സൗദിയിലേക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക്; ദുബായ് വഴിക്കുള്ള കണക്ഷന് വിമാനത്തില്‍ ടിക്കറ്റെടുത്ത മലയാളികള്‍ ദുബായ്, മസ്കത്ത് വിമാനത്താവളങ്ങളില്‍ കുടുങ്ങിയത് അഞ്ച് ദിവസം, ഇനി അത് ചെയ്യരുതെന്ന് അധികൃതർ

കൊറോണ വ്യാപനത്തിന് പിന്നാലെ സൗദി ഏർപ്പെടുത്തിയ വിലക്ക് മൂലം പ്രവാസികൾ വലയുകയാണ്. ഇന്ത്യ ഉൾപ്പടെ നിരവധി രാജ്യങ്ങൾക്കാണ് സൗദിയിലേക്ക് നേരിട്ട വരുന്നതിന് വിലക്കേർപ്പെടുത്തിയത്. ആയതിനാൽ തന്നെ വിലക്ക് ഏർപ്പെടുത്താത്ത രാജ്യങ്ങളിൽ 14 ദിവസം തങ്ങിയ ശേഷമാണ് സൗദിയിലേക്ക് പോകുന്നത്. എന്നാലിതാ പ്രവാസികളെ ആകമാനം നിരാശയിലാഴ്ത്തുന്ന ഒരു വാർത്തയാണ് പുറത്ത് വരുന്നത്.
ഒമാനില്‍ 14 ദിവസത്തെ ക്വാറന്റീന് ശേഷം സൗദിയിലേക്ക് പോകാന്‍ ദുബായ് വഴിക്കുള്ള കണക്ഷന് വിമാനത്തില്‍ ടിക്കറ്റെടുത്ത മലയാളികള്‍ ദുബായ്, മസ്കത്ത് വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടന്നത് അഞ്ചു ദിവസം. കണ്ണൂര്‍ സ്വദേശി സഫീറും കോഴിക്കോട് സ്വദേശി സുജനപാലുമാണ് കുറഞ്ഞ നിരക്കില്‍ പോകാമെന്ന മസ്കത്തിലെ ട്രാവല്‍ ഏജന്‍സിയുടെ വാക്ക് വിശ്വസിച്ച് ടിക്കറ്റെടുത്ത് ദുരിതത്തിലായത്. ഒടുവില്‍ വ്യാഴാഴ്ച രാത്രിയുള്ള സലാം എയര്‍ വിമാനത്തില്‍ ടിക്കറ്റെടുത്താണ് ഇരുവരും മസ്കത്തില്‍നിന്ന് സൗദിയിലേക്ക് പോയത്.
രണ്ടാഴ്ചത്തെ മസ്കത്തിലെ ക്വാറന്റീന് ശേഷം മാര്‍ച്ച് 13നാണ് ഇരുവരും കണക്ഷന് വിമാനത്തില്‍ ദുബായിലെത്തിയത്. ഒമാനില്‍നിന്ന് സൗദിയിലേക്ക് ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ആയതിനാലാണ് ഇരുവരും ഫ്ലൈദുബായുടെ ടിക്കറ്റെടുത്തത്. എന്നാല്‍, ദുബായ് വിമാനത്താവളത്തിലെത്തി ഫ്ലൈ ദുബായുടെ ഗേറ്റിലെത്തിയപ്പോള്‍ സൗദിയിലേക്കുള്ള വിമാനത്തില്‍ പോകാന്‍ കഴിയില്ലെന്ന് അധികൃതർ പറയുകയായിരുന്നു.
അതേസമയം, തങ്ങള്‍ക്കൊപ്പം മസ്കത്തില് നിന്നെത്തിയ രണ്ട് മലയാളികളെ കടത്തിവിട്ടതായും സഫീര്‍ പറയുന്നു. യാത്ര നിഷേധിക്കപ്പെെട്ടങ്കിലും സഫീറിെന്റ വസ്ത്രങ്ങളടങ്ങിയ ലഗേജ് വിമാനത്തില്‍ സൗദിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. സുജനപാലിെന്റ കൈവശമുണ്ടായിരുന്ന ഹാന്‍ഡ് ബാഗേജില്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നതിനാൽ തന്നെ ചെറിയ ആശ്വാസമായിരുന്നു.
ദുബായ് വിമാനത്താവളത്തിലെ ലോഞ്ചില്‍ ഒരു ദിവസം കഴിഞ്ഞ ഇരുവരെയും തിങ്കളാഴ്ച പുലര്‍ച്ച മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരികെയെത്തിക്കുകയും ചെയ്തു. തുടര്‍ന്ന് സഫീറിന് മസ്കത്തിലുള്ള ബന്ധുക്കളാണ് വസ്ത്രങ്ങള്‍ എത്തിച്ചുനല്‍കിയതും വ്യാഴാഴ്ച രാത്രിയുള്ള സലാം എയറില്‍ ടിക്കറ്റ് എടുത്തുനല്‍കിയതും തന്നെ.
ഇരുവരും വിമാനത്താവളത്തിന് അകത്ത് നിന്ന് വീണ്ടും പി.സി.ആര് പരിശോധനക്ക് വിധേയമാവുകയായിരുന്നു. പുതിയ വിമാന ടിക്കറ്റിനും പി.സി.ആര് പരിശോധനക്കുമായി നല്ല തുകയാണ് ഇരുവര്‍ക്കും ചെലവായത്. കണക്ഷന് വിമാനത്തിന് ടിക്കറ്റെടുക്കുന്ന പക്ഷം ഇത്തരത്തില്‍ യാത്ര നിഷേധിക്കപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് ട്രാവല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha