Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

ദുബായിൽ പ്രവാസികളുടെ അഭിമാനമായി മലയാളി യുവാവ്; ഗോൾ പോസ്റ്റ് ലക്ഷ്യമാക്കി പാഞ്ഞടുക്കുന്ന സ്ട്രൈക്കറെ കാൽവെച്ചു വീഴ്ത്തുന്ന പ്രതിരോധ നിരക്കാരെൻറ ലക്ഷ്യത്തോടെ കള്ളനെ വീഴിച്ചു, സഹോദരൻ നജീബിെൻറ കസേര പ്രയോഗം കൂടിയായപ്പോൾ കള്ളൻ ദേ കിടക്കുന്നു, ഇന്ത്യക്കാരന് തിരികെ കിട്ടിയത് 80 ലക്ഷം രൂപ, ജോലിവാഗ്ദാനം ചെയ്ത് പ്രവാസികൾ

17 APRIL 2021 03:58 PM IST
മലയാളി വാര്‍ത്ത

ഗോൾ പോസ്റ്റ് ലക്ഷ്യമാക്കി പാഞ്ഞടുക്കുന്ന സ്ട്രൈക്കറെ കാൽവെച്ചു വീഴ്ത്തുന്ന പ്രതിരോധ നിരക്കാരെൻറ ലക്ഷ്യത്തോടെ ജാഫറിെൻറ ഫൗൾ. എന്നാൽ ലക്ഷ്യത്തിനരികെ 'സ്ട്രൈക്കർ' ഇടറിവീണപ്പോൾ ഇന്ത്യക്കാരന് തിരികെ കിട്ടിയത് 80 ലക്ഷം രൂപ. ദുബൈ ദേര ബനിയാസ്​ സ്ക്വയർ ലാൻഡ് മാർക് ഹോട്ടലിന് സമീപത്താണ് വടകര വള്ളിയാട് പാറപ്പുറത്ത് ജാഫറിെൻറ ഫുട്ബാൾ സ്കിൽ ഉപയോഗിച്ച് കള്ളനെ വീഴ്ത്തിയത്. സഹോദരൻ നജീബിെൻറ കസേര പ്രയോഗം കൂടിയായപ്പോൾ കള്ളൻ ദേ കിടക്കുന്നു. വീഡിയോ വൈറലായതോടെ പ്രവാസലോകം മുഴുവനും കയ്യടിക്കുകയായിരുന്നു.

ഇപ്പോഴിതാ കഴിഞ്ഞ ദിവസം ദുബായിൽ കാൽവച്ചു മോഷ്ടാവിനെ കീഴ്‌പ്പെടുത്തി ശ്രദ്ധേയനായ വടകര വള്ളിയോട് പാറപ്പുറത്ത് ജാഫറിനെ (40) ഇസിഎച്ച് ഗ്രൂപ്പ് അനുമോദിച്ചു. 80 ലക്ഷത്തിലധികം രൂപ അപഹരിച്ചു കടന്ന കള്ളനെ കാൽ വച്ച് വീഴ്ത്തി സന്ദർഭോചിതമായ ഇടപെടലിലൂടെ രക്ഷകനായി മാറിയ ജാഫർ വെള്ളിയോടിന്റെ ധീരതയെയും ആത്മ ധൈര്യത്തേയും സിഇഒ ഇഖ്ബാൽ മാർക്കോണി അഭിനന്ദിച്ചു. ജാഫറിന് ഇസിഎച്ചിൽ ജോലിയും വാഗ്‌ദാനം ചെയ്തിട്ടുണ്ട്. ചടങ്ങിൽ ഇസിഎച്ചിന്റെ സ്നേഹോപഹാരം ഓപറേഷൻസ് തലവൻ പി.എം. അബ്ദുറഹ്മാൻ, ജാഫർ വെള്ളിയോടിന് കൈമാറി.

