യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,013 പേര്‍ക്ക് കൂടി കൊവിഡ്; അഞ്ചു മരണം റിപ്പോർട് ചെയ്തു, ചികിത്സയിലായിരുന്ന 2,240 പേര്‍ രോഗമുക്തരായതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം

യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,013 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 2,240 പേര്‍ രോഗമുക്തരായപ്പോള്‍ അഞ്ച് കൊവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്താതായി അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 2,40,035 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയിരിക്കുന്നത്. 3.51 കോടിയിലധികം കൊവിഡ് പരിശോധനകള്‍ ഇതുവരെ രാജ്യത്ത് നടത്തി. ഇന്നുവരെയുള്ള കണക്കുകള്‍ പ്രകാരം 4,38,638 പേര്‍ക്കാണ് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 4,20,736 പേര്‍ ഇതിനോടകം രോഗമുക്തരായി. 1,433 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നിലവില്‍ 16,469 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
അതേസമയം കോവിഡ് പ്രതിസന്ധി തീരുന്നതോടെ യു.എ.ഇ സ്‌കൂളുകളിൽ വിദ്യാർത്ഥികൾ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. തത്സമയ ക്ലാസുകളിലെ ഹാജരിനൊപ്പം വിദൂര പഠനത്തിനുള്ള ഹൈബ്രിഡ് സാധ്യതയും നിലനിർത്തുമെന്ന് യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് നൽകി. കൊറോണ മൂലം സെപ്റ്റംബറിൽ ആരംഭിക്കുന്ന അധ്യയന വർഷത്തിൽ യു.എ.ഇ സ്‌കൂളുകളിൽ മിശ്രിത പഠനരീതി തുടരാൻ സാധിക്കുന്നതാണ്.
സെപ്റ്റംബറിൽ എല്ലാ വിദ്യാർത്ഥികളെയും ക്ലാസിൽ തിരിച്ചെത്തിക്കാമെന്ന ഉറച്ച പ്രതീക്ഷയിലാണുള്ളതെന്ന് വിദ്യാഭ്യാസ മന്ത്രി ഹുസൈൻ അൽ ഹമ്മാദി വ്യക്തമാക്കി. നിലവിൽ രാജ്യത്തെ സർക്കാർ - സ്വകാര്യ മേഖലയിലെ മിക്ക സ്‌കൂളുകളും അടച്ചിരിക്കുകയാണ്. വിദൂര ഇ-ലേണിങും ഇൻ-ക്ലാസ് ടീച്ചിങും സമന്വയിപ്പിച്ചാണ് സ്വകാര്യ സ്‌കൂളുകൾ പ്രവർത്തിക്കുന്നത്.
അതോടൊപ്പം ഇപ്പോൾ തന്നെ ചില സ്‌കൂളുകളിൽ നേരിട്ട് ക്ലാസുകൾ തുടങ്ങിയിരിക്കുകയാണ്. എന്നാൽ കുട്ടികളെ സ്‌കൂളിലേക്ക് അയയ്ക്കണോ എന്ന് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം രക്ഷിതാക്കൾക്ക് നൽകിയിരിക്കുകയാണ് അധികൃതർ. രാജ്യത്ത് കോവിഡ് വാക്‌സിനേഷൻ യജ്ഞം ജനസംഖ്യയുടെ 52 ശതമാനത്തിലധികംപേരും പൂർത്തിയാക്കിയിട്ടുണ്ട്. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ആരോഗ്യ സുരക്ഷ താൽപ്പര്യത്തിനനുസരിച്ചായിരിക്കും നേരിട്ട് ക്ലാസ്തുടങ്ങുന്നതു സംബന്ധിച്ചതീരുമാനം കൈക്കൊള്ളുക എന്നും അധികൃതർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha