നിരോധനം പിന്‍വലിച്ചു; ഇന്ത്യയിലേക്ക് നേരിട്ടുള്ള യാത്രാവിമാനങ്ങള്‍ക്ക് അനുമതി നല്‍കി കുവൈറ്റ്; സൗദി യാത്രയ്ക്ക് വാക്സീന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ഇന്ത്യയിലേക്കുള്‍പ്പെടെ വിമാനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ നടപടി പിന്‍വലിച്ച് കുവൈറ്റ്. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള യാത്രാവിമാനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ തീരുമാനമാണ് പിന്‍വലിച്ചിരിക്കുന്നത്.
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് കുവൈറ്റില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഉത്തരവിട്ടത്.
ഇന്ത്യയ്ക്കു പുറമെ, പാകിസ്ഥാൻ, നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രവിമാനങ്ങള്‍ക്കും കുവൈറ്റ് അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍,
കുവൈറ്റിലേയ്ക്ക് ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് നേരത്തേ പ്രഖ്യാപിച്ച വിലക്ക് തുടരുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ നാട്ടിലുള്ളവര്‍ക്ക് കുവൈറ്റിലേക്ക് പോകുന്നതിനായി ഇനിയും കാത്തിരിക്കേണ്ടതായി വരും.
അതേസമയം, സൗദിയില്‍ രാജ്യാന്തര വിമാന സര്‍വീസ് പുനരാരംഭിച്ച പശ്ചാത്തലത്തില്‍ യാത്രക്കാര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് സൗദി വ്യോമയാന വകുപ്പ്. സൗദിയില്‍ എത്തുന്നവര്‍ അതാതു രാജ്യത്തെ ആരോഗ്യമന്ത്രാലയം അംഗീകരിച്ച
വാക്സീന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് പ്രധാന നിബന്ധന. ഫൈസര്‍, അസ്ട്ര സെനക, മൊഡേണ എന്നീ വാക്സിനുകളുടെ 2 ഡോസ് എടുത്തവര്‍ക്കും ജോണ്‍സന്‍ വാക്സീന്‍ ഒരു ഡോസ് എടുത്തവര്‍ക്കും ഈ മാസം 20 മുതല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ക്വാറന്റീന്‍ വേണ്ട.
https://www.facebook.com/Malayalivartha
























