വാക്സിൻ വളരെയധികം സുരക്ഷിതം; കോവിഡ് വാക്സിൻ വിതരണം ഈ വർഷം തന്നെ പൂർത്തിയാക്കും; ഉറപ്പ് നൽകി കുവൈറ്റ് ആരോഗ്യ മന്ത്രാലയം

പ്രവാസികൾക്ക് ധൈര്യമായി ഉപയോഗിക്കാം. വാക്‌സിൻ വളരെയധികം സുരക്ഷിതം. കുവൈത്തില്‍ വിതരണം ചെയ്യുന്ന കോവിഡ് വാക്സിന്‍ സുരക്ഷിതമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.കുവൈത്തിൽ കോവിഡ് വാക്സിൻ വിതരണം ഈ വർഷം തന്നെ പൂർത്തിയാക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുകയാണ്.
കുവൈത്തിലെ വിവിധ കോവിഡ് വാക്സിനേഷൻ സെന്ററുകളിൽ വലിയ തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത് . കുവൈത്തിൽ വിതരണം ചെയ്യുന്ന കോവിഡ് വാക്സിൻ സുരക്ഷിതമാണെന്നും ആരോഗ്യമന്ത്രാലയം ഉറപ്പ് നൽകിയിരിക്കുകയാണ്.
ചില ബാച്ച് ആസ്ട്രസെനക വാക്സിൻ രക്തം കട്ടപിടിക്കാൻ ഇടയാക്കുന്നതായുള്ള റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് കുവൈത്തിൽ നൽകി വരുന്ന വാക്സിൻ മരുന്നുകൾക്ക് യാതൊരു തരത്തിലുള്ള ആരോഗ്യ സുരക്ഷാ ഭീഷണികളും ഇല്ലെന്ന് ആരോഗ്യ മന്ത്രാലയം ഉറപ്പിച്ചു പറയുന്നത്. സുരക്ഷിതവും ഫലപ്രദവുമായ വാക്സിനാണ് രാജ്യത്ത് വിതരണം ചെയ്യുന്നതെന്ന് ആരോഗ്യ മന്ത്രി ഡോ.അൽ സബാഹും പ്രതികരിക്കുകയും ചെയ്തു.
എന്നാൽ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ആരോഗ്യ മന്ത്രാലയം നിർദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കാൻ എല്ലാവരും തയ്യാറാകണമെന്നും എത്രയും വേഗം എല്ലാവരും കോവിഡ് വാക്സിനേഷന് രജിസ്റ്റർ ചെയ്ത് കോവിഡിനെ പ്രതിരോധിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളുമായി സഹകരിക്കണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെടുകയുണ്ടായി.
കുവൈത്തിൽ നിലവിൽ ഫൈസർ ബയോടെക്, ഓക്സ്ഫോഡ്, ആസ്ട്രസെനക വാക്സിനുകളാണ് വിതരണം ചെയ്തുവരുന്നത്. എന്നാൽ ഇതുവരെ കുവൈത്തിൽ കോവിഡ് വാക്സിന് പാർശ്വഫലങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞിരിക്കുന്നത് .
https://www.facebook.com/Malayalivartha