സൗദിയുടെ മറ്റൊരു മുന്നറിയിപ്പ്; ഒറ്റ ഡോസ് കോവിഡ് വാക്സിന് മതിയായ പ്രതിരോധശേഷി നല്‍കില്ലെന്ന് ആരോഗ്യ മന്ത്രാലയം, ഗര്‍ഭിണികള്‍ക്ക് കോവിഡ് വാക്സിന് സ്വീകരിക്കുന്നതിനു തടസ്സമില്ല

കഴിഞ്ഞ ദിവസം ഒറ്റ ഡോസ് വാക്സിൻ സ്വീകരിക്കുന്നവർക്കും സൗദി ഇളവുകൾ നൽകിയിരുന്നു. എന്നാൽ കോവിഡില്‍നിന്ന് സംരക്ഷിക്കുന്നതിന് ഒരൊറ്റ വാക്സിന് ഡോസ് മതിയായ പ്രതിരോധശേഷി നല്‍കുന്നില്ലെന്ന് സൗദി ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി.രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്നതിന്‍െറ പ്രാധാന്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് മന്ത്രാലയത്തിന്‍െറ പ്രസ്താവന പുറത്ത് വരുന്നത്.
നിലവില്‍ സൗദി അറേബ്യയില്‍ അസ്ട്രസെനിക്ക, ഫൈസര്‍, ജോണ്സണ് ആന്‍ഡ് ജോണ്സണ്, മൊഡേണ എന്നീ നാല് വാക്സിനുകള്‍ക്ക് അംഗീകാരരം നൽകിയിട്ടുണ്ട്. മറ്റേതെങ്കിലും വാക്സിന് അംഗീകരിച്ചാല്‍ സമയബന്ധിതമായി ഔദ്യോഗിക ചാനലുകള്‍ വഴി അത് പ്രഖ്യാപിക്കുമെന്നും മന്ത്രാലയം അറിയിക്കുകയുണ്ടായി. വാക്സിന് ആദ്യ ഡോസിന് ശേഷം കോവിഡ് ബാധിച്ചാല്‍ രണ്ടാമത്തെ ഡോസ് ലഭിക്കാന്‍ കോവിഡ് നെഗറ്റിവ് ആയതിനു ശേഷം ആറു മാസം കാത്തിരിക്കേണ്ടിവരുന്നതായിരിക്കും.
അതോടൊപ്പം തന്നെ സമീപകാല പഠനങ്ങളുടെയും ശുപാര്‍ശകളുടെയും അടിസ്ഥാനത്തില്‍ ഗര്‍ഭിണികള്‍ക്ക് കോവിഡ് വാക്സിന് സ്വീകരിക്കുന്നതിനു തടസ്സമില്ലെന്നും ഗര്‍ഭം മാറ്റിവയ്ക്കേണ്ട ആവശ്യമില്ലെന്നും മന്ത്രാലയം വ്യക്തമാക്കുകയുണ്ടായി. വാക്സിന് എടുത്തതുകൊണ്ടു മുലയൂട്ടല്‍ പ്രക്രിയക്ക് ഒരപകടവും ഉണ്ടാക്കുന്നില്ലെന്ന് മാത്രമല്ല മുലയൂട്ടുന്ന സ്ത്രീകള്‍ വാക്സിന് എടുത്തിരിക്കണമെന്നാണ് മന്ത്രാലയം ശിപാര്‍ശ ചെയ്യുന്നത്.
ഇതുകൂടാതെ കോവിഡ് വാക്സിന് എടുത്തവര്‍ക്ക് മറ്റേതെങ്കിലും വാക്സിന് എടുക്കേണ്ടതുണ്ടെങ്കില്‍ കോവിഡ് വാക്സിന് എടുത്തതിനു ശേഷം 14 ദിവസമെങ്കിലും കാത്തിരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
https://www.facebook.com/Malayalivartha
























