414 ട്രാഫിക് കേസുകൾ; ലക്ഷം രൂപയോളം പിഴ; പ്രവാസ ലോകത്തെ നടുക്കി ഒരു വനിത; ഇനി അടുത്ത ശിക്ഷ കടുത്തത്

ചില സമയങ്ങളിൽ ചില അത്യാവശ്യ ഘട്ടങ്ങളിൽ വാഹനവുമായി നിരത്തുകളിലൂടെ ചീറിപ്പായാറുണ്ട് നാം. എന്നാൽ ആ ഘട്ടങ്ങളിലെല്ലാം ട്രാഫിക് പോലീസിൽ നിന്നും പിഴകളും മറ്റും കിട്ടാറുണ്ട്. അതുകൊണ്ട് തന്നെ ആ തെറ്റ് നമ്മൾ വീണ്ടും ആവർത്തിക്കാറില്ല. എന്നാൽ ഇതാ ഇവിടെ ഒരു യുവതിക്ക് എട്ടിന്റെ പണി കിട്ടിയിരിക്കുകയാണ്.
വാഹനവുമായി അമിത വേഗത്തിൽ പോകുന്നത് പതിവാക്കിയ യുവതിയുടെ വാഹനം ഒടുവിൽ പൊലീസ് കസ്റ്റഡിയിലായി. 414 ട്രാഫിക് കേസുകളാണ് ഇവരുടെ പേരിലുള്ളത്. 49 ലക്ഷം രൂപയോളമാണ് പിഴ. ഇവർക്കെതിരെയുള്ള ട്രാഫിക് കേസുകൾ കൂടുതലും അമിതവേഗത്തിൽ വാഹനമോടിച്ചതിനാണെന്ന് അജ്മാൻ ട്രാഫിക് കേസ് അന്വേഷണ വിഭാഗം തലവൻ മേജർ റാഷിദ് ഹുമൈദ് ബിൻ ഹിന്ദി വെളിപ്പെടുത്തി.
ആഴ്ച തോറും 4ട്രാഫിക് നിയമലംഘനമെങ്കിലും ഉണ്ടാകും. മുടങ്ങാതെ മൂന്നു വർഷം ഗതാഗത നിയമലംഘനം പതിവാക്കിയപ്പോൾ പിഴ സംഖ്യയും കുതിച്ചുയർന്നു.വേഗപരിധി മറികടന്ന വാഹനം റോഡ് ക്യാമറകളിൽ കുടുങ്ങിയതാണ് കേസുകളുടെ എണ്ണം കൂട്ടിയത്.
അറബ് വംശജയായ യുവതിയുടെ പേരിലുള്ളതാണ് വാഹനത്തിന്റെ ലൈസൻസ്. ആറു മാസത്തിനുള്ളിൽ പിഴയടച്ചിട്ടില്ലെങ്കിൽ വാഹനം പരസ്യലേലത്തിൽ വിൽക്കുമെന്ന് പൊലീസ് അറിയിച്ചു. നിരത്തുകളിലെ നിർദിഷ്ട വേഗപരിധിയും കടന്ന് വാഹനം മണിക്കൂറിൽ 80 കി.മീ എത്തിയാൽ പിഴ 3000 ദിർഹമാണ്.
കൂടാതെ ഡ്രൈവറുടെ ലൈസൻസിൽ 23 ബ്ലാക്ക്മാർക്കും വീഴും. 60 ദിവസത്തേക്കാണ് ഈ വാഹനം പിടിച്ചെടുക്കുക. പരിധി കഴിഞ്ഞ് 60 കി.മീറ്റർ വേഗപരിധിയെത്തുന്നവർക്ക് പിഴ 2000 ദിർഹമാണ്.12 ബ്ലാക്ക് മാർക്കും. 30 ദിവസത്തേക്കാണ് വാഹനം പിടിച്ചെടുക്കുക.
https://www.facebook.com/Malayalivartha