Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാനായി 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ...


കിടപ്പറദൃശ്യങ്ങൾ രഹസ്യമായി പകർത്തി അശ്ലീല വെബ്‌സൈറ്റുകൾക്ക് വിറ്റ സംഭവം.. കൂടുതൽ വിവരങ്ങൾ പുറത്ത്..ഇയാള്‍ക്ക് പിന്നില്‍ വന്‍ കണ്ണി പ്രവര്‍ത്തിക്കുന്നുണ്ടോ..?


ഈ രാശിക്കാർക്ക് സർക്കാർ ജോലിയും പുതിയ വീടും വാഹനയോഗവും!


ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ച് വീണ് വയോധികന് ദാരുണാന്ത്യം


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ

സുരക്ഷയുടെ പെരുന്നാൾ സന്തോഷത്തിലേക്ക് പ്രവാസികൾ; ലോകത്തെ ആകെ വലയംചെയ്ത് കൊന്നൊടുക്കുന്ന കോവിഡ് മാഹാമാരിക്കെതിരായ പ്രാര്‍ഥന കൈവിടാതെ പ്രവാസലോകം, ഇക്കുറി ഈദ്ഗാഹുകളിലും പള്ളികളിലും നിബന്ധനകള്‍ പാലിച്ച് നമസ്​കരിക്കാന്‍ മതകാര്യ മന്ത്രാലയം അനുമതി നല്‍കി

13 MAY 2021 02:29 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തിന്റെ ഭീതിയ്ക്കിടെ എത്തിയ രണ്ടാമത്തെ റമദാൻ പ്രവാസികൾക്ക് അത്രമേൽ പ്രിയപ്പെട്ടതാകുന്നു. റമദാനിലെ 30 ദിനരാത്രങ്ങളില്‍ സ്ഫുടം ചെയ്തെടുത്ത ആത്മ വിശുദ്ധിയുമായി വിശ്വാസികള്‍ ഇന്ന് ഈദുല്‍ ഫിത്ര്‍ സന്തോഷത്തിലേക്ക് നീങ്ങുകയാണ്. ലോകത്തെ ആകെ വലയംചെയ്ത് കൊന്നൊടുക്കുന്ന കോവിഡ് മാഹാമാരിക്കെതിരായ പ്രാര്‍ഥന കൈവിടാതെയാണ് ആഘോഷങ്ങളില്ലാത്ത പെരുന്നാള്‍ സന്തോഷത്തിലേക്ക് പ്രവാസലോകവും ഇത്തവണ പ്രവേശിക്കുന്നത്. പോയവര്‍ഷം പെരുന്നാള്‍ നമസ്കാരങ്ങള്‍ വീടുകളില്‍ ഒതുങ്ങിയപ്പോള്‍, ഇക്കുറി ഈദ്ഗാഹുകളിലും പള്ളികളിലും നിബന്ധനകള്‍ പാലിച്ച് നമസ്​കരിക്കാന്‍ മതകാര്യ മന്ത്രാലയം അനുമതി നല്‍കിയതാണ് ഈ പെരുന്നാളിലെ ഏറ്റവും വലിയ സന്തോഷമെന്ന് പ്രവാസികളായ വിശ്വാസികള്‍ പറയുന്നു.

നിബന്ധനകൾ ഇപ്രകാരമാണ്; 15 മിനിറ്റിനുള്ളില്‍ നമസ്കാരവും പ്രസംഗവും അവസാനിപ്പിക്കാനാണ് നിര്‍ദേശം. നമസ്കാരം തുടങ്ങുന്നതിന് 15 മിനിറ്റ്​ മുമ്പായിരിക്കും പള്ളികള്‍ തുറക്കുക. നേരത്തേ വന്ന് കൂട്ടംകൂടിനില്‍ക്കാന്‍ ശ്രമിക്കരുത്.കേരളമടക്കം സംസ്ഥാനങ്ങളില്‍ തുടരുന്ന കോവിഡ് താണ്ഡവം എത്രയും വേഗം അവസാനിപ്പിച്ച് ലോകത്തിനാകെ ശാന്തിയും സമാധാനവും നല്‍കണമെന്ന പ്രാര്‍ഥനയാണ് സമൂഹമാധ്യമങ്ങളിലെ ഈദ് സന്ദേശങ്ങളില്‍ നിറയുന്നത്.

