സ്വദേശിവത്കരണവും കോവിഡ് പ്രതിസന്ധിയും മൂലം വലഞ്ഞ് പ്രവാസികൾ; 1,40,000 വിദേശികള്‍ കഴിഞ്ഞ വര്‍ഷം കുവൈത്ത് വിട്ടതായി സര്‍ക്കാര്‍ കണക്ക്, കഴിഞ്ഞ വര്‍ഷം കുവൈത്ത് വിട്ട വിദേശി ജനസംഖ്യയില്‍ 39 ശതമാനം ഗാര്‍ഹികത്തൊഴിലാളികൾ

കടുത്ത പ്രതിസന്ധിയിലേക്കാണ് കുവൈറ്റ് കടക്കുന്നത്. അത്തരത്തിൽ വാർത്താകളാണ് പുറത്ത് വരുന്നത്. കഴിഞ്ഞ വര്‍ഷം1,40,000 വിദേശികള്‍ കുവൈത്ത് വിട്ടതായി സര്‍ക്കാര്‍ കണക്കുകള്‍ പ്രസിദ്ധീകരിച്ചു. സ്വദേശിവത്കരണവും കോവിഡ് പ്രതിസന്ധിയുമാണ് വിദേശികള്‍ ഗണ്യമായി കൊഴിഞ്ഞുപോകാന്‍ കാരണമായിരിക്കുന്നത്. കോവിഡ് പ്രതിസന്ധി നിരവധി പേരുടെ തൊഴില്‍നഷ്ടത്തിന് കാരണമായതായി അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം കുവൈത്ത് വിട്ട വിദേശി ജനസംഖ്യയില്‍ 39 ശതമാനം ഗാര്‍ഹികത്തൊഴിലാളികളാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മൊത്തം കുവൈത്ത് ജനസംഖ്യയില്‍ 2.2 ശതമാനത്തിെന്റ കുറവ് രേഖപ്പെടുത്തി.
സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് വിദേശികളുടെ എണ്ണത്തില്‍ നാലു ശതമാനത്തിെന്റ കുറവാണ് ഉണ്ടായിരിക്കുന്നത്. വിദേശി ജനസംഖ്യ കഴിഞ്ഞ വര്‍ഷം അവസാനത്തെ കണക്കനുസരിച്ച് 32,10,000 ആണ് എന്നതാണ്. 2019 അവസാനത്തില്‍ ഇത് 33,44,000 ആയിരുന്നു. ആകെ കുവൈത്ത് വിട്ട പ്രവാസികളില്‍ 52 ശതമാനവും ഇന്ത്യക്കാരാണ് എന്നാണ് കണക്കുകൾ രേഖപ്പെടുത്തുന്നത്. 1,40,000 വിദേശികള്‍ കഴിഞ്ഞ വര്‍ഷം കുവൈത്ത് വിട്ടു22.5 ശതമാനം ഇൗജിപ്തുകാരും 10 ശതമാനം ബംഗ്ലാദേശികളും 4.5 ശതമാനം ഫിലിപ്പീനികളുമാണ് ഉള്ളറ്റിഹ്.
അതേസമയം വിസ പുതുക്കുന്നതിന് പ്രായപരിധി ഉള്‍പ്പെടെ നിബന്ധനകള്‍ കൊണ്ടുവന്നതും വിദേശികളുടെ തിരിച്ചുപോക്കിന് വഴിവെച്ചു. അവധിക്കു പോയ നിരവധി പേര്‍ വിമാനമില്ലാത്തതിനാല്‍ തിരിച്ചുവരാന്‍ കഴിയാതെ കുടുങ്ങിയിരുന്നു. വിദേശികളുടെ എണ്ണം കുറച്ച് ജനസംഖ്യാ സന്തുലനം സാധ്യമാക്കാനുള്ള ശ്രമം വിജയം കാണുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പുതിയ വിസ അനുവദിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും പല കാരണങ്ങളാല്‍ വിദേശികള്‍ തിരിച്ചുപോകുന്നതും വരും വര്‍ഷങ്ങളിലും വിദേശി ജനസംഖ്യ കുറയാന്‍ ഇടയാക്കും.
അതോടൊപ്പം തന്നെ കൊറോണ വ്യാപനം കനക്കുന്ന സാഹചര്യത്തിൽ 15 രാജ്യങ്ങളില്‍ വരുന്നവര്‍ക്ക് പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് റിസല്‍ട്ട് ഹാജരാക്കണമെന്ന് കുവൈറ്റ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ കഴിഞ്ഞ ദിവസം അറിയിക്കുകയുണ്ടായി. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ നടത്തിയ ടെസ്റ്റിന്റെ നെഗറ്റീവ് റിസല്‍ട്ടായിരിക്കണം ഹാജരാക്കേണ്ടതെന്നും ഡയരക്ടറേറ്റ് ജനറല്‍ വ്യക്തമാക്കുകയുണ്ടായി.
ഇതുകൂടാതെ, ജലദോഷം, തുമ്മല്‍, ചുമ, പനി പോലുള്ള കൊവിഡ് ലക്ഷണങ്ങളൊന്നും ഉണ്ടാവാനും പാടില്ല. ഇത്തരത്തിൽ നെഗറ്റീവ് റിസൾട്ട് ഹാജരാക്കണം എന്ന നിബന്ധനയും ഇന്ത്യയും ഉൾപ്പെടുത്തിട്ടുണ്ടായിരുന്നു. ഈ നിയമം മാർച്ച് 26-ന് പ്രാബല്യത്തിൽ വരുമെന്ന് വ്യക്തമാക്കിയതിനാൽ തന്നെ കൊറോണ വ്യാപനം മൂലം ഏർപ്പെടുത്തിയിരുന്ന വിലക്ക് മാറ്റുമെന്നാണ് പ്രവാസികൾ പ്രതീക്ഷിച്ചിരുന്നത്.
https://www.facebook.com/Malayalivartha