Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

പഴയ നിലയിലേക്ക് എത്തുമ്പോഴും വീണ്ടും പ്രതിസന്ധി രൂപംകൊള്ളുന്നു; പ്രവാസികൾ മറ്റൊരു നീക്കത്തിലേക്ക്, കോവിഡ് സാഹചര്യം മുതലെടുത്ത് തൊഴിലാളികൾ ശമ്പള വർധന ആവശ്യപ്പെടുന്നതായി തൊഴിലുടമകൾ....

19 MAY 2021 05:43 PM IST
മലയാളി വാര്‍ത്ത

കോററോനാ വ്യാപനം ഏറ്റവും കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചത് പ്രവാസലോകത്ത് തന്നെ. അന്നുവരെ കണ്ടതിൽ വച്ച് ഏറ്റവും ദുരിത പൂർണമായ ഘട്ടത്തിലൂടെയാണ് അവർ കടന്നുപോയത്. ജോലി നഷ്ടപ്പെട്ടും ശമ്പളം ലഭിക്കാതെയും നിരവധി പ്രവാസികളാണ് നാട്ടിലേക്ക് എത്തിച്ചേർന്നത്. അതെല്ലാം തരണം ചെയ്ത പഴയ നിലയിലേക്ക് എത്തുമ്പോഴും വീണ്ടും പ്രതിസന്ധി രൂപംകൊള്ളുകയാണ്. കോവിഡ് സാഹചര്യം മുതലെടുത്ത് തൊഴിലാളികൾ ശമ്പള വർധന ആവശ്യപ്പെടുന്നതായി തൊഴിലുടമകൾ വ്യക്തമാക്കുന്ന. ചില

വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിൽ നിയമനത്തിനു നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ നിലവിലുള്ള ജീവനക്കാർ ശമ്പള വർധനയോ വീസാ മാറ്റമോ വേണമെന്ന് ആവശ്യപ്പെടുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നതായാണ് സ്പോൺസർമാർ ഇപ്പോൾ വ്യക്തമാക്കുന്നത്. പുതിയ കമ്പനികളിൽ നിന്ന് ലഭിച്ച തൊഴിൽ ഓഫർ ലെറ്ററുകൾ കാണിച്ചാണ് ചില തൊഴിലാളികൾ ഇപ്പോൾ ശമ്പളം കൂട്ടി ചോദിക്കുന്നത്. ഇതിനു വഴങ്ങുന്നില്ലെങ്കിൽ തൊഴിൽ രാജിവയ്ക്കുമെന്നും ഇവർ പറയുന്നതായി തൊഴിലുടമകൾ അധികൃതരെ അറിയിക്കുകയും ചെയ്തു.

ഇന്ത്യ ഉൾപ്പടെ കോവിഡ് തീവ്രമായ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്ക് നിയമനം നൽകാൻ തടസ്സമുള്ളതു അനുകൂല സാഹചര്യമാക്കുകയാണ് തൊഴിലാളികൾ. 20 ശതമാനം വരെ വേതന വർധന വേണമെന്നാണ് ചിലരുടെ ആവശ്യം എന്നത്. വേതന വർധനയ്ക്ക് സന്നദ്ധരല്ലെങ്കിൽ പുതിയ കമ്പനിയിലേക്ക് വീസ മാറ്റം നൽകുകയോ വീസ റദ്ദാക്കുകയോ ചെയ്യണമെന്നാണ് കമ്പനികൾക്ക് നൽകുന്ന തൊഴിലാളികളുടെ മുന്നറിയിപ്പെന്നും സ്പോൺസർമാർ സൂചിപ്പിക്കുകയുണ്ടായി.

എന്നാൽ കമ്പനിയുടെ നിലനിൽപ്പോ നഷ്ടങ്ങളോ നോക്കാതെയാണ് അപ്രതീക്ഷിത നീക്കങ്ങളുമായി ഇത്തരത്തിൽ പലരും മുന്നോട്ട് വരുന്നതെന്ന് കരാർ കമ്പനിയുടമയായ അബ്ദുല്ല ഥാനി അൽഗാവി ഒരു പ്രമുഖ മാധ്യമത്തോട് വെളിപ്പെടുത്തി. ഇപ്പോൾ വേതനം വർധിപ്പിച്ചാൽ പിടിച്ചു നിൽക്കാൻ പ്രയാസപ്പെടുന്ന സ്ഥാപനങ്ങൾക്ക് സാമ്പത്തിക നഷ്ടം സംഭവിക്കും. തൊഴിലാളികളുടെ ആവശ്യം അംഗീകകരിക്കാതിരുന്നാൽ പുതിയ തൊഴിലാളികൾക്ക് രാജ്യത്തിനകത്തു നിന്നു തന്നെ നിയമനം നൽകാൻ നിർബന്ധിതരാകേണ്ടിയും വരും. രണ്ടായാലും കമ്പനികൾക്ക് പ്രതിസന്ധിയാണെന്നാണ് അദ്ദേഹം പറയുന്നത്.

അതേസമയം ഒരാൾ വേതന വർധന ആവശ്യപ്പെട്ടാൽ സ്ഥാപനത്തിലെ മുഴുവൻ പേരും സമാന ആവശ്യം ഉന്നയിക്കുകയാണ്. ഒരാൾക്ക് ജോലി കിട്ടിയാൽ മറ്റുള്ളവരെയും തൊഴിൽ ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്നു. ഒരു സ്ഥാപനത്തെ പ്രതിസന്ധിയിലേക്ക് കൂപ്പ് കുത്തിക്കുന്ന പ്രവണതയാണിതെന്ന് എഞ്ചിനീയറിങ് രംഗത്തുള്ള കമ്പനിയുടമ ഹംദ അതീഖ് പറഞ്ഞു.

ഇതുകൂടാതെ തന്നെ തൊഴിൽ കരാറുകൾ റദ്ദാക്കുവാൻ ഇരു വിഭാഗത്തിനും അർഹതയുണ്ടെന്ന് മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയ അധികൃതർ വ്യക്തമാക്കി. പക്ഷേ, തൊഴിൽ കരാറുകൾ സ്വയം റദ്ദാക്കുന്ന ജീവനക്കാർ തൊഴിലുടമകൾക്ക് നഷ്ടപരിഹാരം നൽകേണ്ടി വരുന്നതാണ്. 45 ദിവസത്തെ വേതനമാണ് നഷ്ടപരിഹാരമായി നൽകേണ്ടത്. അല്ലെങ്കിൽ കരാറിന്റെ കാലാവധി അവസാനിക്കുന്ന കാലം കണക്കാക്കി നഷ്ടപരിഹാരം ഈടാക്കുന്നതായിരിക്കും. ഏതാണോ കുറഞ്ഞ കാല പരിധി അതാണു നഷ്ടപരിഹാരത്തിനു പരിഗണിക്കുക.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (2 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (3 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (3 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (3 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (3 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (3 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (3 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (4 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (4 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (4 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (4 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (4 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (4 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (7 hours ago)

Malayali Vartha Recommends