യു.എ.ഇയില്‍ രണ്ട് പെരുന്നാള്‍ സന്തോഷങ്ങള്‍ക്കായി പ്രത്യേകം കാത്തിരിക്കുന്ന ഒരുവിഭാഗമുണ്ട്. ഗ്രോസറി, കഫ​റ്റീരിയ തുടങ്ങിയ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരാണ് അവര്‍. വര്‍ഷത്തില്‍ രണ്ട് പെരുന്നാളിനാണ് ഇവരില്‍ പലര്‍ക്കും അവധി ലഭിക്കുന്നത്. ഇതില്‍ പകുതി ദിവസം അവധി കിട്ടുന്നവരുമുണ്ട്. നാട്ടുകാരെയും ബന്ധുക്കളെയും നേരില്‍ കാണാന്‍ ലഭിക്കുന്ന അസുലഭ അവസരം കൂടിയാണ് പെരുന്നാള്‍ എന്നതാണ് ശ്രദ്ധേയം. അത് ഇത്തവണയും ലഭിക്കാതെ പോയ സങ്കടം അവരുടെ മുഖത്ത് കാണുവാൻ സാധിക്കും.

ലോകത്തെ ആകമാനം പിടിച്ചുകുലുക്കിയ കോവിഡ് മഹാമാരി നാട്ടില്‍ പടര്‍ന്ന കാരണം യാത്രാവിലക്ക് വന്നത് പ്രവാസികളെ ആകെ നിരാശരാക്കി. കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ ഒരുക്കം നടത്തിയ സമയത്താണ് ഇന്ത്യയില്‍ കോവിഡ് പടര്‍ന്നുപിടിച്ചതായുള്ള വാർത്തകൾ വന്നത്. നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ യാത്രവിലക്ക് നീളുമെന്ന് ഉറപ്പാണ്. അതിനാൽ പെരുന്നാള്‍ ആഘോഷങ്ങള്‍ ഇത്തവണ ഫോണ്‍വിളികളിലും ചാറ്റിങ്ങിലും ഒതുങ്ങും.

അതേസമയം, രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും ലോകത്തിനും ഈദ്​ ആശംസകൾ നേർന്ന്​ യു.എ.ഇ ഭരണാധികാരികൾ എത്തി. അനുഗ്രഹവും കരുണയും ചൊരിയുന്ന ഈദുൽ ഫിത്​റിനും നല്ല നാളേക്കുമായി ദൈവത്തോട്​ പ്രാർഥിക്കുന്നുവെന്ന്​ യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം പറഞ്ഞു.

യു.എ.ഇ ​പ്രസിഡൻറ്​ ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നെഹ്​യാൻ, ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നെഹ്​യാൻ എന്നിവർക്ക്​ വിവിധ രാജ്യങ്ങളിലെ പ്രസിഡൻറുമാരും രാജാക്കന്മാരും ഭരണാധികാരികളും ആശംസ നേർന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാനായി 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ...  (12 minutes ago)

KOTTIYAM പിന്നിൽ വൻ റാക്കറ്റോയെന്ന് അന്വേഷിച്ച് പോലീസ്  (15 minutes ago)

ബിസിനസ്സ് വിപുലീകരണവും അപ്രതീക്ഷിത ധനലാഭവും നേടുന്ന രാശികൾ!  (27 minutes ago)

ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ച് വീണ് വയോധികന് ദാരുണാന്ത്യം  (42 minutes ago)

കണ്ണൂർ പേരാവൂർ പാല്‍ചുരം ചെകുത്താന്‍തോടിന് സമീപം മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സം  (1 hour ago)

തിരുവാറന്മുളയപ്പനുള്ള ഓണവിഭവങ്ങളുമായി തിരുവോണത്തോണി ഇന്ന് ആറൻമുളയിലേക്ക് ...  (1 hour ago)

എൻ.ഇ.പി പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി പ്രവേശനം നൽകുന്നതിന് പ്രവേശനപ്പരീക്ഷ നടത്തുമെന്ന് ഡൽഹി സർവകലാശാല  (1 hour ago)

ഉത്രാടദിനത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഗുരുവായൂരപ്പന് കാഴ്ചക്കുല സമര്‍പ്പിച്ച് ഭക്തര്‍  (2 hours ago)

പ്രിയദര്‍ശിനി ബസുകൾക്ക് നേരെ കല്ലേറ്.... ബൈക്കില്‍ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്, പരാതി നൽകി ജീവനക്കാർ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്... പവന് 160 രൂപയുടെ കുറവ്  (2 hours ago)

തിരുവോണ ദിവസമായ നാളെയും ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് വെള്ളിയാഴ്ചയും ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പന കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ല...  (2 hours ago)

തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ പൊമാസ് ഗ്രാമത്തിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക് പരുക്ക്  (3 hours ago)

കെസിഎൽ മൂന്നാം സീസണിൽ ആദ്യ വിജയവുമായി ട്രിവാൻഡ്രം റോയൽസ്...  (3 hours ago)

കൊല്ലം ചെമ്മാന്‍മുക്ക് റെയിൽവേ ട്രാക്കിൽ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

അമ്പലപ്പുഴക്കാർക്ക് ഓണസമ്മാനമായി അമ്പലപ്പുഴ - ഗുരുവായൂർ കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുന:രാരംഭിച്ചു...  (3 hours ago)

Malayali Vartha Recommends