Widgets Magazine
25
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരോഗ്യത്തിലും ഇടപാടുകളിലും ശ്രദ്ധിക്കുക! ഇടവം, ചിങ്ങം, മകരം രാശിക്കാർക്ക് ജാഗ്രത!


കുടുംബത്തിൽ തീരുമാനങ്ങൾ നിർണ്ണായകം; കുംഭം രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക.


അമേരിക്കയുടെ നാവിക ഉപരോധം പൂർണ്ണ ശക്തിയോടെ തുടരും... ഇറാനുമായുള്ള സമാധാന ചർച്ചകളിൽ തിരക്കിട്ട് ഒരു കരാറിലെത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്


22 നിലകളുടെ ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ചു; ഷാർജയിൽ മലയാളി അമ്മയുടെയും മകളുടെയും വിയോഗത്തിൽ ഞെട്ടൽ മാറാതെ പ്രവാസലോകം....


ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ ദര്‍ശനം നടത്തി കേരള മുഖ്യമന്ത്രി വി.ഡി. സതീശന്‍... മുഖ്യമന്ത്രി വെണ്ണ കൊണ്ട് തുലാഭാര വഴിപാടും നടത്തിയാണ് മടങ്ങിയത്..

വിലക്ക് നീങ്ങി പിന്നാലെ റെക്കോർഡ് നേട്ടം സ്വന്തമാക്കി സൗദി അറേബ്യ; മെയ് 17ന് അര്‍ധ രാത്രി മുതലുള്ള 36 മണിക്കൂറിനിടയില്‍ യാത്ര ചെയ്തത് പുരുഷന്‍മാരും സ്ത്രീകളും ഉള്‍പ്പെടെ 18,680 പേര്‍, കൂടുതൽ പേരും പോയത് യുഎഇയിലേക്ക്

21 MAY 2021 03:38 PM IST
മലയാളി വാര്‍ത്ത

അങ്ങനെ മാസങ്ങളായി തുടരുന്ന യാത്രാവിലക്ക് സൗദി പിന്‍വലിക്കുമ്പോൾ പ്രവാസികൾക്ക് ചെറിയ ആശ്വാസമായി തീരുകയായിരുന്നു. ഘട്ടം ഘട്ടമായി വിളക്കുകൾ നീക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ പ്രവാസികൾ. സൗദിയുടെ വിലക്കിൽ മാസങ്ങളോളമായി ഇന്ത്യ ഉൾപ്പെട്ടിരിക്കുകയാണ്. ഇത് എങ്ങനെയെങ്കിലും മാറ്റണം എന്ന അപേക്ഷയാണ് പ്രവാസികൾക്ക് ഉള്ളത്. എന്നിരുന്നാൽ തന്നെയും വിലക്ക് നീക്കിയതിന് പിന്നാലെ മറ്റൊരു നേട്ടം കൈവരിച്ചിരിക്കുകയാണ് സൗദി.

കര-വ്യോമ-വായു വിലക്കുകൾ നീക്കിയ മെയ് 17ന് അര്‍ധ രാത്രി മുതലുള്ള 36 മണിക്കൂറിനിടയില്‍ പുരുഷന്‍മാരും സ്ത്രീകളും ഉള്‍പ്പെടെ 18,680 പേര്‍ സൗദിയില്‍ നിന്ന് പുറത്തേക്ക് യാത്ര ചെയ്തതായി കണക്കുകള്‍. ആദ്യ 24 മണിക്കൂറിനകം 10,450 പേര്‍ വിദേശ യാത്ര നടത്തിയതായും സൗദി ആഭ്യന്തര മന്ത്രാലയം അറിയിക്കുകയുണ്ടായി.

ഇവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ പോയത് യുഎഇയിലേക്കാണ്. പിന്നാലെ ഈജിപ്ത്, ഖത്തര്‍, യുഎസ്, ബ്രിട്ടന്‍ എന്നിവിടങ്ങളിലേക്കും കൂടുതല്‍ പേര്‍ യാത്ര ചെയ്തതായി റിപ്പോർട്ട്. കര അതിര്‍ത്തി വഴി 5,717 സ്വദേശികളാണ് അയല്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തിരിക്കുന്നത്. ഇവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ പോയത് ബഹ്‌റൈനിലേക്കായിരുന്നു. ഒരു വര്‍ഷത്തിലേറെയായി അടഞ്ഞു കിടക്കുകയായിരുന്ന കിംഗ് ഫഹദ് കോസ് വേയിലൂടെ 3,362 പേരാണ് ബഹ്‌റൈനിലേക്ക് യാത്ര ചെയ്തത്. അല്‍ ബത്ത അതിര്‍ത്തി വഴി യുഎഇയിലേക്ക് 689 പേരും അല്‍ ഹദീത്ത ചെക്ക് പോയിന്റിലൂടെ 673 പേര്‍ ജോര്‍ദാനിലേക്കും സല്‍വ ചെക്ക് പോയിന്റിലൂടെ 324 പേര്‍ ഖത്തറിലേക്കും ഖഫ്ജി അതിര്‍ത്തി വഴി 270 പേര്‍ കുവൈത്തിലേക്കും യാത്ര ചെയ്തു.

