കഴിഞ്ഞ ദിവസങ്ങളിൽ വരെ യുഎഇയുടെ പല ഭാഗത്തും രേഖപ്പെടുത്തിയത് അതിരൂക്ഷമായ താപം; പിന്നാലെ കോരിച്ചൊരിയുന്ന മഴ; കൃത്രിമ തടാകങ്ങൾ മാത്രമല്ല വേണമെങ്കിൽ കൃത്രിമ ഇടിമിന്നൽ ഉൾപ്പടെ മഴ വരെ പെയ്യിക്കും! ദുബായിലെ പെരുമഴയ്ക്ക് പിന്നില്‍...
പണ്ട് മരുഭൂമി മാത്രമായിരുന്ന ഗൾഫ് രാഷ്ട്രങ്ങൾ ലോകത്തെ തന്നെ മുൻനിര രാഷ്ട്രങ്ങളിൽ എത്തി നിൽക്കുകയാണ്. അംബരചുംബികളായ കെട്ടിടങ്ങൾ എന്തിനേറെ പറയുന്നു എവിടെ നോക്കിയാലും മായകാഴ്ചകൾ. എല്ലാം പണിതെടുത്തതാണ്. വർഷങ്ങളായുള്ള കഠിനാധ്വാനം കൊണ്ട് ഉയർന്നുവന്നതൊന്നും അത്രകണ്ട് തിളക്കം മങ്ങില്ല. പ്രത്യേകിച്ച് യുഎഇ എടുത്തുനോക്കിയാൽ മതി. ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ്. അവിടെയുള്ള തടാകങ്ങളും നദികളും എല്ലാം കൃത്രിമമാണ്. ഇതൊക്കെ സാധിക്കുമോ? സംശയിക്കണ്ട വേണമെങ്കിൽ കൃത്രിമ ഇടിമിന്നൽ ഉൾപ്പടെ മഴ വരെ പെയ്യിക്കും.....
കഴിഞ്ഞ ദിവസങ്ങളിൽ വരെ യുഎഇയുടെ പല ഭാഗത്തും അതിരൂക്ഷമായ താപമാണ് രേഖപ്പെടുത്തിയത്. പിന്നാലെ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയെത്തി. ക്ലൗഡ് സീഡിങ് എന്ന ഹാഷ് ടാഗോടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മഴയുടെ വീഡിയോ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തത്. 50 ഡിഗ്രി വരെ ഉയര്‍ന്ന അന്തരീക്ഷ താപനിലയെ ചെറുക്കാന്‍ കൃത്രിമ മഴ പെയ്യിച്ചിരിക്കുകയാണ് യു.എ.ഇ . മേഘങ്ങള്‍ക്കിടയിലേയ്ക്ക് ഡ്രോണുകള്‍ അയച്ച് അവയില്‍ വൈദ്യുതാഘാതം ഏല്‍പ്പിച്ചാണ് മഴ പെയ്യിച്ചത്. ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റി ഓഫ് റീഡിംഗിലെ വിദഗ്ദ്ധരുടെ ഗവേഷണമാണ് വൈദ്യുതിയുടെ സഹായത്തോടെ കൃത്രിമ മഴ പെയ്യിക്കുന്ന വിദ്യ ഇപ്പോള്‍ യു.എ.ഇയില്‍ എത്തിച്ചിരിക്കുന്നത്.
അതികഠിനമായ വരള്‍ച്ച നേരിടുന്ന രാജ്യങ്ങളില്‍ ഒന്നായ യു.എ.ഇ, ഇതിനായി 15 മില്ല്യണ്‍ ഡോളറിന്റെ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി കൃത്രിമ മഴ പെയ്യിക്കുന്നതിന് ആവശ്യമായ അളവില്‍ മേഘങ്ങള്‍ യു.എ.ഇയുടെ ആകാശത്തിലുണ്ടെന്ന് ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രൊഫസര്‍ മാര്‍ട്ടിന്‍ ആംബൗം ഈ വര്‍ഷം ആദ്യം തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു.
അങ്ങനെ വൈദ്യുത ചാര്‍ജ്ജ് വിസര്‍ജ്ജിക്കാന്‍ കെല്‍പ്പുള്ള ഉപകരണങ്ങള്‍ ഘടിപ്പിച്ച ഡ്രോണുകള്‍ മേഘക്കൂട്ടത്തിലേക്ക് പറത്തി മേഘങ്ങളില്‍ വൈദ്യൂതാഘാതം ഏല്‍പിച്ചാണ് ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് മഴ പെയ്യിക്കുന്നത്. ഇത്തരത്തില്‍ വൈദ്യുത ചാര്‍ജ്ജ് വിസര്‍ജ്ജിക്കപ്പെടുമ്പോള്‍ മേഘങ്ങള്‍ ഘനീഭവിക്കും. ഈ വിദ്യയാണ് യു.എ.ഇ ഉപയോഗിച്ചിരിക്കുന്നത്. വിമാനങ്ങളില്‍ പറന്നുയര്‍ന്ന് ലവണങ്ങളും മറ്റു ചില രാസവസ്തുക്കളും മേഘക്കൂട്ടത്തില്‍ വിതറി കൃത്രിമ മഴ പെയ്യിക്കുന്ന സാങ്കേതിക വിദ്യയും തുടർന്നുവരുന്നുണ്ട്.
അതേസമയം അബൂദബി ഉൾപ്പെടെയുള്ള ചില എമിറേറ്റുകളിൽ ഈ വർഷത്തെ ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തി.ഷാർജ വാദി അൽ ഹിലോ, ഫുജൈറ എന്നിവിടങ്ങളിൽ കനത്ത തോതിലായിരുന്നു മഴ. ചില പ്രദേശങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പൊതുജനങ്ങൾ പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കണമെന്ന് സൂചിപ്പിക്കുന്നതാണ് യെല്ലോ അലർട്ട്.
യുഎഇയുടെ പല ഭാഗങ്ങളിലും ചൂട് കാലാവസ്ഥ കണക്കിലെടുത്താണ് ക്ലൗഡ് സീഡിങ് നടപ്പാക്കിയത്. യുഎഇയിൽ ഈ വർഷം ജലലഭ്യത പൊതുവെ കുറവാണ്. വേനൽകാലത്തിലേക്ക് കടന്നതോടെ ഇനി സാധ്യതയും കുറവാണ്. ഈ സാഹചര്യം കൂടി മുൻനിർത്തിയാണ് കൃത്രിമ രീതികൾ അവലംബിക്കാനുള്ള തീരുമാനം. അതിനിടെ യുഎഇയുടെ ചില ഭാഗങ്ങളിൽ 49.1 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയിരുന്നു. ഇതിൽ നിന്നെല്ലാം ആശ്വാസം നൽകിയാണ് മഴ പെയ്യിച്ചത്.
https://www.facebook.com/Malayalivartha


























