കനത്ത മണൽക്കാറ്റിനെതിരേ സൗദി ഭരണകൂടത്തിന്‍റെ മുന്നറിയിപ്പ്.. വടക്കൻ മേഖലയിലെ അൽ ജാഫ്, തലസ്ഥാന നഗരമായ റിയാദ്, ഖ്വാസിം, കിഴക്കൻ മേഖലയിലെ മക്ക, മദീന തുടങ്ങിയ പ്രദേശങ്ങളിൽ കാറ്റ് നാശം വിതച്ചു

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നു രാവിലെയുണ്ടായ കനത്ത മണൽക്കാറ്റിനെതിരേ സൗദി ഭരണകൂടത്തിന്‍റെ മുന്നറിയിപ്പ്. വടക്കൻ മേഖലയിലെ അൽ ജാഫ്, തലസ്ഥാന നഗരമായ റിയാദ്, ഖ്വാസിം, കിഴക്കൻ മേഖലയിലെ മക്ക, മദീന തുടങ്ങിയ പ്രദേശങ്ങളിൽ കാറ്റ് നാശം വിതച്ചു. നിരവധിയിടങ്ങളിൽ വഴിവിളക്കുകളും ഇലക്‌ട്രിക് പോസ്റ്റുകളും തകർന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വടക്കൻ അതിർത്തി പ്രവിശ്യയിൽ ഇരുണ്ട ചുവപ്പുനിറത്തിൽ കനത്ത മണൽക്കാറ്റ് മൂടിയതിന്‍റെ ദൃശ്യങ്ങളും പ്രചരിക്കുന്നു.
യുഎഇയുടെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും ശക്തമായ പൊടിക്കാറ്റിന് സാധ്യത പ്രവചിച്ച് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പുലര്‍ച്ചെ നാല് മണി മുതല്‍ രാത്രി ഏഴ് മണി വരെയാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ അപകടകരമായ കാലാവസ്ഥാ സാഹചര്യങ്ങളെ സൂചിപ്പിക്കുന്ന ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കൂടുതല്‍ സ്ഥലങ്ങളിലും യെല്ലോ അലര്‍ട്ടാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ളത്. ഇവിടങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണം. ഖോര്‍ഫകാനില്‍ ശക്തമായ പൊടിക്കാറ്റ് അടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ട്വിറ്ററിലൂട പങ്കുവെച്ചിട്ടുണ്ട്.
രാജ്യത്തെ കാലാവസ്ഥയിലുണ്ടായിട്ടുള്ള അസ്ഥിരത കണക്കിലെടുത്ത് സ്വദേശികളും പ്രവാസികളും ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സുരക്ഷാ, ഗതാഗത സംബന്ധമാവ ഉള്‍പ്പെടെ ഏത് തരത്തിലുമുള്ള സഹായത്തിനും 112 എന്ന എമര്‍ജന്‍സി നമ്പറില്‍ വിളിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ആയതിനാൽ തന്നെ പൊതുജനങ്ങൾ, പ്രത്യേകിച്ചും ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് ഭരണകൂടത്തിന്‍റെ മുന്നറിയിപ്പുണ്ട്. ഡ്രൈവർമാർക്കും അധികൃതർ മുന്നറിയിപ്പു നിർദേശം നൽകി. ഇലക്‌ട്രിക് പോസ്റ്റുകൾ, പരസ്യ ബോർഡുകൾ തുടങ്ങിയവയ്ക്കു സമീപത്തുകൂടെ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണം.ഇതിനിടെ, ഒമാനിലും മണൽക്കാറ്റിനെതിരേ മുന്നറിയിപ്പുണ്ട്.
https://www.facebook.com/Malayalivartha