Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

ഈ വാക്‌സിൻ എടുത്തവർക്ക്ഒരു ബൂസ്റ്റർ ഡോസ് കൂടി; ചൈനയുടെ വാക്‌സിൻ അത്ര പോരാ... കൊട്ട് കൊടുത്ത് യുഎഇയുടെ നീക്കം, ബൂസ്റ്റര്‍ ഡോസ് നല്‍കി ലോകത്തെ ആദ്യ രാഷ്ട്രം

20 MAY 2021 11:43 AM IST
മലയാളി വാര്‍ത്ത

യുഎഇയിലെ സിനോഫാം വാക്‌സിന്‍ എടുത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ തീരുമാനിച്ചതായി റിപ്പോർട്ട്. ചൈനീസ് വാക്‌സിനായി സിനോഫാമിന്റെ ഫലപ്രാപ്തിയിലുള്ള സംശയമാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. സിനോഫാം വാക്‌സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ചതിനു ശേഷം ആറുമാസം പൂര്‍ത്തിയാക്കിയവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസായി മൂന്നാമതും കുത്തിവയ്പ്പ് നല്‍കുകയെന്ന് നാഷനല്‍ എമര്‍ജിന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചിരിക്കുന്നത്. ഇതോടെ മൂന്നാം ഡോസ് ബൂസ്റ്റര്‍ വാക്‌സിന്‍ വിതരണം ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ആദ്യ രാജ്യമായി യുഎഇ മാറിയിരിക്കുകയാണ്.

നിലവിൽ യുഎഇയില്‍ ഫൈസര്‍, ഓക്‌സ്‌ഫോഡ് വാക്‌സിനുകളും നല്‍കുന്നുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ പേര്‍ക്ക് തദ്ദേശീയമായി നിര്‍മിക്കുന്ന സിനോഫാമാണ് വിതരണം ചെയ്തിരിക്കുന്നത്. ആദ്യ രണ്ട് ഡോസുകള്‍ നല്‍കിയ ശേഷവും ശരീരത്തില്‍ വാക്‌സിനെ പ്രതിരോധിക്കുന്നതിനുള്ള ആന്റിബോഡി ഉല്‍പ്പാദിപ്പിക്കപ്പെടാത്ത സാഹചര്യത്തിൽ തെരഞ്ഞെടുക്കപ്പെട്ട ചെറിയ വിഭാഗത്തിന് മാര്‍ച്ചില്‍ തന്നെ മൂന്നാം ഡോസ് നല്‍കിയിരുന്നതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊവിഡിന്റെ പുതിയ വകഭേദങ്ങളെ പ്രതിരോധിക്കുന്നതിനായി സിനോഫാം മൂന്നാം ഡോസ് കുത്തിവയ്ക്കുന്നതായി വാക്‌സിന്‍ യുഎഇയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ജി 42 എന്ന കമ്പനിയുടെ സിഇഒ പിംഗ് സിയാവോ വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം 79 ശതമാനമാണ് സിനോഫാമിന്റെ ഫലപ്രാപ്തി നിരക്ക് എന്നത്.

വാക്‌സിന്റെ ആദ്യ ഡോസ് നല്‍കിയതു പോലെ തന്നെ മുതിര്‍ന്ന പൗരന്മാര്‍ക്കും വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍ക്കുമായിരിക്കും ആദ്യഘട്ടത്തില്‍ സിനോഫോമിന്റെ ബൂസ്റ്റര്‍ ഡോസ് വിതരണം ചെയ്യുകയെന്ന് അതോറിറ്റി വ്യക്തമാക്കുകയും ചെയ്തു. സിഎന്‍ബിജിയുടെ ബീജിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രൊഡക്ട്‌സ് വികസിപ്പിച്ചെടുത്ത സിനോഫാം വാക്‌സിന്‍ 2020 ഡിസംബര്‍ ഒന്‍പതിനാണ് യുഎഇ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തത് തന്നെ. ഇതു പ്രകാരം ഈ മാസം മുതൽ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കിത്തുടങ്ങുമെന്നാണ് സൂചന. സുരക്ഷയും ഫലപ്രാപ്തിയും വിലയിരുത്തിയ ശേഷമാണ് രാജ്യത്ത് വാക്സിനുകള്‍ പൂര്‍ണ്ണ ഉപയോഗത്തിനോ അടിയന്തര ആവശ്യങ്ങള്‍ക്കായോ അനുമതി നല്‍കുന്നതെന്ന് എന്‍സിഇഎംഎ പറഞ്ഞു.

യുഎഇയില്‍ ഇതിനകം 16നു മുകളില്‍ പ്രായമുള്ള യോഗ്യരായ ജനവിഭാഗങ്ങളിലെ 73.88 ശതമാനം ആളുകള്‍ക്കും വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. 60 വയസ്സ് കഴിഞ്ഞവരില്‍ വാക്‌സിനെടുത്തവരുടെ ശതമാനം 80.33 ആണ്. ഇതിനകം 11.5 ദശലക്ഷം ഡോസ് വാക്‌സിനുകള്‍ രാജ്യത്ത് വിതരണം ചെയ്തു. വാക്‌സിന്‍ ലഭിച്ചവരില്‍ അതിന്റെ ഫലപ്രാപ്തി അറിയാന്‍ ശക്തമായ നിരീക്ഷണ സംവിധാനങ്ങള്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. വാക്‌സിനേഷന്‍ പുരോഗമിക്കുന്നതിനനുസരിച്ച് രാജ്യത്ത് ആശുപത്രിയിലും വെന്റിലേറ്ററിലും പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞുവരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (2 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (3 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (3 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (3 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (3 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (3 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (3 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (4 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (4 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (4 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (4 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (4 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (4 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (7 hours ago)

Malayali Vartha Recommends