതോടെ രാജ്യത്തിന് പുറത്തേക്ക് പോകാനും ജോലി മാറാനും ഉള്‍പ്പെടെ പ്രവാസികള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം

സൗദി അറേബ്യയില്‍ ഏറെ നാളായി കാത്തിരുന്ന തൊഴില്‍ നിമയ പരിഷ്‌ക്കാരങ്ങള്‍ മാര്‍ച്ച് 14 മുതല്‍ നിലവില്‍ വരുമെന്ന റിപ്പോർട്ടുകൾ ഏറെ ആശ്വാസത്തോടെയാണ് ഏവരും ഉറ്റുനോക്കുന്നത്. സൗദി മനുഷ്യവിഭവ സാമൂഹ്യ വികസന മന്ത്രാലയം അറിയിച്ചത് പ്രകടനം ഇത്. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച തൊഴില്‍ രംഗത്തെ മാറ്റങ്ങളാണ് അടുത്ത ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. കഴിഞ്ഞ വര്‍ഷം തന്നെ നടപ്പിലാക്കാനിരുന്ന പുതിയ മാറ്റങ്ങള്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നീട്ടിവയ്ക്കുകയാണ് ചെയ്തത്.
നാഷനല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ പുതിയ മാറ്റങ്ങള്‍ കൈക്കൊള്ളുന്നത്. ലേബര്‍ റിഫോം ഇനീഷ്യേറ്റീവ് എന്ന പേരില്‍ അറിയപ്പെടുന്ന സ്വകാര്യ മേഖലയിലെ ഈ തൊഴില്‍ പരിഷ്‌ക്കാരങ്ങള്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ് തയ്യാറാക്കിയിരിക്കുന്നത്. ഇത് മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുകയും ചെയ്തു. എന്നാൽ വീട്ടുജോലിക്കാര്‍, ഹൗസ് ഡ്രൈവര്‍മാര്‍, വീട്ടു കാവല്‍ക്കാര്‍, തോട്ടം ജീവനക്കാര്‍, ആട്ടിടയന്‍മാര്‍ എന്നിവര്‍ക്ക് ഈ പരിഷ്‌ക്കാരങ്ങള്‍ ബാധകമാകുന്നതല്ല. അവര്‍ക്ക് പ്രത്യേക നിയമനിര്‍മാണം നടത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കുകയും ചെയ്തു.
പുതിയ നിയമപരിഷ്‌ക്കാരങ്ങള്‍ നിലവില്‍ വരുന്നതോടുകൂടെ രാജ്യത്ത് 70 വര്‍ഷത്തിലേറെയായി നിലനില്‍ക്കുന്ന സ്‌പോണ്‍സര്‍ഷിപ്പ് (കഫാല) സമ്പ്രദായത്തിന് അവസാനം കുറിക്കുകയുണ്ടായി. നിലവില്‍ സൗദി സ്വകാര്യമേഖലയിലെ ഏതെങ്കിലും സ്ഥാപനത്തില്‍ ജോലി ചെയ്യണമെങ്കില്‍ ഒരു സൗദി പൗരന്റെ സ്‌പോണ്‍സര്‍ഷിപ്പ് വേണമെന്നാണ് നിയമം ഉള്ളത്. എന്നാല്‍ പുതിയ നിയമ പരിഷ്‌ക്കരണം വരുന്നതോടെ ഇത് ആവശ്യമില്ലാതാവുന്നതാണ്. പകരം തൊഴില്‍ ദാതാവും തൊഴിലാളിയും തമ്മിലുണ്ടാക്കുന്ന തൊഴില്‍ കരാര്‍ നിലവില്‍ വരുകയും ചെയ്യും. ഈ കരാറിന്റെ അടിസ്ഥാനത്തിലാവും തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധം ഉണ്ടാകുക.
അതോടൊപ്പം തന്നെ ഇരുവിഭാഗവും അംഗീകരിക്കുന്ന തൊഴില്‍ വ്യവസ്ഥയില്‍ നിശ്ചിത കാലാവധി നിര്‍ണയിച്ചായിരിക്കും തൊഴില്‍ നിയമനങ്ങള്‍ ഉണ്ടാകുന്നത്. ഇതോടെ സൗദിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും തൊഴില്‍ കരാറുകളില്‍ ഏര്‍പ്പെടാനും അത് ഡിജിറ്റലായി രജിസ്റ്റര്‍ ചെയ്യുവാനും നിര്‍ബന്ധിതമാകുന്നതാണ്. ഇതോടെ തൊഴിലുടമയും ജീവനക്കാരനും തമ്മിലുള്ള തൊഴില്‍ സമയം, വേതനം, അവധി തുടങ്ങിയവയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ അവസാനിക്കുകയും ചെയ്യും.
പുതിയ തൊഴില്‍ നിയമം നടപ്പിലാവുന്നതോടെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് തൊഴില്‍മാറ്റം വളരെ വേഗത്തിൽ സാധ്യമാകും. നിലവില്‍ സ്‌പോണ്‍സറുടെ അനുവാദത്തോട് കൂടി മാത്രമേ തൊഴില്‍മാറ്റം സാധ്യമാകുകയുള്ളു. പുതിയ നിയമപ്രകാരം തൊഴില്‍ കരാറിലെ കാലാവധി അവസാനിക്കുന്നതോടെ തൊഴിലുടമയുടെ അനുവാദമില്ലാതെ തന്നെ പുതിയ തൊഴിലിലേക്ക് മാറാന്‍ പ്രവാസികള്‍ക്ക് സാധിക്കുന്നതാണ്. തൊഴില്‍ കരാര്‍ അവസാനിക്കുന്നതിന് മുമ്പാണെങ്കില്‍ നേരത്തേ നോട്ടീസ് നല്‍കിയ ശേഷം തൊഴില്‍ മാറാനും അവസരമുണ്ടായിരിക്കും.
https://www.facebook.com/Malayalivartha