കടുത്ത നടപടിയുമായി സൗദി അറേബ്യ; സൗദിയില്‍ സ്വദേശിവത്ക്കരണ നിയമം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ, നാലായിരത്തിലധികം സ്ഥാപനങ്ങളിലാണ് നിയമ ലംഘനം കണ്ടെത്തിയത്
സൗദിയില്‍ സ്വദേശിവത്ക്കരണ നിയമം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. നാലായിരത്തിലധികം സ്ഥാപനങ്ങളിലാണ് നിയമ ലംഘനം കണ്ടെത്തിയത് തന്നെ. മന്ത്രാലയം നടത്തിയ ഫീല്‍ഡ് പരിശോധനയിലാണ് നിയമ ലംഘനങ്ങള്‍ പിടികൂടി നടപടി സ്വീകരിച്ചത്. രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളില്‍ മാനവ വിഭവശേഷി വികസന മന്ത്രാലയം നിര്‍ദ്ദേശിച്ച രീതിയില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് മന്ത്രാലയ അതികൃതര്‍ പരിശോധന ശക്തമാക്കി രംഗത്ത് എത്തിയത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ മാസം മുക്കാല്‍ ലക്ഷത്തോളം പരിശോധനകള്‍ പൂര്‍ത്തിയാക്കിയതായി മന്ത്രാലയ അതികൃതര്‍ പറഞ്ഞു. ഇവയില്‍ നാലായിരത്തി ഒരുന്നൂറ്റി അന്‍പത്തിയെട്ട് സ്ഥാപനങ്ങള്‍ നിര്‍ദ്ദേശം പാലിക്കാത്തതായി കണ്ടെത്തി.
ആയതിനാൽ ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു വരുന്നതായും ബന്ധപ്പെട്ടവര്‍ അറിയിച്ചു. എന്നാല്‍ പരിശോധന നടത്തിയ സ്ഥാപനങ്ങളില്‍ തൊണ്ണൂറ്റി നാല് ശതമാനം സ്ഥാപനങ്ങളും നിര്‍ദ്ദേശം പൂര്‍ണ്ണമായി നടപ്പില്‍ വരുത്തിയതായും ബോധ്യപ്പെട്ടു.സ്വദേശി അനുപാതം കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനും മന്ത്രാലയ നിര്‍ദ്ദേശങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെയും ഭാഗമായി ഫീല്‍ഡ് പരിശോധനകള്‍ ശക്തമാക്കാന്‍ തീരുമാനിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
അതേസമയം സൗദിയില്‍ ഉംറ നിര്‍വ്വഹിക്കാനുള്ള പ്രായപരിധിയില്‍ ഇളവ് അനുവദിച്ചു. പതിനെട്ട് വയസ്സ് മുതല്‍ എഴുപത് വയസ്സ് വരെയുള്ള ആഭ്യന്തര തീര്‍ഥാടകര്‍ക്കാണ് ഉംറ തീര്‍ഥാടനത്തിന് മന്ത്രാലയം അനുമതി നല്‍കിയത്. തീര്‍ഥാടനത്തിനായി ഏര്‍പ്പെടുത്തിയ മൊബൈല്‍ അപ്ലിക്കേഷന്‍ വഴി അനുമതി നേടുന്നവര്‍ക്ക് മാത്രമായിരിക്കും കര്‍മ്മം നിര്‍വ്വഹിക്കുന്നതിന് അനുമതിയുണ്ടാവുക.ഹജ്ജ്, ഉംറ മന്ത്രാലയമാണ് പ്രായപരിധിയില്‍ ഇളവ് അനുവദിച്ചത്. കോവിഡിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്ന പ്രായമായവര്‍ക്ക് കൂടി അവസരം നല്‍കുന്നതിന്റെ ഭാഗമായാണ് പ്രായപരിധിയില്‍ ഇളവ് അനുവദിച്ചത്.
\
https://www.facebook.com/Malayalivartha