മുന്നറിയിപ്പ് നൽകി അറബ് രാഷ്ട്രം; കുവൈറ്റില്‍ കൂടുതല്‍ കൊവിഡ് നിയന്ത്രണനടപടികള്‍ വന്നേക്കുമെന്ന ഭയത്താല്‍ ആളുകള്‍ ഭക്ഷ്യ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നു, ലോക് ഡൗണ്‍ പോലുള്ള നിയന്ത്രണ നടപടികള്‍ ഉണ്ടായേക്കുമെന്ന ജനങ്ങളുടെ ആശങ്ക വർധിക്കുന്നു

കൊറോണ വ്യാപനത്തെ തുടർന്ന് കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇപ്പോഴിതാ രാത്രികാല കര്‍ഫ്യൂ നിലവിലുള്ള കുവൈറ്റില്‍ കൂടുതല്‍ കൊവിഡ് നിയന്ത്രണനടപടികള്‍ വന്നേക്കുമെന്ന ഭയത്താല്‍ ആളുകള്‍ ഭക്ഷ്യ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതായി റിപ്പോർട്ട്. സഹകരണസംഘങ്ങളില്‍ ഏതാനും ദിവസങ്ങളായി വന്‍ തിരക്കാണ് അനുഭവപ്പെടുന്നത് എന്ന് അധികൃതർ അറിയിക്കുകയുണ്ടായി. കൊവിഡ് കേസുകള്‍ അനിയന്ത്രിതമായി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ലോക് ഡൗണ്‍ പോലുള്ള നിയന്ത്രണ നടപടികള്‍ ഉണ്ടായേക്കുമെന്ന ജനങ്ങളുടെ ആശങ്കയാണ് ഇതിനു കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
രാത്രി കാലങ്ങളില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയിരുന്നവരും കര്‍ഫ്യൂ കാരണം പകല്‍ സമയത്ത് വ്യാപാര സ്ഥാപനങ്ങളിലെത്തിയതും തിരക്കുകൂടാനുള്ള കാരണമായി വിലയിരുത്തപ്പെടുന്നു. എന്നാല്‍ സാമൂഹക അകലം പാലിക്കാതെയുള്ള ഈ തിരക്ക് വൈറസ് വ്യാപനത്തിന് കാരണമാകുമെന്ന മുന്നറിയിപ്പ് ആരോഗ്യ വിദഗ്ധര്‍ നല്‍കിയിരിക്കുകയാണ്. രാജ്യത്ത് അവശ്യ സാധനങ്ങളുടെ കരുതല്‍ ശേഖരം ആവശ്യത്തിനുണ്ടെന്നും ഭക്ഷ്യക്ഷാമമുണ്ടാകുമെന്ന ഭീതി വേണ്ടെന്നും സാധനങ്ങള്‍ വാങ്ങിക്കൂട്ടേണ്ട കാര്യമില്ലെന്നും അധികൃതര്‍ പറഞ്ഞു.
അതായത് കുവൈറ്റില്‍ ഒരു വര്‍ഷം വരേക്കുള്ള ഭക്ഷ്യ കരുതലുണ്ടെന്നാണ് വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കുന്നത്. ഏറ്റവും മോശമായ സാഹചര്യത്തില്‍ ഭക്ഷ്യ ഇറക്കുമതി അസാധ്യമാകുന്ന ഘട്ടത്തില്‍പോലും ഒരു വര്‍ഷംവരെ രാജ്യത്ത് ഭക്ഷ്യ ക്ഷാമമുണ്ടാകുന്നതല്ല. ചിലപ്പോള്‍ ഒരുവര്‍ഷത്തിനപ്പുറവും ബാക്കിയുണ്ടാവുമെന്ന് സ്റ്റോക്ക് വിലയിരുത്തിയ ശേഷം അധികൃതര്‍ വ്യക്തമാക്കി. പൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തേണ്ടിവന്നാലും അവശ്യവസ്തുക്കള്‍ ലഭ്യമാക്കുന്നതിന് സംവിധാനം ഒരുക്കുമെന്നും മന്ത്രാലയം പറഞ്ഞു.
അതേസമയം, പൊതുവെ ആറുമാസം വരേക്കുള്ള ഭക്ഷ്യസാധനങ്ങളാണ് സ്റ്റോക്ക് ചെയ്യാറുള്ളത്. എന്നാല്‍ കൊവിഡ് കാലത്ത് ഇവയുടെ സംഭരണശേഷിയും ഇറക്കുമതിയും കൂട്ടിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. അതിനാല്‍ ഭക്ഷ്യ സുരക്ഷയെ കരുതി ജനങ്ങള്‍ ഭയക്കേണ്ടതില്ലെന്നും ആവശ്യമായ എല്ലാ തയാറെടുപ്പുകളും സര്‍ക്കാര്‍ നടത്തിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇതുകൂടാതെ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ച സാഹചര്യത്തിലും ജനങ്ങളുടെ ഭയാശങ്കകള്‍ മുതലെടുത്തും കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. ഇത് കണ്ടെത്തുന്നനായി ശക്തമായ നിരീക്ഷണ സംവിധാനം ഒരുക്കിയിട്ടുണ്ട്. കര്‍ഫ്യൂ ആരംഭിച്ചതിനുശേഷം ചില ഉല്‍പന്നങ്ങള്‍ക്ക് വില വര്‍ധിച്ചിട്ടുണ്ടെങ്കിലും അസാധാരണ വര്‍ധനയില്ലെന്നും മന്ത്രാലയം വിലയിരുത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha