Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

പ്രവാസികൾക്ക് സന്തോഷ വാർത്ത; ഇഖാമ, റീ-എൻട്രി, സന്ദർശന വിസ എന്നിവയുടെ കാലാവധി സൗജന്യമായി പുതുക്കി നൽകുമെന്ന് സൽമാൻ രാജാവ്, പുതുക്കൽ വരും ദിവസങ്ങളിൽ നാഷനൽ ഇൻഫർമേഷൻ സെന്‍ററുമായി സഹകരിച്ച് ഘട്ടം ഘട്ടമായി പൂർത്തിയാക്കും

25 MAY 2021 11:37 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയിൽ കൊറോണ വ്യാപനം തുടരുകയാണ്. രണ്ടാം തരംഗത്തിൽ രാജ്യം വഴിമുട്ടിയപ്പോൾ ആകെ തകർന്നത് പ്രവാസികൾ കൂടിയാണ്. മാസങ്ങളോളമായി അടഞ്ഞുകിടന്ന സൗദിയുടെ ആകാശവാതിലുകൾ തുറന്നിട്ടും യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥ. ഏക മാർഗമായിരുന്നു ബഹ്‌റൈൻ ഇപ്പോൾ ഇന്ത്യയെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇതൊക്കെ എല്ലാം തന്നെ പ്രവാസികളെ നിരാശയിലാക്കിയിരുന്നു. ഇപ്പോഴിതാ നിർണായക പ്രഖ്യാപനമാണ് സൗദിയിൽ നിന്ന് പ്രവാസികൾക്കായി വന്നിരിക്കുന്നത്. സൽമാൻ രാജാവാണ് പ്രവാസികൾക്ക് കാരുണ്യ പ്രഖ്യാപനം നൽകിയിരിക്കുന്നത്.

സൗദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ ഇഖാമ, റീ-എൻട്രി, സന്ദർശന വിസ എന്നിവയുടെ കാലാവധി സൗജന്യമായി പുതുക്കി നൽകാൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്‍റെ ഉത്തരവ് പുറപ്പെടുവിച്ചു. 2021 ജൂൺ രണ്ട് വരെയാണ് ഇഖാമ, റീ-എൻട്രി, സന്ദർശക വിസകളുടെ കാലാവധി നീട്ടിനൽകുന്നത്.

വിലക്ക് നിലനിൽക്കുന്നതിനാൽ തന്നെ ഇന്ത്യൻ പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകുന്നതാണ് പുതിയ പ്രഖ്യാപനം. ഇഖാമയും വിസകളും പുതുക്കാനാവശ്യമായ ചെലവുകൾ ധനകാര്യ മന്ത്രാലയം വഹിക്കുന്നതാണ്. യാത്ര വിലക്ക് നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നും സന്ദർശക വിസയിൽ സൗദിയിലേക്ക് വരാനായി കാത്തിരിക്കുകയും നിലവിൽ അത്തരം സന്ദർശക വിസകളുടെ കാലാവധി അവസാനിക്കുകയും ചെയ്തവരുടെ വിസാകാലാവധിയാണ് ഇത്തരത്തിൽ സൗജന്യമായി പുതുക്കുക.

അതേസമയം പുതുക്കൽ വരും ദിവസങ്ങളിൽ നാഷനൽ ഇൻഫർമേഷൻ സെന്‍ററുമായി സഹകരിച്ച് ഘട്ടം ഘട്ടമായി പൂർത്തിയാക്കുന്നതാണ്. നിലവിൽ കോവിഡ് കാരണം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശന വിലക്ക് ഏർപ്പെടുത്തിട്ടുണ്ട്. ഇതുകാരണം നിരവധി ആളുകളുടെ ഇഖാമയും റീ-എൻട്രി വിസയും സന്ദർശക വിസയുമെല്ലാം കാലാവധി കഴിഞ്ഞിരുന്നു.

ഇതിനുപിന്നാലെ ചിലരെല്ലാം തങ്ങളുടെ ഇഖാമയും വിസയും സ്പോൺസർമാരുമായി ബന്ധപ്പെട്ട് ആവശ്യമായ ഫീ അടച്ചു പുതുക്കികൊണ്ടിരിക്കുകയുമാണ്. ഈ അവസരത്തിൽ സൽമാൻ രാജാവിന്‍റെ കാരുണ്യ കടാക്ഷം ആയിരക്കണക്കിന് പ്രവാസികൾക്കാണ് ഗുണകരമാകുന്നത്.

രാജാവിന്‍റെ കാരുണ്യ പ്രഖ്യാപനം നാട്ടിൽ കുടുങ്ങിക്കിടക്കുന്ന നിരവധി പ്രവാസികൾക്കാണ് ആശ്വാസമാകുക. നിലവിൽ ജൂൺ രണ്ടു വരെയാണ് രേഖകൾ സൗജന്യമായി പുതുക്കുന്നതെങ്കിലും യാത്രാവിലക്ക് നീളുകയാണെങ്കിൽ ഈ പരിധി നീട്ടാനും സാധ്യത നിലനിൽക്കുന്നുണ്ട്. രാജ്യത്ത് ആദ്യമായി കോവിഡ് റിപ്പോർട്ട്​ ചെയ്​ത സമയത്തും വിവിധ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്നവരുടെ ഇഖാമയും റി-എൻ​ട്രി വിസയും സൗജന്യമായി പുതുക്കി നൽകാൻ സൽമാൻ രാജാവ്​ നിർദേശം നൽകിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (3 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (4 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (4 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (4 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (4 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (4 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (4 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (5 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (5 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (5 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (5 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (5 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (8 hours ago)

Malayali Vartha Recommends