ആ വെളിപ്പെടുത്തലിൽ ഞെട്ടി ഗൾഫ് രാഷ്ട്രങ്ങൾ; യുഎഇക്കും ബഹ്‌റൈനിനും പുറമെ, ജിസിസി രാജ്യങ്ങളായ സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍ എന്നീ രാഷ്ട്രങ്ങളും രംഗത്ത്, വെളിപ്പെടുത്തലുമായി ഡൊണാള്‍ഡ് ട്രംപിന്റെ മിഡിലീസ്റ്റ് ദൂതന്‍ ജാരെദ് കുഷ്‌നെര്‍

കഴിഞ്ഞ വര്ഷം മുതലേ ഗൾഫ് മേഖല ഇസ്രയേലിന്റെ കരാറിൽ പല തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. പലരും ഇസ്രയേലിനൊപ്പം നിന്ന് സമാധാനത്തിന് പച്ചക്കൊടി കാണിച്ചപ്പോൾ പലരും അതിൽ നിന്നും പിന്മാറുകയായിരുന്നു. ഇതിന് ചുക്കാൻ പിടിച്ചത് അമേരിക്ക തന്നെയായിരുന്നു. അമേരിക്കയുടെ അമരത്ത് നിന്ന് ട്രംപ് പടിയിറങ്ങിയതിന് പിന്നാലെ മറ്റൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പുറത്ത് വരുന്നത്.
യുഎഇക്കും ബഹ്‌റൈനിനും പുറമെ, ജിസിസി രാജ്യങ്ങളായ സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍ എന്നീ രാഷ്ട്രങ്ങളും ഇസ്രായേലുമായി നല്ല ബന്ധം സ്ഥാപിക്കുന്നതിന്റെ വക്കിലെത്തിയതായി മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മിഡിലീസ്റ്റ് ദൂതന്‍ ജാരെദ് കുഷ്‌നെര്‍. വാള്‍സ്ട്രീറ്റ് ജേണലില്‍ എഴുതിയ ലേഖനത്തിലാണ് കുഷ്‌നെര്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
അറബ്-ഇസ്രായേലി സംഘര്‍ഷത്തിന്റെ അവസാന അടയാളങ്ങള്‍ മാത്രമാണ് ഇനി ബാക്കിയുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. അറബ് രാജ്യങ്ങളും ഇസ്രായേലും തമ്മില്‍ കാലങ്ങളായി നിലനില്‍ക്കുന്ന സംഘര്‍ഷത്തിന് അടിസ്ഥാനപരമായി ഒരു കാരണമുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലും ഫലസ്തീനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ മാത്രമേ അറബ്-ഇസ്രായേലി സംഘര്‍ഷം അവസാനിക്കൂ എന്ന മിഥ്യാധാരണയായിരുന്നു അത്. എന്നാല്‍ അത് ഒരിക്കലും സത്യമായിരുന്നില്ല എന്നും അദ്ദേഹം പറയുകയുണ്ടായി.
അതായത് അബ്രഹാം കരാര്‍ എന്ന പേരിലറിയപ്പെടുന്ന കരാറിലൂടെ യുഎഇയും ബഹറൈനും ഇസ്രായേലുമായി ബന്ധം സ്ഥാപിച്ചതോടെ ഈ മിഥ്യാധാരണ പൊളിയുകയായിരുന്നു. ഇസ്രായേലും ഫലസ്തീനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ റിയല്‍ എസ്റ്റേറ്റ് തര്‍ക്കമാണ് എന്നതാണ്. അറബ് ലോകവുമായുള്ള ബന്ധത്തിന് അത് വിലങ്ങുതടിയാവേണ്ടതില്ല. ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തി ഒരു അതിര്‍ത്തി രേഖ തയ്യാറാക്കുന്നതോടെ പ്രശ്‌നങ്ങളെല്ലാം അവസാനിക്കുമെന്നും കുഷ്‌നെര്‍ അഭിപ്രായപ്പെടുകയുണ്ടായി.
അതേസമയം അറബ് രാജ്യങ്ങള്‍ക്കു പുറമെ, മൗറിത്താനിയ പോലുള്ള രാജ്യങ്ങളും ഇസ്രായേലിനെ അംഗീകരിക്കാന്‍ സന്നദ്ധരായി മുന്നോട്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൗദികള്‍ ഇസ്രായേലികളെ ശത്രുക്കളായി കാണുന്ന സ്ഥിതി ഇപ്പോഴില്ല. ഇസ്രായേലുമായുള്ള നല്ല ബന്ധം സൗദി ദേശീയ താല്‍പര്യങ്ങള്‍ക്ക് അനുഗുണമാണെന്നും ബെയ്ഡന്‍ ഭരണകൂടം നേതൃത്വപരമായ പങ്കുവഹിക്കാന്‍ തയ്യാറായാല്‍ സൗദിയും ഇസ്രായേലും തമ്മിലുള്ള ബന്ധം സാധാരണനിലയിലാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ജാരെദ് കുഷ്‌നെര്‍ അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha