കൂടുതൽ ജാഗ്രതയോടെ ഗൾഫ് രാഷ്ട്രങ്ങൾ; ഒമാനിൽ കോവിഡിന്റെ മൂന്നാം തരംഗത്തിന് തുടക്കമായതായി ആരോഗ്യ മന്ത്രാലയം, പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഒമാനിൽ ജുൺ അവസാനത്തോടെ ജനസംഖ്യയുടെ 30 ശതമാനം പേർക്ക് വാക്സിൻ നൽകുന്നതാണ്

ദിനംപ്രതി കൊറോണ വ്യാപനം വർധിക്കുന്ന ഒമാനിൽ കോവിഡിന്റെ മൂന്നാം തരംഗത്തിന് തുടക്കമായതായി ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് അൽ ഹുസ്നി അറിയിക്കുകയുണ്ടായി. രോഗ വ്യാപനം ഉയരാതിരിക്കാൻ സാധ്യമായ എല്ലാ നടപടികളും ചെയ്യുമെന്നും മുൻകരുതൽ നടപടികൾ പാലിക്കുന്നതിൽ എല്ലാവർക്കും ഉത്തരവാദിത്വമുണ്ടെന്നും അണ്ടർ സെക്രട്ടറി വ്യക്തമാക്കി. പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഒമാനിൽ ജുൺ അവസാനത്തോടെ ജനസംഖ്യയുടെ 30 ശതമാനം പേർക്ക് വാക്സിൻ നൽകുകയും ചെയ്യും.
ആയതിനാൽ തന്നെ ഈ വർഷം അവസാനത്തോടെ 70 ശതമാനം പേർക്ക് വാക്സിൻ നൽകലാണ് ലക്ഷ്യമെന്നും അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് അൽ ഹുസ്നി പറഞ്ഞു. ഈ മാസം അവസാനത്തോടെ രണ്ടര ലക്ഷം ഡോസ് വാക്സിൻ എത്തിക്കുന്നതിനാണ് ഒമാൻ ശ്രമിച്ചുവരുന്നത്. അതോടൊപ്പം തന്നെ ഹെൽത്ത് പാസ്പോർട്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ച ചെയ്തുവരികയാണ്. വാക്സിനേഷൻ വിവരങ്ങളടക്കം ഇതിൽ രേഖപ്പെടുത്തിയിരിക്കും.
രാജ്യങ്ങൾക്കിടയിൽ യാത്ര സുഗമമാക്കാൻ പാസ്പോർട്ട് സഹായകരമാകുന്നതാണ് എന്ന് അദ്ദേഹം വ്യക്തമാക്കി. ജനജീവിതം ഈ വർഷം അവസാനത്തോടെ സാധാരണ നിലയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും മുഹമ്മദ് അൽ ഹുസ്നി വ്യക്തമാക്കി. ഏറ്റവും പുതിയ കണക്കനുസരിച്ച് ഒമാനിൽ തൊണ്ണൂറായിരത്തിലധികം പേർക്കാണ് വാക്സിൻ നൽകിയത്. വീടുകളിലെത്തി വാക്സിൻ നൽകുന്നതിന് കഴിഞ്ഞ ദിവസം മസ്കത്ത് ഗവർണറേറ്റിൽ തുടക്കമായിരുന്നു.
അതേസമയം ബ്രിട്ടന്‍റെ കോവിഡ് റിസ്ക് കൂടിയ രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തറിനെയും ഒമാനെയും ഉള്‍പ്പെടുത്തിയതയുള്ള വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നു. ഈ രാജ്യങ്ങളില്‍ നിന്ന് ബ്രിട്ടനിലേക്കുള്ള മുഴുവന്‍ വിമാന സര്‍വീസുകള്‍ക്കും ഈ മാസം 19 മുതല്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വകഭേദം വന്ന കോവിഡ് വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങളെ കോവിഡ് റിസ്ക് കൂടിയ രാജ്യങ്ങളുടെ പട്ടികയില്‍ ബ്രിട്ടന്‍ ഉള്‍പ്പെടുത്തിയത്.
ഇതോടെ ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള മുഴുവന്‍ വിമാനസര്‍വീസുകള്‍ക്കും ബ്രിട്ടന്‍ താത്കാലിക വിലക്കേര്‍പ്പെടുത്തി. എന്നാല്‍ കാര്‍ഗോ വിമാനങ്ങള്‍ക്ക് വിലക്ക് ബാധകമല്ല ഈ മാസം പത്തൊമ്പത് മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വരിക. എന്നാല്‍ യുകെ വിസയുള്ളവര്‍ക്കം ഐറിഷ് പൌരന്മാര്‍ക്കും രാജ്യത്തേക്ക് വരാം.
https://www.facebook.com/Malayalivartha