ഒമാനിൽ കോവിഡിന്റെ മൂന്നാംതരംഗം; ഭയന്നുവിറച്ച് പ്രവാസലോകം

ഒമാനിൽ കോവിഡിന്റെ മൂന്നാംതരംഗം. ഭയന്നുവിറച്ച് പ്രവാസലോകം. കോവിഡ് മൂന്നാംതരംഗം ഒമാനിൽ വ്യാപിച്ചതായി ആരോഗ്യമന്ത്രാലയം അണ്ടർ സെക്രട്ടറി മുഹമ്മദ് അൽ ഹൊസ്‌നി വെളിപ്പെടുത്തി. രോഗവ്യാപനം കുറയ്ക്കുന്നതിന് പരിശ്രമിക്കുമെന്നു അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ് .
ജനസംഖ്യയുടെ 70 ശതമാനം പേർക്കും ഈ വർഷം അവസാനത്തോടെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകും. ജൂൺ അവസാനത്തോടെ 30 ശതമാനം പേർക്കും കുത്തിവെപ്പ് നൽകും.
നിലവിൽ കോവിഡ് വാക്‌സിൻ ഏറെ സുരക്ഷിതമാണ്. രോഗത്തിന്റെ കാഠിന്യം കുറയ്ക്കാൻ പ്രാപ്തിയുള്ളതാണെന്നും അദ്ദേഹം വിശദീകരിക്കുകയുണ്ടായി. വിശുദ്ധ റംസാൻ മാസം ആരംഭിക്കാൻ ഇനി ഏതാനും ദിവസങ്ങൾമാത്രമാണ് ബാക്കിയുള്ളത്.
ലോകത്തെ വിവിധ ഭാഗങ്ങളിൽ റംസാൻ മാസത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. യു.എ.ഇ.യിൽ കർശന കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളാണ് ദേശീയ ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിരിക്കുന്നത്. സുരക്ഷാ നടപടികൾ പാലിക്കുന്നുണ്ടോയെന്ന് വിലയിരുത്താൻ പരിശോധനകൾ നടത്തും.
ലംഘിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരേ നിയമനടപടികൾ സ്വീകരിക്കും.രാജ്യത്ത് പുതുതായി 577 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 149135 ആയി. മൂന്നുപേർകൂടി രോഗംബാധിച്ച് മരിച്ചതോടെ ആകെ മരണം 1620-ലെത്തി.
327 പേർകൂടി രോഗമുക്തി നേടി. ഇതോടെ 137871 പേർ രോഗമുക്തരായി. 92.4 ശതമാനമാണ് രോഗമുക്തി നിരക്ക്. 311 പേർ ഇപ്പോൾ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇവരിൽ 88 പേരുടെ നില ഗുരുതരമാണ്.
https://www.facebook.com/Malayalivartha