എമിറേറ്റ്സിന് പിന്നാലെ അഭിമാനമായി എയർ ഇന്ത്യ! പൂർണമായും വാക്സിനെടുത്ത ജീവനക്കാരുമായി എയർഇന്ത്യ എക്സ്പ്രസ് വിമാനം ഇന്നലെ ദുബൈയിലെത്തി: ജീവനക്കാരുടെ മാത്രമല്ല, യാത്രക്കാരുടേയും സുരക്ഷിതത്വം ഉറപ്പാക്കാന്‍ എല്ലാ ക്രൂ അംഗങ്ങള്‍ക്കും മുന്‍നിര പ്രവര്‍ത്തകര്‍ക്കും വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ടെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്

രണ്ടാം തരംഗം നൽകിയ മുറിവുകൾ പതിയെ ഉണങ്ങുകയാണ്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ ക്രമാതീതമായ കുറവാണ് രേഖപ്പെടുത്തുന്നത്. ഇത്തരം വാർത്തകൾ ഏറെ പ്രതീക്ഷയോടെയാണ് പ്രവാസികളും ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ എമിറേറ്റ്സിന് പിന്നാലെ നേട്ടം കൈവരിച്ചിരിക്കുകയാണ് എയർ ഇന്ത്യ....
പൂർണമായും വാക്സിനെടുത്ത ജീവനക്കാരുമായി എയർഇന്ത്യ എക്സ്പ്രസ് വിമാനം ഇന്നലെ ദുബൈയിലെത്തി. ആദ്യമായാണ് ഇന്ത്യയിൽ നിന്നുള്ള രാജ്യാന്തര വിമാനം പൂർണമായും വാക്സിനെടുത്ത ജീവനക്കാരുമായി വിദേശത്തേക്ക് സർവീസ് നടത്തിയത്. ഡൽഹിയിൽ നിന്ന് രാവിലെ 10.40ന് പുറപ്പെട്ട വിമാനത്തിലെ പൈലറ്റുമാരും ക്യാബിൻ ക്രുവൂം രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവരാണ്.
ഡൽഹി- ദുബൈ- ജയ്പൂർ- ഡൽഹി വിമാനത്തിലാണ് ഇവർ യാത്ര ചെയ്തത്. ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് യാത്രാവിലക്കുണ്ടെങ്കിലും ഇവിടെ നിന്ന് നാട്ടിലേക്ക് മടങ്ങുന്നവർക്കായാണ് വിമാനം ദുബായിൽ എത്തിച്ചെർന്നത്. ഡി.ആർ.ഗുപ്ത, അശോക് കുമാർ നായിക് എന്നിവർ ക്യാപ്റ്റൻമാരായ വിമാനത്തിൽ വെങ്കിട് കെല്ല, പ്രവീൺ ചന്ദ്ര, പ്രവീൺ ചോഗൽ, മനീഷ കാംബ്ലെ എന്നിവരുമുണ്ടായിരുന്നു.
ജീവനക്കാരുടെ മാത്രമല്ല, യാത്രക്കാരുടേയും സുരക്ഷിതത്വം ഉറപ്പാക്കാന്‍ എല്ലാ ക്രൂ അംഗങ്ങള്‍ക്കും മുന്‍നിര പ്രവര്‍ത്തകര്‍ക്കും വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ടെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രസ്താവനയില്‍ വ്യക്തമാക്കി.. ദുബൈയിലെത്തിയ ഇവർ ജയ്പൂർ വഴി ഡൽഹിയിലേക്ക് യാത്രക്കാരുമായി പറക്കുന്നതാണ്. നേരത്തെ എമിറേറ്റ്സ് വിമാനം യു.എ.ഇയിൽ നിന്ന് പൂർണമായും വാക്സിനെടുത്ത ജീവനക്കാരും യാത്രക്കാരുമായി പറന്നിരുന്നു. ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷ മുഖ്യമാണെന്ന് എയർലൈൻ അധികൃതർ വ്യക്തമാക്കി.
അതേസമയം പൂർണമായും വാക്സിനേഷൻ എടുത്ത് മുംബൈയിലെത്തുന്ന അന്താരാഷ്ട്രയാത്രക്കാർക്ക് ഇപ്പോൾ ക്വോറന്റൈനിൽ ഇളവ് ലഭിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. നിങ്ങൾക്ക് പൂർണ്ണമായും പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുണ്ടോ ? മുംബൈയിലെത്തുന്ന അന്തർദ്ദേശീയ യാത്രക്കാർ കോവിഡ് -19 വാക്സിൻ രണ്ട് ഡോസും എടുത്തിട്ടുണ്ടെങ്കിൽ ഇൻസ്റ്റിറ്റിയൂഷണൽ ക്വോറന്റൈനിൽ നിന്ന് ഒഴിവാക്കാം. എയർ ഇന്ത്യ എക്സ്പ്രസ് ട്വീറ്റിലൂടെ അറിയിച്ചു.
https://www.facebook.com/Malayalivartha



























