ദുബായിൽ ഭാഗ്യം കൈവരും നിമിഷം; ദുബൈയില്‍ ടാക്‌സി വിളിച്ച് മൂന്ന് മിനിറ്റിനുള്ളില്‍ പിക് അപ് ചെയ്യേണ്ട സ്ഥലത്ത് എത്തിയില്ലെങ്കില്‍ 3,000 ദിര്‍ഹം സമ്മാനമായി ലഭിക്കും, ആപ്പില്‍ ബുക്ക് ചെയ്താന്‍ ഉടന്‍ തന്നെ പ്രദേശത്തെ ഡ്രൈവര്‍മാര്‍ക്ക് സന്ദേശം എത്തും

ലോകത്തെ ഏറ്റവും മികച്ച സംവിധാനങ്ങളാണ് ദുബായ് സർക്കാർ തങ്ങളുടെ ജനങ്ങൾക്കായി നൽകിവരുന്നത്. എല്ലാ സംവിധാനങ്ങളും ഒന്നിനൊന്ന് മികച്ചത് തന്നെയാണ്. ഇപ്പോഴിതാ യാത്രക്കാരെ തേടി വലിയൊരു ഭാഗ്യമാണ് എത്തുന്നത്. ദുബൈയില്‍ ടാക്‌സി വിളിച്ച് മൂന്ന് മിനിറ്റിനുള്ളില്‍ പിക് അപ് ചെയ്യേണ്ട സ്ഥലത്ത് എത്തിയില്ലെങ്കില്‍ 3,000 ദിര്‍ഹം അതായത് 60,000 രൂപയോളം സമ്മാനമായി ലഭിക്കും. ദുബൈ ഹല ടാക്‌സിയാണ് പുതിയ ക്യാമ്പയിന്‍ പ്രഖ്യാപിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. ആപ്പില്‍ ബുക്ക് ചെയ്താന്‍ ഉടന്‍ തന്നെ പ്രദേശത്തെ ഡ്രൈവര്‍മാര്‍ക്ക് സന്ദേശം എത്തുന്നതാണ്. പിക് അപ് ലൊക്കേഷന് ഏറ്റവും അടുത്തുള്ള ഡ്രൈവര്‍ മൂന്ന് മിനിറ്റിനുള്ളില്‍ സ്ഥലത്തെത്തുന്നതാണ്.
ഇത്തരത്തില്‍ മൂന്ന് മിനിറ്റിനുള്ളില്‍ വാഹനം പിക് അപ് ലൊക്കേഷനില്‍ എത്തിയില്ലെങ്കില്‍ 3,000 ദിര്‍ഹം കരീം ക്രെഡിറ്റ് ലഭിക്കുന്ന നറുക്കെടുപ്പിലേക്ക് യാത്രക്കാരന് എന്‍ട്രി ലഭിക്കുന്നതാണ്. ഓരോ മൂന്ന് ദിവസം കൂടുമ്പോഴും ഒരു വിജയിയെ പ്രഖ്യാപിക്കുകയും ചെയ്യും. സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തുക എന്ന സന്ദേശം പ്രചരിപ്പിക്കാന്‍ കൂടി വേണ്ടിയാണ് ഹല ടാക്‌സി '3 മിനിറ്റ് അറൈവല്‍ ടൈം' ക്യാമ്പയിന്‍ പ്രഖ്യാപിച്ചുകൊണ്ട് രംഗത്ത് എത്തിയത്.
അതേസമയം അറബ് രാജ്യങ്ങളില്‍ ഏറ്റവും മികച്ച പാസ്‌പോര്‍ട്ട് യു.എ.ഇ.യുടേതെന്ന് റിപ്പോര്‍ട്ട്. കണ്‍സല്‍ട്ടിങ് സ്ഥാപനമായ നൊമഡ് കാപ്പിറ്റലിസ്റ്റ് പുറത്തിറക്കിയ പട്ടികയിലാണ് അറബ് രാജ്യങ്ങളിലെ ഏറ്റവും മികച്ച പാസ്‌പോര്‍ട്ട് ആയി യു.എ.ഇ.യുടേത് തിരഞ്ഞെടുത്തിരിക്കുന്നത്.
കുവൈത്ത്, ഖത്തര്‍ പാസ്‌പോര്‍ട്ടുകളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നിൽക്കുന്നത്. ലോകപട്ടികയില്‍ യു.എ.ഇ. പാസ്‌പോര്‍ട്ട് 38-മതാണ് ഉള്ളത്. 97, 98 സ്ഥാനങ്ങളിലാണ് കുവൈത്ത്, ഖത്തര്‍ പാസ്‌പോര്‍ട്ടുകളിൽ ഉൾപ്പെട്ടിരിക്കുന്നത്. ലോക പട്ടികയില്‍ 103-മത് ഉള്ള ഒമാനാണ് അറബ് പട്ടികയില്‍ നാലാംസ്ഥാനത്ത് നിൽക്കുന്നത് തന്നെ. 105-മതുള്ള ബഹ്‌റൈനാണ് പട്ടികയില്‍ അഞ്ചാംസ്ഥാനത്ത്. ലക്സംബെര്‍ഗാണ് പട്ടികയില്‍ ഒന്നാമത്. സ്വീഡന്‍, അയര്‍ലന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ബെല്‍ജിയം എന്നിവയാണ് പട്ടികയില്‍ പിന്നിൽ വരുന്നത്.
https://www.facebook.com/Malayalivartha