പ്രവാസികൾക്ക് സുവർണ്ണ അവസരമൊരുക്കി ദുബായ് എക്സ്പോ; 'ദുബൈ എക്സ്പോ 2020'ൽ വോളൻറിയറാകാം ; വേഗം അപേക്ഷിക്കൂ

ലോകത്തെ വിസ്മയിപ്പിക്കാൻ ദുബൈ അണിയിച്ചൊരുക്കുന്ന 'ദുബൈ എക്സ്പോ 2020'ൽ വോളൻറിയറാവാൻ ആഗ്രഹിക്കുന്നവർക്ക് വമ്പൻ അവസരമൊരുക്കിയിരിക്കുകയാണ്.
ഒക്ടോബർ ഒന്നിന് ആരംഭിക്കുന്ന എക്സ്പോ 2020ൽ വളൻറിയർമാരാകാനുള്ള അപേക്ഷ മാർച്ച് 31 വരെ സ്വീകരിക്കും. യു.എ.ഇയിലെ സ്വദേശികൾക്കും വിദേശികൾക്കും അപേക്ഷിക്കാവുന്നതാണ്. 18 വയസ്സിനു മുകളിലുള്ളവരാകണം അപേക്ഷിക്കേണ്ടുന്നത്. ദേശം, വിദ്യാഭ്യാസ യോഗ്യത എന്നിവ അപേക്ഷയിൽ വ്യക്തമാക്കണം.
ഇംഗ്ലീഷ് ഭാഷയിൽ മികച്ച ആശയവിനിമയ ശേഷിയുള്ളവർക്കാണ് അവസരം. മാർച്ച് 31നു ശേഷം അപേക്ഷകൾ പരിശോധിച്ച ശേഷം സംഘാടകർ ഇവരുമായി വ്യക്തിഗത മുഖാമുഖം നടത്തും. ഇതിൽ നിന്നാണ് അന്തിമപട്ടിക പുറത്തിറക്കുക. തുടർന്ന് തിരഞ്ഞെടുക്കപ്പെട്ടവർക്ക് പ്രത്യേക പരിശീലനങ്ങളും ശിൽപശാലകളും സംഘടിപ്പിക്കും.വെബ്സൈറ്റ്: www.expo2020dubai.com/programmes/volunteers.
5000 വര്ഷം പഴക്കമുള്ള ഇന്ത്യൻ നാഗരികതയും ടൂറിസം, പ്രകൃതിദൃശ്യങ്ങൾ, രാജ്യത്തെ വിസ്മയിപ്പിക്കുന്ന കല, സാംസ്കാരിക പൈതൃകം എന്നിവ വിഡിയോയിൽ കാണാവുന്നതാണ്. ദുബൈ എക്സ്പോ 2020 നഗരിയിലെ ഇന്ത്യൻ പവലിയൻ വിഡിയോ കോൺസുലേറ്റ് പുറത്തിറക്കുകയായിരുന്നു .
പവലിയനിൽ , മഹാത്മാ ഗാന്ധിയുടെ പൂർണകായ ചിത്രത്തിെൻറ പശ്ചാത്തലത്തിലാണ് അണിയിച്ചൊരുക്കിയത്. സാങ്കേതിക മേഖലയിലടക്കം ഇന്ത്യ കൈവരിച്ച നേട്ടങ്ങളും തുടരുന്ന മുന്നേറ്റവും സംസ്കാരിക വൈവിധ്യങ്ങളും ലോകത്തിന് മുന്നിൽ വെളിവാക്കുന്ന തരത്തിലാണ് പവലിയൻ.
വിവിധ പ്രമേയങ്ങളെ അടിസ്ഥാനമാക്കിയാണ് പവലിയന്റെ നിർമാണം നടത്തിയിരിക്കുന്നത് . താഴത്തെ നിലയിൽ ബഹിരാകാശ രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടങ്ങളാണ് പ്രദർശിപ്പിച്ചിട്ടുള്ളത്.
5000 വര്ഷം പഴക്കമുള്ള ഇന്ത്യൻ നാഗരികതയും ടൂറിസം, പ്രകൃതിദൃശ്യങ്ങൾ, രാജ്യത്തെ വിസ്മയിപ്പിക്കുന്ന കല, സാംസ്കാരിക പൈതൃകം എന്നിവ വിഡിയോയിൽ കാണാം. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല് ശക്തമാകുന്നതിന്റെ തെളിവാണ് വിഡിയോ. കലാകാരന്റെ ഭാവനയിലുള്ള പവലിയന്റെ വിഡിയോയാണ് ഇന്ത്യൻ കോൺസുലേറ്റ് പങ്കു വച്ചത്.
https://www.facebook.com/Malayalivartha