Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

എല്ലാ ഗൾഫ് രാഷ്ട്രങ്ങൾക്ക് മുന്നേ യുഎഇ; യുഎഇയിൽ കാലാവധി കഴിഞ്ഞ താമസ വീസക്കാർക്കും എൻട്രി വീസക്കാർക്കും സൗജന്യ കോവിഡ് 19 വാക്സീൻ നൽകാൻ ഒരുങ്ങി അധികൃതർ, ജൂണ്‍ 15 മുതല്‍ പൊതു ഇടങ്ങളില്‍ പ്രവേശനം ലഭിക്കണമെങ്കില്‍ തന്നെ അല്‍ ഹുസ്ന്‍ ആപ്പില്‍ ഗ്രീന്‍ പാസ് ഉണ്ടായിരിക്കണം

12 JUNE 2021 02:10 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനം ഒരു പരിധിവരെ പിടിച്ചുനിർത്താൻ കഴിയുന്നത് വാക്‌സിൻ മൂലമാണെന്ന് വ്യക്തമാക്കുകയാണ് യുഎഇ ഉൾപ്പടെയുള്ള രാഷ്ട്രങ്ങൾ. വളരെ കൃത്യമായി കാര്യങ്ങൾ മുന്നോട്ട് പോകുമ്പോഴും സാങ്കേതിക കാരണങ്ങളാൽ അവഗണിക്കപ്പെടുന്ന ചില വിഭാഗങ്ങളെക്കൂടി കൂടെക്കൂട്ടുകയാണ് അധികൃതർ. ഇപ്പോഴിതാ അത്തരത്തിൽ ഒരു സന്തോഷ് വാർത്തയാണ് പുറത്ത് വരുന്നത്.

അബൂദാബിയിലെ പിസിആര്‍ ടെസ്റ്റിംഗ് കേന്ദ്രങ്ങളില്‍ അടുത്ത ചൊവ്വാഴ്ച മുതല്‍ തിരക്കൊഴിഞ്ഞ നേരമുണ്ടാവില്ല. കാരണം ജൂണ്‍ 15 മുതല്‍ പൊതു ഇടങ്ങളില്‍ പ്രവേശനം ലഭിക്കണമെങ്കില്‍ തന്നെ അല്‍ ഹുസ്ന്‍ ആപ്പില്‍ ഗ്രീന്‍ പാസ് ഉണ്ടായിരിക്കണം. ഗ്രീന്‍ പാസ് ലഭിക്കണമെങ്കിലോ പിസിആര്‍ ടെസ്റ്റില്‍ കൊവിഡ് നെഗറ്റീവാവുകയും വേണം. ആയതിനാൽ തന്നെ വാക്‌സിൻ നിര്ബന്ധമാണ്.

യുഎഇയിൽ കാലാവധി കഴിഞ്ഞ താമസ വീസക്കാർക്കും എൻട്രി വീസക്കാർക്കും സൗജന്യ കോവിഡ് 19 വാക്സീൻ നൽകാൻ അബുദാബി അടിയന്തര ദുരന്ത നിവാരണ കമ്മിറ്റി അനുമതി നൽകിയിരിക്കുകയാണ്. കാലാവധി കഴിഞ്ഞതാണെങ്കില്‍ പോലും കൈവശമുള്ള തിരിച്ചറിയൽ രേഖ ഹാജരാക്കി വാക്സീൻ കേന്ദ്രത്തിൽ റജിസ്റ്റർ ചെയ്ത് വാക്സീൻ സ്വീകരിക്കാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വാക്‌സിൻ എടുക്കാത്തവർക്ക് കടുത്ത നിബന്ധനകളാണ് നൽകിയിട്ടുള്ളത്. ഇനിമുതൽ പുറത്തിറങ്ങാൻ പോലും വാക്‌സിൻ വേണ്ടിവരും എന്നതിൽപ്പോലും എത്തിനിൽക്കുകയാണ്.

അതേസമയം അടുത്ത ചൊവ്വാഴ്ച മുതല്‍ റെസ്റ്റൊറന്റുകള്‍, കഫേകള്‍, ഷോപ്പിംഗ് മാളുകള്‍, വലിയ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ജിമ്മുകള്‍, ഹോട്ടലുകള്‍, പാര്‍ക്കുകള്‍, ബീച്ചുകള്‍, സ്വിമ്മിംഗ് പൂളുകള്‍, വിദോന കേന്ദ്രങ്ങള്‍, സിനിമാ തിയറ്ററുകള്‍, മ്യൂസിയങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിനാണ് പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ന്ധമാക്കിയിരിക്കുന്നത്.

ഇന്‍ഡോര്‍, ഔട്ട് ഡോര്‍ പരിപാടികള്‍ക്കും ഇത് ബാധകമാണ്. അതിനാല്‍ തന്നെ വരും ദിവസങ്ങളില്‍ പിസിആര്‍ പരിശോധന നടത്താനെത്തുന്നവരുടെ വലിയ തിരക്കാവും അബൂദാബിയില്‍ അനുഭവപ്പെടുക. വാക്‌സിന്‍ എടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും ഇക്കാര്യത്തില്‍ ഇളവില്ല. അതേസമയം, പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധിയില്‍ വ്യത്യാസമുണ്ട്. രണ്ട് ഡോസ് വാക്‌സിനെടുത്ത് 28 പിന്നിട്ടവരാണെങ്കില്‍ അവരുടെ പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന് 30 ദിവസമാണ് വാലിഡിറ്റി. അതായത് ടെസ്റ്റ് ചെയ്ത ശേഷമുള്ള 30 ദിവസം ഇവരുടെ അല്‍ ഹുസ്ന്‍ ആപ്പില്‍ ഗ്രീന്‍ പാസ് ലഭ്യമാവും. എന്നാല്‍ തീരെ വാക്‌സിന്‍ എടുക്കാത്തവരുടെ പിസിആര്‍ സര്‍ട്ടിഫിക്കറ്റിന് മൂന്നു ദിവസത്തെ കാലാവധി മാത്രമേ ഉള്ളൂ. അതായത് മൂന്നു ദിവസം കഴിഞ്ഞാല്‍ അത് ഉപയോഗിച്ച് പൊതുപരിപാടികളില്‍ പങ്കെടുക്കാനാവില്ല. അതിന് വീണ്ടും പിസിആര്‍ ടെസ്റ്റ് നടത്തേണ്ടതായി വരും.


കഴിഞ്ഞ മാര്‍ച്ചിലാണ് അബൂദാബി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സിഹ കേന്ദ്രങ്ങളിലെ പിസിആര്‍ ടെസ്റ്റ് നിരക്ക് 85 ദിര്‍ഹമില്‍ നിന്ന് 65 ദിര്‍ഹമായി കുറച്ചത്. മെഡിക്ലിനിക്ക്, ബയോജെനിക്‌സ് ഉള്‍പ്പെടെയുള്ള സ്വകാര്യ മെഡിക്കല്‍ ലാബുകളിലും ഏറെക്കുറെ ഇതു തന്നെയാണ് ഫീസായി ഈടാക്കുന്നത്. ചില ഇടങ്ങളില്‍ മാത്രമാണ് അല്‍പം കൂടുതലുള്ളത്. അതേസമയം, സിഹ കേന്ദ്രങ്ങളില്‍ സ്വദേശികള്‍, 50നു മുകളില്‍ പ്രായമായ പ്രവാസികള്‍, വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, കൊവിഡ് ലക്ഷണങ്ങളുള്ളവര്‍, ഭിന്നശേഷിക്കാര്‍, യുഎഇ സ്വദേശികളുടെ വീട്ടുവേലക്കാര്‍ തുടങ്ങിയവര്‍ക്ക് പിസിആര്‍ ടെസ്റ്റ് സൗജന്യമാണ്.

സാധാരണ നിലയില്‍ 24 മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം ലഭിക്കാറുണ്ടെങ്കിലും ചില ലാബുകള്‍ 48 മണിക്കൂര്‍ വരെ സമയം എടുക്കാറുണ്ട്. സിഹയുടെ മൊബൈല്‍ ആപ്പ് വഴി ടെസ്റ്റ് ബുക്ക് ചെയ്യാന്‍ സൗകര്യമുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (5 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (5 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (5 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (6 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (6 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (6 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (6 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (6 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (6 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (6 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (6 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (7 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (7 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (9 hours ago)

Malayali Vartha Recommends