അതോടപ്പം തന്നെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാസങ്ങള്‍ നീണ്ട യാത്രാ വിലക്കിനു ശേഷം മെയ് 17നായിരുന്നു വാക്‌സിനെടുത്ത സ്വദേശികള്‍ക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാന്‍ അധികൃതര്‍ അനുമതി നല്‍കിയത്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും ഒരു ഡോസ് എടുത്ത ശേഷം രണ്ടാഴ്ച പിന്നിട്ടവര്‍ക്കുമായിരുന്നു യാത്രാനുമതി. കൊവിഡ് വ്യാപനത്തോതും സുരക്ഷാ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി ഇന്ത്യ ഉള്‍പ്പെടെയുള്ള 13 രാജ്യങ്ങളിലേക്ക് അനുവാദമില്ലാതെ യാത്ര ചെയ്യുന്നതില്‍ നിന്ന് പൗരന്‍മാരെ ആഭ്യന്തര മന്ത്രാലയം വിലക്കിയിരുന്നു.

അതേസമയം സൗദിയിൽ കഴിഞ്ഞ ദിവസം സൗദിയിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തി. 1,330 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്‌. രോഗമുക്തരുടെ എണ്ണവും ഉയർന്നു. ചികിത്സയിൽ കഴിഞ്ഞവരിൽ 1055 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ സുഖം പ്രാപിച്ചത്‌. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 13 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

രാജ്യത്ത് ഇതുവരെ 4,37,569 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 4,21,726 കേസുകളിൽ രോഗമുക്തിയുണ്ടായി. ആകെ മരണസംഖ്യ 7,214 ആയി. രാജ്യത്ത് വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8,629 ആയി ഉയർന്നു. ഇവരിൽ 1,365 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.5 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Alappuzha - ആദ്യ പുനരന്വേഷണ റിപ്പോര്‍ട്ട്  (4 minutes ago)

തിരുവനന്തപുരം -കണ്ണൂര്‍ അതിവേഗ പാതയുടെ ഇടക്കാല പദ്ധതിരേഖ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കാനരുങ്ങി ഇ. ശ്രീധരൻ  (17 minutes ago)

മുഖ്യമന്ത്രിയുടെ വി.ഡി. സതീശന്റെ സെക്രട്ടറിയായി ഡോ. രത്തൻ യു. ഖേൽക്കർ ചുമതലയേറ്റു...  (24 minutes ago)

പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ഇന്ന് ആരംഭിക്കും...  (28 minutes ago)

മുംബൈ ഇന്ത്യൻസിനെ 30 റൺസിന് പരാജയപ്പെടുത്തി രാജസ്ഥാൻ റോയൽസ്  (48 minutes ago)

അട്ടപ്പാടി മധുകൊലക്കേസിൽ ശിക്ഷ റദ്ദാക്കണമെന്ന പ്രതികളുടെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്...  (1 hour ago)

മംഗള കർമ്മങ്ങളും മികച്ച ധനനേട്ടവും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (1 hour ago)

ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്  (1 hour ago)

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം നാളെ.... ഔദ്യോഗിക ഫല പ്രഖ്യാപനം മന്ത്രി എൻ ഷംസുദ്ദീൻ പ്രഖ്യാപിക്കും  (2 hours ago)

സംസ്ഥാനത്ത് ബലിപെരുന്നാൾ രണ്ട് ദിവസം അവധി...  (2 hours ago)

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഇടിമിന്നലോടെ മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യത....  (2 hours ago)

സൗഹൃദങ്ങളിൽ ചതി പറ്റാൻ സാധ്യത; വൃശ്ചികം രാശിക്കാർക്ക് ജാഗ്രതാ നിർദ്ദേശം.  (2 hours ago)

കേരളത്തിലെ മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായികൂടി കാഴ്ച നടത്തും.... വിവിധ പദ്ധതികളിലെ കേന്ദ്ര സഹായം, ജി.എസ്.ടി ഉൾപ്പെടെയുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ഉന്നയിച്ചേക്ക  (3 hours ago)

അമേരിക്കയുടെ നാവിക ഉപരോധം പൂർണ്ണ ശക്തിയോടെ തുടരും... ഇറാനുമായുള്ള സമാധാന ചർച്ചകളിൽ തിരക്കിട്ട് ഒരു കരാറിലെത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (3 hours ago)

പെന്‍ഷന്‍ തുകയായ 500 രൂപയ്ക്ക് വേണ്ടി തൊണ്ണൂറുകാരിയെ ചുമലിലേറ്റി 5 കിലോമീറ്റര്‍ നടന്ന് മരുമകള്‍  (7 hours ago)

Malayali Vartha Recommends