കർശന നിദ്ദേശവുമായി സൗദിയും കുവൈറ്റും; രാജ്യത്തെ കാലാവസ്ഥയിലുണ്ടായിട്ടുള്ള അസ്ഥിരത കണക്കിലെടുത്ത് സ്വദേശികളും പ്രവാസികളും ജാഗ്രത പാലിക്കണമെന്ന് കുവൈത്ത്, സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പൊടിക്കാറ്റ് മൂലം ദൂരക്കാഴ്ചകൾ മങ്ങി

പ്രവാസികൾ ഉൾപ്പടെ എല്ലാവര്ക്കും കർശന നിർദ്ദേശഹം നൽകി സൗദിയും കുവൈറ്റും രംഗത്ത് എത്തിയിരിക്കുകയാണ്. രാജ്യത്തെ കാലാവസ്ഥയിലുണ്ടായിട്ടുള്ള അസ്ഥിരത കണക്കിലെടുത്ത് സ്വദേശികളും പ്രവാസികളും ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. സുരക്ഷാ, ഗതാഗത സംബന്ധമാവ ഉള്‍പ്പെടെ ഏത് തരത്തിലുമുള്ള സഹായത്തിനും 112 എന്ന എമര്‍ജന്‍സി നമ്പറില്‍ വിളിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പൊടിക്കാറ്റുണ്ടായി. റിയാദ്, അല്‍ ജൌഫ്, ഖസീം, ഹായില്‍, മക്ക, മദീന എന്നിവിടങ്ങളില്‍ ശക്തമായ പൊടിക്കാറ്റുണ്ടെന്ന് കാലാവസ്ഥാ അധികൃതരെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്ത് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തു. പലയിടങ്ങളിലും റോഡുകളില്‍ കാഴ്‍ച തീര്‍ത്തും അസാധ്യമായിരിക്കുകയാണ്. പൊതുജനങ്ങള്‍ അത്യാവശ്യ സാഹചര്യങ്ങളിലല്ലാതെ പുറത്തിറങ്ങരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം കുവൈത്തില്‍ നിലവിലുള്ള കര്‍ഫ്യൂ ലംഘിച്ചതിന് 11 പ്രവാസികള്‍ ഉള്‍പ്പെടെ 35 പേര്‍ കൂടി പിടിയില്‍. 24 സ്വദേശികളും പിടിയിലായവരില്‍പ്പെടുന്നു. അഹ്മദിയില്‍ നിന്ന് 15 പേര്‍, മുബാറക് അല്‍ കബീറില്‍ നിന്ന് രണ്ടുപേര്‍, ജഹ്‌റയില്‍ നിന്നും ഫര്‍വാനിയയില്‍ നിന്നും മൂന്നുപേര്‍ വീതം, ഹവല്ലിയില്‍ നിന്ന് ഒമ്പത് പേര്‍, അല്‍ അസിമയില്‍ നിന്ന് മൂന്നുപേര്‍ എന്നിങ്ങനെയാണ് അറസ്റ്റിലായത്.
കര്‍ഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്നും സ്വദേശികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്ത് കൊറോണ വ്യാപനം രൂകഷമായ സാഹചര്യത്തിൽ പ്രഖ്യാപിച്ച കര്‍ഫ്യൂ ലംഘിച്ചാൽ പ്രവാസികളെ നാടുകടത്തുമെന്ന മുന്നറിയിപ്പ് അധികൃതർ നേരത്തെ തന്നെ നല്കിയിരുന്നു. ആയതിനാൽ കൂടുതൽ ജാഗ്രതേ പുലർത്തേണ്ടതാണ്.
https://www.facebook.com/Malayalivartha