Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

രണ്ടാമതും ഹണിമൂൺ ട്രിപ്പിനു പോകാൻ ആന്റി നിർബന്ധിച്ചു; ബന്ധുവിന്റെ ചതിയിപ്പെട്ട ദമ്പതികൾക്ക് ഖത്തറിലെ ജയിലിൽ കഴിയേണ്ടി വന്നത് ഒന്നരവർഷം, പോകുന്നതിന് രണ്ടു ദിവസങ്ങൾക്കുമുൻപ് ഗർഭിണിയാണെന്ന് ഒനിബ തിരിച്ചറിഞ്ഞു, ആറ്റുനോറ്റുണ്ടായ കുഞ്ഞു പിറന്നതും ജയിലിൽ, ഇത് പ്രവാസികൾക്ക് മുൻകരുതൽ

16 APRIL 2021 12:05 PM IST
മലയാളി വാര്‍ത്ത

വിമാനയാത്രകൾ കൂടുതൽ ജാഗ്രത പാലിക്കണം എന്ന നിബന്ധനകൾ അധികൃതർ നൽകിയാലും പലപ്പോഴും പല ചതിക്കുഴികളും വീഴുന്നവരെ നാം കാണാറുണ്ട്. വിമാനത്താവളങ്ങളിൽ ഏതേലും അപരിചിതർ നൽകുന്ന പാർസലുകൾ വാങ്ങരുത് എന്ന നിർദ്ദേശം എത്രത്തോളം പ്രധാനമാണോ അതുപോലെ തന്നെയാണ് പരിചിതരെപ്പോലും സൂക്ഷിക്കണം എന്നത്. ബന്ധുവിന്റെ ചതിയിപ്പെട്ട ദമ്പതികൾക്ക് ഖത്തറിലെ ജയിലിൽ കഴിയേണ്ടി വന്നത് ഒന്നരവർഷം. മാത്രമല്ല ആറ്റുനോറ്റുണ്ടായ കുഞ്ഞു പിറന്നതും ജയിലിൽ.

രണ്ടാമതൊരു ഹണിമൂൺ ട്രിപ്പിനു പോകാൻ മുംബൈക്കാരായ മുഹമ്മദ് ഷരീഖും ഒനിബ ഖുറേഷിയും തയാറായിരുന്നില്ല. മാത്രമല്ല, പോകുന്നതിന് രണ്ടു ദിവസങ്ങൾക്കുമുൻപ് ഗർഭിണിയാണെന്ന് ഒനിബ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ ഷരീഖിന്റെ പിതാവിന്റെ പെങ്ങൾ, ട്രിപ്പിന്റെ ‘സ്പോൺസർ’ കൂടിയായ തബാസും റിയാസ് ഖുറേഷിയുടെ നിർബന്ധം സഹിക്കവയ്യാതെയാണ് ഇരുവരും ഖത്തറിലേക്ക് യാത്ര തിരിച്ചത് തന്നെ. കഴിഞ്ഞ ജൂലൈയിൽ ഖത്തറിലേക്കു പോയ അവർ ലഹരിമരുന്നായ ഹഷീഷ് കൈവശം വച്ചതിന് അവിടെ ജയിലിലായി.

ലഹരിക്കേസിൽ ശിക്ഷിക്കപ്പെട്ട് ഒന്നരവർഷം ഖത്തർ സെൻട്രൽ ജയിലിലായിരുന്ന മുംബൈ സ്വദേശികളായ ദമ്പതികൾ നാട്ടിലെത്തിയിരിക്കുകയാണ്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഇവർ മുംബൈയിൽ തിരികെ എത്തിയത്. 2019 ജൂലൈയിൽ മധുവിധു ആഘോഷിക്കാൻ ദോഹയിലെത്തിയ ദമ്പതികളായ മുഹമ്മദ് ഷെറീഖും ഒനിബയുമാണ് ലഹരിമരുന്നു കേസിൽ ദോഹ വിമാനത്താവളത്തിൽ വച്ച് പിടിയിലായത് തന്നെ.

ഒനിബയെയും ഭർത്താവിനെയും ബന്ധുവായ തബസ്സും റിയാസ് ഖുറേഷി എന്ന സ്ത്രീ ചതിയിൽപ്പെടുത്തിയതാണെന്ന് പിന്നീടുള്ള അന്വേഷണത്തിൽ തെളിയുകയുണ്ടായി. ഒന്നരവർഷത്തിലേറെയായി തുടരുന്ന നിയമപോരാട്ടത്തിനൊടുവിൽ 2021 മാർച്ച് 31നാണ് ഇരുവരും ജയിൽ മോചിതരായത്. കഴിഞ്ഞ ദിവസം വെളുപ്പിനെ രണ്ടരയോടെയാണ് ഇരുവരും മുംബൈ വിമാനത്താവളത്തിൽ എത്തിയതെന്ന് നാർകോടിക്സ് കൺട്രോൾ ബ്യൂറോ അറിയിച്ചു.

2019 ജൂലൈ 6നാണ് ഇരുവരും ഖത്തറിലെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയത്. ഹണിമൂൺ ട്രിപ്പിനെത്തിയ ഇവര്‍ക്കു നേരിടേണ്ടി വന്നത് ലോക്കപ്പും തടവും തീർത്താൽതീരാത്ത മാനസിക ബുദ്ധിമുട്ടുകളും ചെറുതൊന്നുമല്ല. ഇതിനെല്ലാം കാരണം അവസാനനിമിഷം തബാസും ഏൽപ്പിച്ച ബാഗ് തന്നെയാണ്.

4.1 കിലോ ഹഷീഷ് ആയിരുന്നു ബാഗിൽ സൂക്ഷിച്ചിരുന്നത്. ഷരീഖും ഒനിബയും ഒന്നുമറിയാതെ ലഹരികടത്തുകാരുടെ കാരിയർമാർ ആകുകയാണ് ഉണ്ടായത്. തങ്ങൾ അറിഞ്ഞുകൊണ്ടല്ല ഇതൊന്നുമെന്ന് ദമ്പതികൾ വാദിച്ചെങ്കിലും ഖത്തറിലെ സുപ്രീം ജുഡീഷ്യറി കൗൺസിൽ അവരെ കുറ്റക്കാരായി കണ്ടെത്തുകയായിരുന്നു. ഡിസംബറിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. ജയിലിൽ വച്ച് ഒനിബ ഈവർഷം ആദ്യം ആയത് ഖുറേഷി എന്ന പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു.

എന്നാൽ മധുവിധു ആഘോഷിക്കാനെത്തിയതാണെന്നും ചതിക്കപ്പെടുകയായിരുന്നുവെന്നും ഇരുവരും കോടതിയെ അറിയിച്ചിരുന്നു. ‌‌ഇതുകൂടാതെ ഖത്തർ സെന്‍ട്രല്‍ ജയിലില്‍ കഴിയവെ ഒനിബ പെണ്‍കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. നിരപരാധികളെന്ന് വ്യക്തമാക്കി ദമ്പതികള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി, കേസ് വീണ്ടും പരിഗണിക്കാൻ അപ്പീൽ കോടതിക്ക് നിർദേശം നൽകി. തുടർന്നാണ് അപ്പീൽകോടതി ഇരുവരെയും മോചിതരാക്കാൻ ഉത്തരവിട്ടത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (3 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (4 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (4 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (4 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (4 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (4 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (4 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (5 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (5 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (5 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (5 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (5 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (8 hours ago)

Malayali Vartha Recommends