കുവൈറ്റില്‍ കൊവിഡ് വ്യാപനം കുറയുന്നു, കഴിഞ്ഞ രണ്ട് ദിവസങ്ങളിലും പ്രതിദിന രോഗനിരക്ക് ആയിരത്തില്‍ താഴെ മാത്രമെന്നത് ആശ്വാസകരം, ഇന്നലെ മരണപ്പെട്ടത് ഒൻപത് പേർ

കുവൈറ്റില്‍ കൊവിഡ് വ്യാപനംകുറയുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും രോഗനിരക്ക് ആയിരത്തില്‍ താഴെയാണ്. ബുധനാഴ്ച 969 പേര്‍ക്കും, വ്യാഴാഴ്ച 987 പേര്‍ക്കുമാണ് കുവൈറ്റില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 389,868 പേര്‍ക്ക് രാജ്യത്ത് രോഗം സ്ഥിരീകരിച്ചു.
ഇതുവരെ 2,264 പേരാണ് കുവൈറ്റില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ ഒമ്പത് മരണം സ്ഥിരീകരിച്ചു. 372,358 പേരും കുവൈറ്റില്‍ കൊവിഡ് മുക്തരായി. ഇതില്‍ 1,233 പേര്‍ ഇന്നലെയാണ് രോഗമുക്തരായത്.
രാജ്യത്തെ രോഗമുക്തി ശതമാനം 95.51 ശതമാനമായെന്നതും ആശ്വാസകരമാണ്. 15,246 പേരാണ് നിലവിലെ സജീവ രോഗികള്‍. ഇതില്‍ 1,143 പേര്‍ കൊവി#് വാര്‍ഡുകളിലും 316 പേര്‍ തീവ്രപരിചരണ വിഭാഗത്തിലും ചികിത്സയിലാണ്. പുതിയതായി 12,685 പേര്‍ക്ക് കുവൈറ്റില്‍ കൊവിഡ് പരിശോധന നടത്തി. ആകെ 3,289,685 പരിശോധനകള്‍ രാജ്യത്ത് ഇതുവരെ നടത്തിയിട്ടുണ്ട്. ടിപിആര്‍ 7.78 ശതമാനമാണ്.
https://www.facebook.com/Malayalivartha


