ജാഫർ മോഷ്ടാവിനെ പിടികൂടിയ വാർത്ത മാധ്യമങ്ങളിൽ അതിവേഗം വൈറലാകുകയായിരുന്നു. ഇതു പിന്നീട് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തതോടെ നിരവധിപേരാണ് അനുമോദനങ്ങൾ അർപ്പിച്ച് എത്തിയത്. ഓടിപ്പോകുകയായിരുന്ന കള്ളനെ നിമിഷ നേരം കൊണ്ടാണ് ജാഫർ കുത്തുകാല് വച്ചു താഴെ വീഴിച്ചത്. തുടർന്ന് പിന്നാലെ വന്ന ആളുകൾ ചേർന്ന് കീഴടക്കുകയായിരുന്നു. കഴിഞ്ഞദിവസം ബനിയാ സ്ക്വയർ ലാൻഡ് മാർക് ഹോട്ടലിന് സമീപമുള്ള ഗിഫ്റ്റ് ഷോപ്പിന് അരികിലായിരുന്നു സംഭവം നടന്നത്.

ബനിയാസ്​ സ്ക്വയറിൽ നജീബ് നടത്തുന്ന കടയുടെ മുൻപിലിരിക്കുകയായിരുന്നു ജാഫർ. 'കള്ളൻ കള്ളൻ' എന്ന് ആളുകൾ വിളിച്ചു പറയുന്നത് ശ്രദ്ധിച്ചപ്പോഴാണ് ഒരാൾ ഓടി വരുന്നത് കാണുവാൻ ഇടയായത്. ചെറിയ റോഡിനിരുവശത്തുമായി ജാഫറും നജീബുമുണ്ടായിരുന്നു. 'കാൽവെച്ചോ' എന്ന് നജീബ് നിർദേശം കൊടുത്തതും ജാഫർ തന്റെ സ്കിൽ പുറത്തെടുക്കുകയായിരുന്നു.

ഇടതുകാലിലൂന്നി വലതുകാൽവെച്ച് കിടിലനൊരു ഫൗൾ, മറുവശത്തുനിന്ന്​ നജീബ് കസേര കൂടിവെച്ചതോടെ കള്ളൻ റോഡിൽ തലകുത്തി വീണു. ചാടിയെഴുന്നേറ്റ് കുതിച്ചുപായാൻ ശ്രമിച്ചെങ്കിലും നജീബും ജാഫറും മറ്റുള്ളവരും ചേർന്ന് പിടികൂടി പൊലീസിൽ ഏൽപിക്കുകയാണ് ചെയ്തത്. ഇന്ത്യക്കാരൻ ബാങ്കിൽ നിക്ഷേപിക്കാൻ കൊണ്ടുപോയ 3.9 ലക്ഷം ദിർഹമാണ് (80 ലക്ഷം രൂപ) ബാഗിലുണ്ടായിരുന്നത്. 30 വയസുള്ള ഏഷ്യൻ സ്വദേശിയാണ്​ മോഷ്​ടാവ്​.

കള്ളനെ കയറിപ്പിടിക്കുന്നതിനേക്കാൾ പെട്ടെന്ന് കാലുവച്ച് വീഴിക്കാനാണ് തോന്നിയതെന്നു ഫുട്ബോൾ കളിക്കാരൻ കൂടിയായ ജാഫർ പറഞ്ഞു. ഒരു പക്ഷേ കളിയിലുള്ള പരിചയം ഇതിന് മുതൽക്കൂട്ടാവുകയായിരുന്നു. മുൻപ് അൽ ഐനിൽ ഷെയ്ഖ് ഈസാ ബിൻ സായിദ് അൽ നഹ്യാന്റെ കൊട്ടാരത്തിൽ ഡ്രൈവറായിരുന്ന ജാഫർ അടുത്ത ജോലിയിൽ പ്രവേശിക്കാനായി ദുബായിൽ എത്തിയതാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (4 minutes ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (24 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (40 minutes ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (50 minutes ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (56 minutes ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (1 hour ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (1 hour ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (1 hour ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (1 hour ago)

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (2 hours ago)

അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്‌ക്ക്‌ സ്വർണം....  (2 hours ago)

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (2 hours ago)

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....  (2 hours ago)

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും  (3 hours ago)

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം  (3 hours ago)

Malayali Vartha Recommends