അമിതവേഗം പതിവാക്കിയ യുവതിക്ക് പിഴ 49 ലക്ഷം രൂപ; വാഹനവുമായി അമിത വേഗത്തിൽ പോകുന്നത് പതിവാക്കിയ യുവതിയുടെ വാഹനം ഒടുവിൽ പൊലീസ് കയ്യോടെ പിടിച്ച് അപ്പൊ തന്നെ പിഴ നൽകി, 414 ട്രാഫിക് കേസുകളിൽ 49 ലക്ഷം രൂപയോളമാണ് പിഴ

ഗൾഫ് രാഷ്ട്രങ്ങളിൽ നിശ്ചിത നിയമങ്ങൾക്ക് കൃത്യമായ തുകയാണ് പിഴയായി ഈടാക്കുന്നത്. കയ്യോടെ പിടിച്ച് അപ്പൊ തന്നെ പിഴ ഈടാക്കുകയും ചെയ്യും. അത്തരത്തിൽ ഒരു വാർത്തയാണ് പുറത്ത് വരുന്നത്. വാഹനവുമായി അമിത വേഗത്തിൽ പോകുന്നത് പതിവാക്കിയ യുവതിയുടെ വാഹനം ഒടുവിൽ പൊലീസ് കസ്റ്റഡിയിലായിരിക്കുകയാണ്. 414 ട്രാഫിക് കേസുകളാണ് ഇവരുടെ പേരിലുള്ളത്. 49 ലക്ഷം രൂപയോളമാണ് പിഴ ഈടാക്കിയത്.
ഇവർക്കെതിരെയുള്ള ട്രാഫിക് കേസുകൾ കൂടുതലും അമിതവേഗത്തിൽ വാഹനമോടിച്ചതിനാണെന്ന് അജ്മാൻ ട്രാഫിക് കേസ് അന്വേഷണ വിഭാഗം തലവൻ മേജർ റാഷിദ് ഹുമൈദ് ബിൻ ഹിന്ദി വെളിപ്പെടുത്തി. ആഴ്ച തോറും 4ട്രാഫിക് നിയമലംഘനമെങ്കിലും ഉണ്ടാകും. മുടങ്ങാതെ മൂന്നു വർഷം ഗതാഗത നിയമലംഘനം പതിവാക്കിയപ്പോൾ പിഴ സംഖ്യയും കുതിച്ചുയർന്നു.
വേഗപരിധി മറികടന്ന വാഹനം റോഡ് ക്യാമറകളിൽ കുടുങ്ങിയതാണ് കേസുകളുടെ എണ്ണം കൂട്ടിയത് എന്നാണ് ലഭ്യമാകുന്ന വിവരം. അറബ് വംശജയായ യുവതിയുടെ പേരിലുള്ളതാണ് വാഹനത്തിന്റെ ലൈസൻസ്. ആറു മാസത്തിനുള്ളിൽ പിഴയടച്ചിട്ടില്ലെങ്കിൽ വാഹനം പരസ്യലേലത്തിൽ വിൽക്കുമെന്ന് പൊലീസ് അറിയിക്കുകയുണ്ടായി. നിരത്തുകളിലെ നിർദിഷ്ട വേഗപരിധിയും കടന്ന് വാഹനം മണിക്കൂറിൽ 80 കി.മീ എത്തിയാൽ പിഴ 3000 ദിർഹമാണ് ഈടാക്കുക. ഇതുകൂടാതെ ഡ്രൈവറുടെ ലൈസൻസിൽ 23 ബ്ലാക്ക്മാർക്കും വീഴും. 60 ദിവസത്തേക്കാണ് ഈ വാഹനം പിടിച്ചെടുക്കുക. പരിധി കഴിഞ്ഞ് 60 കി.മീറ്റർ വേഗപരിധിയെത്തുന്നവർക്ക് പിഴ 2000 ദിർഹമാണ്.12 ബ്ലാക്ക് മാർക്കും. 30 ദിവസത്തേക്കാണ് വാഹനം പിടിച്ചെടുക്കുക.
അതേസമയം ദുബായിൽ അതിവേഗ പാതയിലൂടെ പതുക്കെ സഞ്ചരിച്ചാൽ പിടിവീഴും. ഇക്കാര്യം ബോധവത്കരിക്കാൻ ദുബായ് പൊലീസ്, ആർടിഎ, ദുബായ് മീഡിയാ ഇൻകോർപറേറ്റഡ് എന്നിവ സംയുക്തമായി ‘ഗിവ് വേ ഇൻ ദ് ഫാസ്റ്റ് ലൈൻ’ എന്ന ദ്വിമാസ ക്യാംപെയിൻ ആരംഭിച്ചു. റോഡുകളിൽ ഏറ്റവും ഇടതു വശത്തുള്ളതാണ് അതിവേഗ ലൈൻ.വളരെ അത്യാവശ്യത്തിന് മറ്റു വാഹനങ്ങളെ മറികടക്കാനും പൊലീസ് പട്രോൾ, ആംബുലൻസ് തുടങ്ങിയ എമർജൻസി വാഹനങ്ങൾക്കു സഞ്ചരിക്കാനുമാണ് ഇൗ ലൈൻ. ഇതിലൂടെ സഞ്ചരിച്ച് അടിയന്തര വാഹനങ്ങൾക്ക് മാർഗ തടസ്സമുണ്ടാക്കിയാൽ പിഴ ചുമത്തും.
https://www.facebook.com/Malayalivartha