കുവൈറ്റിലേക്കുള്ള പ്രവാസികളുടെ കാത്തിരിപ്പ് തുടരും; വിദേശികള്‍ക്ക് കുവൈറ്റിലേക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് തുടരുമെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍, 15 രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് റിസല്‍ട്ട് ഹാജരാക്കണമെന്ന നിയമം സ്വദേശികള്‍ക്ക്...

കൊറോണ വ്യാപനം കനക്കുന്ന സാഹചര്യത്തിൽ 15 രാജ്യങ്ങളില്‍ വരുന്നവര്‍ക്ക് പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് റിസല്‍ട്ട് ഹാജരാക്കണമെന്ന് കുവൈറ്റ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ കഴിഞ്ഞ ദിവസം അറിയിക്കുകയുണ്ടായി. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ നടത്തിയ ടെസ്റ്റിന്റെ നെഗറ്റീവ് റിസല്‍ട്ടായിരിക്കണം ഹാജരാക്കേണ്ടതെന്നും ഡയരക്ടറേറ്റ് ജനറല്‍ വ്യക്തമാക്കുകയുണ്ടായി.
ഇതുകൂടാതെ, ജലദോഷം, തുമ്മല്‍, ചുമ, പനി പോലുള്ള കൊവിഡ് ലക്ഷണങ്ങളൊന്നും ഉണ്ടാവാനും പാടില്ല. ഇത്തരത്തിൽ നെഗറ്റീവ് റിസൾട്ട് ഹാജരാക്കണം എന്ന നിബന്ധനയും ഇന്ത്യയും ഉൾപ്പെടുത്തിട്ടുണ്ടായിരുന്നു. ഈ നിയമം മാർച്ച് 26-ന് പ്രാബല്യത്തിൽ വരുമെന്ന് വ്യക്തമാക്കിയതിനാൽ തന്നെ കൊറോണ വ്യാപനം മൂലം ഏർപ്പെടുത്തിയിരുന്ന വിലക്ക് മാറ്റുമെന്നാണ് പ്രവാസികൾ പ്രതീക്ഷിച്ചിരുന്നത്.
എന്നാലിതാ വിദേശികള്‍ക്ക് കുവൈറ്റിലേക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് തുടരുമെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ അറിയിച്ചു. ട്വിറ്ററിലൂടെയാണ് അവര്‍ ഇക്കാര്യം അധികൃതർ അറിയിച്ചത്. ഇന്ത്യ ഉള്‍പ്പെടെ 15 രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് റിസല്‍ട്ട് ഹാജരാക്കണമെന്ന നിയമം സ്വദേശികള്‍ക്കാണെന്നും വിദേശികള്‍ക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിലക്ക് തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
ഫെബ്രുവരി ഏഴ് മുതല്‍ ആണ് വിദേശികള്‍ക്ക് കുവെെറ്റ് വിലക്ക് ഏര്‍പ്പെടുത്തിയത് തന്നെ. എന്നാൽ പിസിആര്‍ നെഗറ്റീവ് പരിശോധനാ ഫലം ഉള്ളവര്‍ക്ക് കുവെെറ്റിലേക്ക് എത്താം എന്ന സര്‍ക്കുലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടെ പ്രവേശന വിലക്ക് നീക്കിയേക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവാസികള്‍. എന്നാല്‍ വിദേശികള്‍ക്കുള്ള വിലക്ക് തുടരുമെന്ന് കാണിച്ച് ഇന്നലെയാണ് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റിന്‍റെ ട്വീറ്റ് എത്തിയത്.
അതേസമയം കുവൈറ്റികളുടെ അടുത്ത ബന്ധുക്കള്‍, ഗാര്‍ഹികത്തൊഴിലാളികള്‍, ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്നീ വിഭാഗങ്ങള്‍ക്കു മാത്രമാണ് കുവൈറ്റിലേക്ക് യാത്രാനുമതി ഉള്ളത്. ശ്രീലങ്ക, നേപ്പാള്‍, തുര്‍ക്കി, ഇന്ത്യ, ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ്, ജോര്‍ദാന്‍, ബ്രിട്ടന്‍, ഫ്രാന്‍സ്, ഒമാന്‍, സൗദി അറേബ്യ, ഈജിപ്‍ത് അമേരിക്ക,ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha